Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർപോൾ തിരയുന്ന കുറ്റവാളി നിത്യാനന്ദ ആത്മീയ യാത്രയിൽ: കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇടക്കിടക്ക് മുഖം കാണിച്ച് സ്വയം പ്രഖ്യാപിത ദൈവം; സമൻസ് കൈമാറാൻ കഴിയില്ലെന്ന് സത്യവാങ്മൂലം നൽകി പൊലീസ് ഹൈക്കോടതിയിൽ; ഇന്റർപോൾ തേടുന്ന തേടുന്ന കുറ്റവാളി ആയിട്ടും നിത്യാന്ദയ്‌ക്കെതിരെ നടപടിയെടുക്കാതെ കർണാടക സർക്കാർ

ഇന്റർപോൾ തിരയുന്ന കുറ്റവാളി നിത്യാനന്ദ ആത്മീയ യാത്രയിൽ: കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇടക്കിടക്ക് മുഖം കാണിച്ച് സ്വയം പ്രഖ്യാപിത ദൈവം; സമൻസ് കൈമാറാൻ കഴിയില്ലെന്ന് സത്യവാങ്മൂലം നൽകി പൊലീസ് ഹൈക്കോടതിയിൽ;  ഇന്റർപോൾ തേടുന്ന തേടുന്ന കുറ്റവാളി ആയിട്ടും നിത്യാന്ദയ്‌ക്കെതിരെ നടപടിയെടുക്കാതെ കർണാടക സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ബെഗളൂരു: ഇൻർപോൾ അന്വേഷിക്കുന്ന കൊടും കുറ്റവാളി നിത്യാനന്ദയ്ക്ക് സമൻസ് കൈമാറ്ൻ സാധിക്കില്ലെന്ന് കർണാടക പൊലീസ്. നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് ഇപ്പോൾ സമൻസ് കൈമാറാൻ കഴിയില്ലെന്നുമാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് പൊലീസ് ഇക്കാര്യങ്ങൾ അറിയിച്ചത്. നിത്യാനന്ദക്കെതിരായ മറ്റൊരു കേസിൽ അനുവദിച്ച ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ബലാത്സംഗം കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ദൈവവുമായ നിത്യാനന്ദയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തി കർണാടക പൊലീസ് മുന്നോട്ട് പോകുന്നത്.

അഹമ്മദാബാദിലെ ആശ്രമത്തിൽ പെൺകുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച സംഭവത്തിലാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോൾ നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാണാതാവുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോർണർ നോട്ടീസാണ് പുറപ്പെടുവിച്ചത്. ലൈംഗികാതിക്രമം, പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റ കൃത്യങ്ങളിൽ ആരോപണ വിധേയനായ നിത്യാനന്ദ താൻ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യം വിട്ടിരിക്കുകയാണ്.

നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ പൊലീസിന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇടക്കിടക്ക് സാമൂഹ്യമാധ്യമങ്ങളിൽ ഇയാളുടെ വീഡിയോ ഇറങ്ങുന്നുണ്ട്. ഡിസംബറിൽ നിത്യാനന്ദയുടെ പാസ്‌പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് നിത്യാനന്ദയുടെ അനുയായിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വജ്രവേലു എന്നയാളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ നിത്യാനന്ദയുടെ വിശ്വസ്തനാണ്. പുതുച്ചേരി കുരുവിനാദത്തിന് സമീപമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കാറിനുള്ളിൽ നഗ്നനാക്കപ്പെട്ടാണ് ഇയാളെ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. ഇയാളെ അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം പണവുമായി കടന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ ലഭിക്കുന്നത്.

കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിനെ കാണാൻ പോയതാണ് ഇയാൾ. രാത്രയിൽ കാറിന് മടങ്ങുകയായിരുന്നു. രണ്ട് ലക്ഷം രൂപ കാറിൽ ഉണ്ടായിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാഞ്ഞതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തലാണ് ദുരൂഹമായ സാഹചര്യത്തിൽ ഇയാളുടെ കാറ് കണ്ടെത്തുന്നത്. തുടർന്ന് കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. നഗ്നനാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ബേക്കറികളും റിയൽ എസ്റ്റേറ്റ് ബിസിനസുകളുമുള്ള ഇയാൾ നിത്യാനന്ദയുടെ അനുയായിയാണ്. കൊലയ്ക്ക് പിന്നിലെ യഥാർഥ കാര്യം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം നിത്യാനന്ദക്കെതിരെ ദിവസം ചെല്ലുംതോറും ഓരോ വ്യത്യസ്ത ആരോപണങ്ങളാണ് പുറത്തുവരുന്നത്. നിത്യാനന്ദയ്ക്കെതിരെ വിജയകുമാർ എന്ന യുവാവും രംഗത്തുവന്നിരുന്നു. കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യാനന്ദയുടെ ശിഷ്യനായ വിജയകുമാർ മനസ്സു തുറന്നത്. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാർ പറയുന്നു. 2008 മുതൽ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാർ പറയുന്നു.

നിത്യാനന്ദ രാജ്യം വിട്ടുപോയിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൾ നിത്യാനന്ദ സജീവമാണ്. തിരച്ചിൽ നടത്തുന്നവർക്ക് ആശ്രമത്തിൽ വേണ്ട രീതിയിൽ ഒന്ന് അന്വേഷിച്ചാൽ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാർ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ്. അൽപസമയം സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളിൽ വിശ്വസിച്ചാണ് ആശ്രമത്തിൽ ചേരുന്നത്.

ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാർ പറയുന്നു. എന്നാൽ ഇയാൾ രാജ്യം വിട്ട ഇയാൾ ഇക്വഡോറിൽ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഇക്വഡോർ എംബസി നിരസിച്ചിരുന്നു. തമിഴ്‌നാട്ടുകാരനായ നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്. 2000ത്തിൽ ബെംഗളൂരുവിനടുത്തായി ഒരു ആശ്രമം തുടങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP