Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ബംഗ്ലാദേശികൾ രാജ്യം വിടുക, അല്ലെങ്കിൽ ഞങ്ങൾ പുറത്താക്കും'; അനധികൃത കുടിയേറ്റക്കാർക്കെതിരെ ഫെബ്രുവരി ഒമ്പതിന് വമ്പൻ റാലി സംഘടിപ്പിക്കും; കുടിയേറ്റക്കാർ രാജ്യം വിടണമെന്ന ആഹ്വാനവുമായി നിർമ്മാൺ സേനയുടെ പോസ്റ്റർ

'ബംഗ്ലാദേശികൾ രാജ്യം വിടുക, അല്ലെങ്കിൽ ഞങ്ങൾ പുറത്താക്കും'; അനധികൃത കുടിയേറ്റക്കാർക്കെതിരെ ഫെബ്രുവരി ഒമ്പതിന് വമ്പൻ റാലി സംഘടിപ്പിക്കും; കുടിയേറ്റക്കാർ രാജ്യം വിടണമെന്ന ആഹ്വാനവുമായി നിർമ്മാൺ സേനയുടെ പോസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

മഹാരാഷ്ട്ര : അനധികൃത കുടിയേറ്റക്കാർ രാജ്യം വിടണമെന്ന ആഹ്വാനം ചെയ്ത് നവനിർമ്മാൺ സേന. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്നാണ് രാജ് താക്കറയുടെ നവനിർമ്മാൺ സേന രംഗത്തെത്തിയിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കിൽ അവരെ എംഎൻഎസ് ശൈലിയിൽ പുറത്താക്കുമെന്നും മുംബൈയിൽ സ്ഥാപിച്ച പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നു.

മുംബൈ പനവേലിലാണ് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ഫെബ്രുവരി ഒമ്പതിന് വമ്പൻ റാലി സംഘടിപ്പിക്കാനാണ് എംഎൻഎസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എംഎൻഎസ് സ്ഥാപകൻ രാജ് താക്കറെ, അദ്ദേഹത്തിന്റെ മകൻ അമിത് താക്കറെ എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്ററിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ പോസ്റ്ററുകൾ ഉള്ളതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ, മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ വന്നതിന് ശേഷം കോൺഗ്രസ്, എൻസിപി സഖ്യത്തിലാണ് ശിവസേന സർക്കാർ രൂപീകരിച്ചിരിക്കുന്നത്. എന്നാല, കേന്ദ്രസർക്കാർ പുറത്തിറക്കിയ പല നിലപാടിലും ശിവസേന പല നിലപാടിലും യോജിച്ചിരുന്നു. ഇത് മുന്നണിയിൽ വലിയ തർക്കത്തിന് വഴിവെച്ചിരുന്നു. ഇതോടെയാണ് നവനിർമ്മാൺ സേന രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഉത്തർപ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായതായി റിപ്പോർട്ടുണ്ട്.

പട്ടിക യു.പി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചതായും സൂചനുണ്ട്. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തർപ്രദേശ്. പട്ടിക പ്രകാരം മുസ്ലിംങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാർ യു.പിയിലുണ്ടെന്നാണ് റിപ്പോർട്ട്. പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടിയെടുത്തതായി മന്ത്രി ശ്രീകാന്ത് ശർമ്മ അറിയിച്ചു.

നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാർ അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി.ഗോരഖ്പുർ, അലിഗഢ്, രാംപുർ, പിലിഭിത്ത്, ലക്നൗ, വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സർക്കാരിന്റെ ആദ്യ അഭയാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വിവരം ലഭിക്കുന്നത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP