Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ്മയിപ്പിച്ച് 'ക്വിസ് മാൻ'; ബംബർ ഹിറ്റായി 'മഞ്ഞിൽ വിരിഞ്ഞ ക്വിസ്

വിസ്മയിപ്പിച്ച് 'ക്വിസ് മാൻ'; ബംബർ ഹിറ്റായി 'മഞ്ഞിൽ വിരിഞ്ഞ ക്വിസ്

സ്വന്തം ലേഖകൻ

കുവൈറ്റ് : 'നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മണിയൻപിള്ളരാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെന്ത് ? 'Grades of stardust എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?'ബിബിസി ഏഷ്യ തെരഞ്ഞെടുത്ത മികച്ച രണ്ടാമത്തെ ബോളിവുഡ് ഗാനം ഏതാണ് ?'

ലാൽ കേയെഴ്‌സ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'മഞ്ഞിൽ വിരിഞ്ഞ ക്വിസി'ന്റെ പ്രാഥമിക റൗണ്ടിൽ മത്സരാർഥികളെ കാത്തിരുന്ന ചില ചോദ്യങ്ങൾ ആയിരുന്നു ഇവ.മോഹൻലാലിന്റെ സിനിമയും ജീവിതവും ആസ്പദമാക്കിയുള്ള ത്രില്ലർ ക്വിസ് മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ പലരും ചോദ്യങ്ങൾ കേട്ട് അമ്പരന്നു . മിക്കവരും പ്രതീക്ഷിച്ചത് ചോദ്യോത്തര മാതൃകയായിരുന്നു.

ഒരു മത്സരാർത്ഥിയുടെ വാക്കുകളിൽ പറഞ്ഞാൽ 'ലാലേട്ടന്റെ ആദ്യസിനിമ', 'അവാർഡ് നേടിയ വർഷം' തുടങ്ങിയ ചോദ്യങ്ങൾ പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ശബ്ദ - ദൃശ്യ സാങ്കേതികവിദ്യ സമന്വയിപ്പിച്ച അവതരണം. 'ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ ഇന്ത്യ- ജിസിസി ഡയറക്ടർ
' ക്വിസ് മാൻ ' സ്‌നേഹജ് ശ്രീനിവാസ് ആയിരുന്നു മത്സരാർത്ഥികളെ വിസ്മയിപ്പിച്ച ചോദ്യങ്ങളുമായി എത്തിയത്.

20 ടീമുകൾ പങ്കെടുത്ത ആദ്യ റൗണ്ടിൽ നിന്ന് തെരഞ്ഞെടുത്ത ആറ് ടീമുകൾ മാറ്റുരച്ച ഓപ്പൺ സ്റ്റേജ് മത്സരത്തിലും ചോദ്യങ്ങൾ ഒന്നിനൊന്ന് മികച്ചവ ആയിരുന്നു .KL 72 078431' എന്ന നമ്പർ ഏത് മോഹൻലാൽ ചിത്രത്തിലെ ആണ് ?

വാഹന നമ്പർ തിരഞ്ഞു പോയവരുടെ മുമ്പിൽ ഉത്തരം എത്തി - 'കിലുക്കം' എന്ന ചിത്രത്തിലെ കിട്ടുണ്ണിയുടെ ലോട്ടറി നമ്പർ.' കാസർഗോഡ് ജില്ലയിലെ രാവണീശ്വരം എന്ന സ്ഥലത്തുനിന്ന് വരുന്ന മോഹൻലാൽ സിനിമയിലെ വില്ലൻ കഥാപാത്രം ആര് ? ' ഉത്തരം 'നാടോടിക്കാറ്റി'ലെ പവനായി.

ഒപ്പം ചില ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഉള്ള ചോദ്യങ്ങളും മറ്റും ആയിരുന്നു അവരെ കാത്തിരുന്നത്.ടൈമറും, ബസ്സറും, ക്ലൂ റൗണ്ട്കളും ,നെഗറ്റീവ് മാർക്കുമായി 'ക്വിസ് മാൻ' മത്സരാർത്ഥികളെയും\ഒപ്പം കാണികളെയും ആവേശഭരിതരാക്കി.വാശിയേറിയ മത്സരത്തിൽ ജേക്കബ് തമ്പി,അജി ഫിലിപ്പ് ടീം ഒന്നാം സ്ഥാനവും ഷിബിൻലാൽ,അലക്‌സ് പി ടീം, രണ്ടാം സ്ഥാനവും സാജു സ്റ്റീഫൻ- മഹേഷ് സെൽവരാജ് ടീം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.

അവസാന റൗണ്ടിൽ എത്തിയ ടീമുകളുടെ പേരുകൾ മംഗലശ്ശേരി നീലകണ്ഠൻ, സാഗർ ഏലിയാസ് ജാക്കി, പൂവള്ളി ഇന്ദുചൂഡൻ തുടങ്ങിയ മോഹൻലാൽ കഥാപാത്രങ്ങളുടെ തായിരുന്നു. വിവിധ റൗണ്ട്കളുടെ പേരുകൾ ഒന്നാമൻ , രണ്ടാമൂഴം, മൂന്നാം മുറ, ചതുരംഗം, പഞ്ചാഗ്‌നി എന്ന് നൽകി അവതാരകൻവ്യത്യസ്തത പുലർത്തി.ട്രോഫികളും പ്രശസ്ത പത്രത്തിനും പുറമേ ഏഴാം തീയതി നടക്കുന്ന ഹരീഷ് ശിവരാമകൃഷ്ണൻ ഷോയുടെ പാസുകളും നൽകിയാണ് വിജയികളെ അനുമോദിച്ചത്.

കളക്ടർ ബ്രോ' പ്രശാന്ത് നായർ ഐ. എ.എസ് സമ്മാനദാനം നിർവഹിച്ചപ്പോൾ ലാൽ കെയെഴ്‌സ് ഭാരവാഹികളായ രാജേഷ് ആർ ജെ,ജിതിൻ കൃഷ്ണ,പ്രശാന്തുകൊയിലാണ്ടി വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP