Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരൻ ഷാജിയുടേത് ആത്മഹത്യ; പുന്നപ്രയിലെ പെട്രോൾ പമ്പിൽ നിന്നും കാനിൽ പെട്രോൾ വാങ്ങിയ ഷാജി സ്വയം ഒഴിച്ചു തീകൊളുത്തി; അലർജി രോഗം കൊണ്ടു കഷ്ടപ്പെട്ടിരുന്ന ഷാജിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി സുഹൃത്തുക്കളും; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരൻ ഷാജിയുടേത് ആത്മഹത്യ; പുന്നപ്രയിലെ പെട്രോൾ പമ്പിൽ നിന്നും കാനിൽ പെട്രോൾ വാങ്ങിയ ഷാജി സ്വയം ഒഴിച്ചു തീകൊളുത്തി; അലർജി രോഗം കൊണ്ടു കഷ്ടപ്പെട്ടിരുന്ന ഷാജിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി സുഹൃത്തുക്കളും; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: ആലപ്പുഴ ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരൻ ഷാജി (52)യുടെ മരണം പുന്നപ്രക്കാർക്ക് വേദനയായി. ഇന്നലെ രാത്രിയാണ് പുന്നപ്ര പെട്രോൾ പമ്പിന് സമീപത്തായി ഷാജി ജീവനൊടുക്കിയത്. ബൈക്കിലെ പെട്രോൾ തീർന്നു എന്ന് പറഞ്ഞു പുന്നപ്രയിലെ പെട്രോൾ പമ്പിൽ നിന്നും ഷാജി കാനിൽ പെട്രോൾ വാങ്ങിയിരുന്നു. ഈ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയാണ് ഷാജി സ്വയം ഹോമിച്ചത്.

പുന്നപ്രയിലെ കപ്പക്കട സൺറൈസ് മൈതാനിയിലാണ് ഷാജി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മരണം ആത്മഹത്യ തന്നെയാണെന്ന് പുന്നപ്ര പൊലീസ് മറുനാടനോട് പറഞ്ഞു. ഇന്നലെ അർദ്ധരാത്രി സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഷാജി പെട്രോൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. ഈ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാണ് ഷാജി മരിച്ചത്.

രാത്രികാല പെട്രോളിങ്ങിനിടയിൽ പുന്നപ്ര പൊലീസാണ് മൃതദേഹം കണ്ടത്. തുടർന്ന് മേൽ നടപടികൾ പൊലീസ് സ്വീകരിക്കുകയായിരുന്നു.ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. ഷാജിയുടെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഭാര്യ അജിതയ്ക്ക് ജോലിയില്ല. പെൺകുട്ടികൾ പഠിക്കുകയുമാണ്.

രോഗം കാരണമുള്ള പ്രശ്‌നങ്ങൾ ഷാജിയെ അലട്ടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഷാജി രോഗത്തിന് ചികിത്സയിലായിരുന്നു. ആത്മഹത്യാ പ്രവണതയും ഷാജിക്കുണ്ടായിരുന്നു. ഇതിനു മുൻപും ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. മരണത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. അജിതയാണ് ഭാര്യ. ലക്ഷ്മി, പാർവതിയാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP