Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങളുടെ പെൺകുട്ടികൾക്ക് സ്വതന്ത്രമായി നടക്കാൻ പോലും സാധിക്കുന്നില്ല; എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് പെൺമക്കൾ കഴിയുന്നത്; പൊലീസ് ഇത് നിശബ്ദരായി നോക്കിനിൽക്കും; മതമൗലിക വാദികൾക്കെതിരെ പരാതിപ്പെടാൻ പോലും ഭയം'; പൗരത്വ ഭേദഗതി നിയമം നടപ്പിലായതോടെ പാക്കിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് കുടിയേറ്റക്കാരുടെ വൻഒഴുക്ക്; തിങ്കളാഴ്ച മാത്രം എത്തിയത് 200ലധികം ഹിന്ദു കുടുംബങ്ങൾ; അതിർത്തിയിൽ സ്വീകരിച്ച് സൈനികരും

'ഞങ്ങളുടെ പെൺകുട്ടികൾക്ക് സ്വതന്ത്രമായി നടക്കാൻ പോലും സാധിക്കുന്നില്ല; എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ്  പെൺമക്കൾ കഴിയുന്നത്; പൊലീസ് ഇത് നിശബ്ദരായി നോക്കിനിൽക്കും; മതമൗലിക വാദികൾക്കെതിരെ പരാതിപ്പെടാൻ പോലും ഭയം'; പൗരത്വ ഭേദഗതി നിയമം നടപ്പിലായതോടെ പാക്കിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് കുടിയേറ്റക്കാരുടെ വൻഒഴുക്ക്; തിങ്കളാഴ്ച മാത്രം എത്തിയത് 200ലധികം ഹിന്ദു കുടുംബങ്ങൾ;  അതിർത്തിയിൽ സ്വീകരിച്ച് സൈനികരും

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: വാഗാ അതിർത്തി കടന്ന് രാജ്യത്തേക്ക് പാക്കിസ്ഥാനിലെ ഹിന്ദു കുടിയേറ്റക്കാരുടെ ഒഴുക്ക്. 200 ലധികം പാക്കിസ്ഥാനി ഹിന്ദുക്കളാണ് തിങ്കളാഴ്ച മാത്രം അ്ടാരി- വാഗാ അതിർത്തി കടന്നെത്തിയത്. കഴിഞ്ഞമാസം മുതൽ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ പാക് ഹിന്ദുജനവിഭാഗത്തിന്റെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ഇവരിൽ പലരും താൽപര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലായതിന് പിന്നാലെ രാജ്യത്തേക്ക് പാക് കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുകയാണ്. കേന്ദ്ര നിരീക്ഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ തന്നെയായിരിക്കും കുടിയേറ്റക്കാരുടെ പൗരത്വം ഇന്ത്യയിലുറപ്പിക്കുന്നതും. മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങൾക്ക് ആശ്രയം നൽകുക എന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്ര സർക്കാർ ഇന്ത്യയുടെ അയൽ പങ്കിടുന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ഇന്ത്യയിൽ പ്രവേശിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരിൽ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരിൽ പലരും എത്തിയിരിക്കുന്നത്.

ഹരിദ്വാറിൽ സന്ദർശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരിൽ പലരും ഇന്ത്യയിലെത്തിയത്. അഞ്ചുവർഷം രാജ്യത്ത് താമസിച്ചതിന് ശേഷം മാത്രമേ പൗരത്വ ഭേദഗതി നിയമത്തിന് അനുസരിച്ച് ഇവർക്ക് ഇന്ത്യൻ പൗരത്വം നല്കാൻ കഴിയുകയുള്ളു. പുതിയ പൗരത്വ നിയമ ഭേദഗതിയെ പാക്കിസ്ഥാനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുള്ള ഒരു പാക് പൗരൻ പ്രതികരിക്കുന്നത്.

'ഞങ്ങൾക്ക് പാക്കിസ്ഥാനിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെൺമക്കൾ കഴിയുന്നത്. പൊലീസ് ഇത് നിശബ്ദരായി നോക്കിനിൽക്കും. ഞങ്ങളുടെ പെൺകുട്ടികൾക്ക് പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാൻ പോലും സാധിക്കില്ല.'- സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാക്കിസ്ഥാനിൽ പതിവാണെന്നും മൗലികവാദികൾക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ലെന്നും ഇവർ പറയുന്നു.

അതിർത്തി കടന്നെത്തുന്ന നാലുകുടുംബങ്ങളെ സ്വീകരിക്കുന്നതിനായി അകാലിദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ചിന്ദർ സിങ് സിർസയും അതിർത്തിയിലുണ്ടായിരുന്നു.

പാക്കിസ്ഥാനിൽ നിന്നെത്തിയ നാലുകുടുംബങ്ങളെയാണ് ഇദ്ദേഹം സ്വീകരിച്ചത്. മതപരമായ പീഡനങ്ങളെ തുടർന്ന് പാക്കിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരെന്ന് മഞ്ചിന്ദർ സിങ് പറഞ്ഞു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവരുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സിങ് അറിയിച്ചു.

പാക്കിസ്ഥാൻ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമർപ്പിക്കുമ്പോൾ മതം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കാനാണ് മതം തെളിയിക്കുന്ന രേഖ നിർബന്ധമായും ഹാജരാക്കേണ്ടത്.നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ തയ്യാറാക്കിയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 31 2014 ന് മുമ്പായി ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാർ പൗരത്വം ലഭിക്കാനായി തങ്ങളുടെ മതം തെളിയിക്കുന്ന രേഖ നൽകേണ്ടി വരുക.ഹിന്ദു, സിഖ്, ക്രിസ്ത്യൻ,ബുദ്ധമതം,ജൈനമതം,പാഴ്സി എന്നീ മതവിഭാഗങ്ങളിൽ പെട്ടവരാണ് അപേക്ഷ സമർപ്പിക്കുമ്പോൾ മതം ഏതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടത്.

അതേ സമയം ഭീകരമായ കുടിയേറ്റ പ്രശ്‌നങ്ങൾ ഇന്ത്യനേരിടേണ്ടി വരുമെന്ന് പൗരത്വനിയമത്തിന് പിന്നാലെ യു.എൻ പ്രതികരിച്ചത്. എന്നാൽ ഇത് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളാണെന്ന് കേന്ദ്രം തിരികെ മറുപടി നൽകിയത്. പൗരത്വ നിയമത്തിൽ മതം ചേർത്തെന്ന് പേരിലാണ് ഭരണഘടനയുടെ ലംഘനം എന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നത്. എന്നാൽ രാജ്യത്തെ ഇത്തരം പ്രക്ഷോഭങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയും പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP