Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ; കെ.ടി. ഫൈസൽ സലഫി പ്രസിഡന്റ്

ഖത്തർ കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ; കെ.ടി. ഫൈസൽ സലഫി പ്രസിഡന്റ്

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ (QKIC) 2020-21 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റായി കെ.ടി. ഫൈസൽ സലഫിയെയും. ജനറൽ സെക്രെട്ടറിയായി സ്വലാഹുദ്ധീൻ സ്വലാഹിയെയും ട്രഷററായി മുഹമ്മദലി മൂടാടിയെയും സലത്ത ജദീദ് ഇസ്ലാഹി സെന്റർ ഹാളിൽ ചേർന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ വെച്ചു തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഉസ്മാൻ വിളയൂർ , സി പി ഷംസീർ, ഉമർ സ്വലാഹി എന്നിവരെയും വിവിധ വകുപ്പ് സെക്രട്ടറിമാരായി ഇസ്മായിൽ പി നന്തി (ദഅവ),ഷബീറലി അത്തോളി(വിദ്യാഭ്യാസം), അബ്ദുൽ ഹകീം പിലാത്തറ (ഐ.ടി & മീഡിയ), നൗഷാദ് സലഫി വളാഞ്ചേരി (സാമൂഹ്യക്ഷേമം), ഫാസിൽ കുന്നത്ത് (പീസ് റേഡിയോ) എന്നിവരെയും തിരഞ്ഞെടുത്തു.

സ്വലാഹുദ്ധീൻ സ്വലാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ മുജീബ് റഹ്മാൻ മിശ്കാത്തി സ്വാഗതം നിർവ്വഹിച്ചു. ഉസ്മാൻ വിളയൂർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഉമർ ഫൈസി ഉൽബോധനം നിർവ്വഹിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP