Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്കൾ കേസിൽ പെട്ടാൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം; ഇക്കാര്യം പറഞ്ഞ് അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളുടെ കാലത്ത് 123 യു.എ.പി.എ കേസ് എടുത്തു; അതിൽ ഒൻപതെണ്ണം എൻഐഎക്ക് വിട്ടു; കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ഓർമ്മയില്ലേ? ആ സമയത്ത് യുഡിഎഫ് സർക്കാർ ഒരു കേസുപോലും എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ലല്ലോ? അലൻ താഹ കേസിൽ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മക്കൾ കേസിൽ പെട്ടാൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം; ഇക്കാര്യം പറഞ്ഞ് അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളുടെ കാലത്ത് 123 യു.എ.പി.എ കേസ് എടുത്തു; അതിൽ ഒൻപതെണ്ണം എൻഐഎക്ക് വിട്ടു; കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ഓർമ്മയില്ലേ? ആ സമയത്ത് യുഡിഎഫ് സർക്കാർ ഒരു കേസുപോലും എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ലല്ലോ? അലൻ താഹ കേസിൽ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസിൽ അലനെയും താഹയെയും തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. നിയമസഭയിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയത്തിൽ താൻ നിലപാട് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയത്. പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യ്ക്ക് കൈമാറിയത് സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സ്വമേധയാ ഏറ്റെടുത്ത കേസാണിത്. കേസ് എൻഐഎ ഏറ്റെടുത്തതിന് നിയമപരമായ പിൻബലമുണ്ട്. സർക്കാർ പരിശോധിക്കും മുമ്പ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. എൻഐഎ അന്വേഷണത്തിന് നിർദ്ദേശിച്ചത് കേന്ദ്രസർക്കാരാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉസ്മാൻ നേരത്തെ തന്നെ യുഎപിഎ കേസിൽ പ്രതിയാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതാണ്. അതിനാൽ കൂടുതൽ ഒന്നും പറയാനില്ല. പൊലീസിന്റെ ഇടപെടൽ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കിയത്. മകൻ കേസിൽപ്പെട്ടാൽ ഏത് മാതാപിതാക്കൾക്കും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എൻഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായത്. നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും, മുസ്ലിംലീഗിലെ എം കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അലനെയും താഹയെയും അന്യായമായി തടവിൽ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളിൽ നിന്നും കണ്ടെടുത്തത് സിപിഎം ഭരണഘടനയാണ്. എൻഐഎ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവർക്കുമേൽ യുഎപിഎ ചുമത്തിയതെന്നും മുനീർ ആരോപിച്ചു. നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലിൽ കഴിയുകയാണ്. തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് എംകെ മുനീർ ആരോപിച്ചു.

ഇവർ ചെയ്ത കുറ്റം എന്തെന്നോ ഇവർക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കം നിരവധി പേർ കേസിനെ തള്ളിപ്പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്നും എംകെ മുനീർ ചോദിച്ചു. രണ്ട് വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ആണ് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി തന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ചെയ്തത്. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് എം.കെ. മുനീർ എംഎ‍ൽഎ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പിണറായി രംഗത്തെത്തിയത്. ഇതിന് മറുപടി നൽകവേയാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. 'നിങ്ങളുടെ കാലത്ത് 123 യു.എ.പി.എ കേസ് എടുത്തു. അതിൽ ഒൻപതെണ്ണം എൻ.ഐ.എയ്ക്ക് വിട്ടു. കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് ഓർമ്മയില്ലേ? ആ സമയത്ത് യു.ഡി.എഫ് സർക്കാർ ഒരു കേസുപോലും എൻ.ഐ.എയിൽ നിന്ന് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ലല്ലോ? ഇപ്പോൾ അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത് ', എന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചുചോദിച്ചത്.

പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്റിൽ കഴിയുന്ന അലനും താഹയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താകാൻ കാരണം ഹാജർ കുറവാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നും നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമവിദ്യാർത്ഥിയായ അലൻ ഷുഹൈബും മാധ്യമ വിദ്യാർത്ഥിയായ താഹ ഫസലും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റിലാകുന്നത്. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി.കേസ് എൻഐഎക്ക് കൈമാറുകയും ചെയ്തു. ഇവർ ചെയ്ത കുറ്റം എന്തെന്നോ ഇവർക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല.

അവർ മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. അലന്റെയും താഹയുടെയും കേസ് എൻഐഎ ഏറ്റെടുക്കുകയും ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുകയും ചെയ്ത ഘട്ടത്തിലാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഈ വിശദീകരണം. ഇരുവരുടെയും കേസ് എൻഐഎ ഏറ്റെടുത്തതിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവരുടെ വീടുകളിൽ എത്തി രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പൗരസമൂഹം വിവിധ തലങ്ങളിൽ കോഴിക്കോടും മറ്റ് ജില്ലകളിലും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നു. സർക്കാരിലും പാർട്ടിയിലും പ്രതീക്ഷയില്ലെന്ന രീതിയിൽ ഇവരുടെയും കുടുംബങ്ങൾ തന്നെ പരസ്യമായി പ്രതികരിക്കുന്ന നിലയും എത്തി. ഈ ഘട്ടത്തിലാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സിപിഎം കുടുംബത്തെ അനുകൂലിക്കുന്ന നിലപാടുമായി എത്തിയത്.

ഇരുവരും അറസ്റ്റിലായപ്പോൾ കോഴിക്കോട് ജില്ലാ കമ്മിറ്റി പൊലീസിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പൊലീസ് വാദത്തിൽ ഉറച്ചു നിന്നതോടെ ഇതിൽനിന്ന് പിന്നാക്കം പോയി. ഇരുവരെയും പാർട്ടിയിൽനിന്ന പുറത്താക്കുന്നതായി പിന്നീട് സിപിഎമ്മിന്റെ പന്തീരാങ്കാവ്, പന്നിയങ്കര ലോക്കൽ ജനറൽ ബോഡികളിൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. എന്നാൽ, പുറത്താക്കൽ നടപടി പാർട്ടി പരസ്യമായി പ്രഖ്യാപിച്ചില്ല. പാർട്ടിയിൽനിന്ന് ഇവർ അകന്നുമാറുന്നത് സംബന്ധിച്ച സൂചനകൾ കോഴിക്കോട് സിപിഎം നടത്തിയ വിവിധ വിശദീകരണ യോഗങ്ങളിൽ നേതാക്കൾ നൽകിയിരുന്നു. മാവോയിസ്റ്റ് എങ്കിൽ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നായിരുന്നു കൊച്ചിയിൽ എൻഐഎ കോടിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അലനും താഹയും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. എൻഐഎയ്ക്ക് കേസ് കൈമാറിയതോടെ സിപിഎമ്മിലും സംസ്ഥാന സർക്കാരിലും വിശ്വാസമർപ്പിച്ചിരുന്ന അലന്റെ അമ്മ സബിത ശേഖർ പരസ്യവിമർശനം നടത്തുകയും ചെയ്തിരുന്നു.

കേസ് എൻഐഐ ഏറ്റെടുത്തതോടെ പാർട്ടിക്കും സംസ്ഥാന സർക്കാരിനും എതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. പാർട്ടി പ്രവർത്തകരായ രണ്ട് യുവാക്കളെ യുഎപിഎ കേസിൽ ഉൾപ്പെടുത്തി. രണ്ട് മുസ്ലിം നാമധാരികളെ ജാമ്യം ദുഷ്‌കരമാകുന്ന രീതിയിൽ കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെ കീഴിലുള്ള എൻഐഎയുടെ കൈകകളിൽ എത്തിക്കാനുള്ള സാഹചര്യമൊരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP