Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓർത്തഡോക്‌സുകാർ പള്ളി പിടിച്ചതോടെ പ്രാർത്ഥിക്കാൻ ഇടമില്ലാതായ യാക്കോബായക്കാർക്ക് സഹായവുമായി മലങ്കര കത്തോലിക്ക സഭ; യാക്കോബായക്കാർക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകിയവർക്ക് പിന്തുണയുമായി നാട്ടുകാരും; പരിമിതമായ സൗകര്യങ്ങളിൽ സ്വകാര്യ കെട്ടിടത്തിൽ നടത്താനിരുന്ന പെരുന്നാൾ പള്ളിയിൽ നടത്താൻ സാധിക്കുന്ന സന്തോഷത്തിൽ വിശ്വാസികൾ; ആചാരങ്ങളെ ചൊല്ലി തമ്മിലടിക്കുന്ന സഭക്കാർക്കിടയിൽ നന്മയുടെ ഒരു വാർത്ത ഇതാ

ഓർത്തഡോക്‌സുകാർ പള്ളി പിടിച്ചതോടെ പ്രാർത്ഥിക്കാൻ ഇടമില്ലാതായ യാക്കോബായക്കാർക്ക് സഹായവുമായി മലങ്കര കത്തോലിക്ക സഭ; യാക്കോബായക്കാർക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകിയവർക്ക് പിന്തുണയുമായി നാട്ടുകാരും; പരിമിതമായ സൗകര്യങ്ങളിൽ സ്വകാര്യ കെട്ടിടത്തിൽ നടത്താനിരുന്ന പെരുന്നാൾ പള്ളിയിൽ നടത്താൻ സാധിക്കുന്ന സന്തോഷത്തിൽ വിശ്വാസികൾ; ആചാരങ്ങളെ ചൊല്ലി തമ്മിലടിക്കുന്ന സഭക്കാർക്കിടയിൽ നന്മയുടെ ഒരു വാർത്ത ഇതാ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പള്ളി നഷ്ടപ്പെട്ട യാക്കോബായക്കാർക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി മലങ്കര കത്തോലിക്ക സഭ. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവ് വഴി പള്ളി പിടിച്ചെടുത്തതോടെ പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയിൽ നിന്നും പടിയിറങ്ങേണ്ടി വന്ന യാക്കോബായ വിശ്വാസികൾക്ക് മാർ കൗമായുടെ ഓർമ്മപ്പെരുന്നാൾ നടത്തുന്നതിനാണ് പെരുമ്പാവൂർ സന്തോം മലങ്കര കത്തോലിക്ക പള്ളി വിട്ടുനൽകുന്നതിന് മലങ്കര കത്തോലിക്ക സഭ തീരുമാനിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളുമായാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.

പരിമിതമായ സൗകര്യങ്ങളിൽ സ്വകാര്യകെട്ടിടത്തിൽ നടത്താനിരുന്ന പെരുന്നാൾ സന്തോം മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തുന്നതിന് സാഹചര്യം ഒരുങ്ങിയതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ യാക്കോബായ വിശ്വാസികൾ. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായാൽ ഇന്ത്യയിലേക്ക് അയക്കപ്പെട്ട മഹാപരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവാ തീരുമനസ്സിലെ തൃക്കരങ്ങളാൽ മാർ കൗമായുടെ തീരുശേഷിപ്പ് പള്ളിയിൽ സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കലാണ്് ഈ പെരുന്നാൾ ആഘോഷം.

യാക്കോബായ വിശ്വാസികളെ സംബന്ധിച്ച് ഇത് പ്രധാന പെരുന്നാളാഘോഷങ്ങളിലൊന്നാണ്. എം.സി റോഡിൽ റിലയൻസ് പമ്പിന് എതിർവശത്താണ് സന്തോം മലങ്കര കത്തോലിക്ക പള്ളി സ്ഥിതിചെയ്യുന്നത്.അങ്കമാലി ഭദ്രാസനസഹായ മെത്രാപ്പൊലീത്ത മാത്യൂസ് മാർ അഫ്രേം മെത്രപ്പൊലീത്ത പെരുന്നാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഹൃദയപൊട്ടുന്ന വേദനയോടെയാണ് മോർ കൗമയുടെ കബറിങ്കൽ നിന്ന് തങ്ങൾ പടിയിറങ്ങിയതെന്നും ഇപ്പോൾ ഈ വിശുദ്ധന്റെ അനുഗ്രഹത്താൽ ഒത്തുചേരുന്നതിന് താത്കാലികമായ സൗകര്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും യാക്കോബായ വിശ്വാസികൾ വ്യക്തമാക്കി.

പെരുന്നാൾ മാറ്റിവെക്കേണ്ടിവരുമോ എന്ന മനോവേദനയിൽ അയിരുന്ന യാക്കോബായ പക്ഷത്തെ വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവകയുടെ അവശ്യം പള്ളിയോട് ചേർന്ന് നിൽക്കുന്ന മലങ്കര സാന്തോം കത്തോലിക്കാ പള്ളിയിലെ വികാരിയോടും കമ്മിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നു. ഇവർ ഉടൻ മലങ്കര കത്തോലിക്ക മുവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മോർ തെയഡോഷ്യസിനെ വിവരം ധരിപ്പിക്കുകയും മാർ കൗമായുടെ ഓർമ്മപ്പെരുന്നാളിന് തടസ്സവരരുതെന്നും ഇടവക ജനങ്ങളെ ക്ലേശത്തിലാക്കരുതെന്നും പെരുന്നാളിനായി സാന്തോം കത്തോലിക്കാ പള്ളി രണ്ടു ദിവസത്തേക്ക് അവർക്ക് വിട്ട് കൊടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയുമായിരുന്നു.

പരുന്നാളിനോട് അനുബന്ധിച്ച് നാളെ വൈകിട്ട് 7-ന് നടക്കുന്ന നഗര ചുറ്റിയുള്ള പ്രദക്ഷിണത്തിന് മുഴുവൻ വിശ്വാസികളെയും എത്തിക്കുന്നതിന് യാക്കോബായ വിഭാഗം ശക്തമായി രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP