Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റൈറൈൻ കേരളീയ സമാജം സാഹിത്യ വേദി സാഹിത്യ ശില്പശാല 21, 28 തീയതികളിൽ;കെ.ജി.ശങ്കരപ്പിള്ള കെ ആർ മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പങ്കെടുക്കും

ബഹ്‌റൈറൈൻ കേരളീയ സമാജം സാഹിത്യ വേദി സാഹിത്യ ശില്പശാല 21, 28 തീയതികളിൽ;കെ.ജി.ശങ്കരപ്പിള്ള കെ ആർ മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പങ്കെടുക്കും

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈറൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.ഫെബ്രുവരി 21, 28 തീയതികളിലാണ് ശില്പശാല നടത്തുന്നത്.21 ന് കുട്ടികൾക്ക് വേണ്ടി പ്രത്യേകം ശില്പശാലയും സംഘടിപ്പിക്കും.

ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയിൽ പ്രശസ്ത സാഹിത്യകാരന്മാരായ കെ.ആർ.മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരും ഫെബ്രുവരി 28 വെള്ളിയാഴ്ച പ്രശസ്ത കവിയും അദ്ധ്യാപകനുമായ കെ.ജി.ശങ്കരപ്പിള്ളയും പങ്കെടുക്കും.

ബഹ്‌റൈൻ കേരളിയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്ത്ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15നകം പേര് നൽകണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 36421369, 39139494 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP