Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയും നടിയും ദൃശ്യങ്ങൾ പരിശോധിച്ചു; വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞു നടി; എതിർ വിസ്താര സമയത്ത് അഭിഭാഷകർക്കൊപ്പം പ്രതികൾക്ക് ദൃശ്യങ്ങൾ കാണാം; വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി ഫോറൻസിക് ലാബ് റിപ്പോർട്ട് കോടതിയിലേക്ക് എത്തുന്നതോടെ നെഞ്ചിടിപ്പോടെ ദിലീപ്; വീഡിയോ ദൃശ്യങ്ങൾ എഡിറ്റു ചെയ്തതെന്നും സ്ത്രീശബ്ദം നടിയുടേതല്ലെന്നുമുള്ള വാദങ്ങളിൽ വ്യക്തത വരുന്നതോടെ വിചാരണയും വേഗത്തിലാകും

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയും നടിയും ദൃശ്യങ്ങൾ പരിശോധിച്ചു; വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞു നടി; എതിർ വിസ്താര സമയത്ത് അഭിഭാഷകർക്കൊപ്പം പ്രതികൾക്ക് ദൃശ്യങ്ങൾ കാണാം; വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി ഫോറൻസിക് ലാബ് റിപ്പോർട്ട് കോടതിയിലേക്ക് എത്തുന്നതോടെ നെഞ്ചിടിപ്പോടെ ദിലീപ്; വീഡിയോ ദൃശ്യങ്ങൾ എഡിറ്റു ചെയ്തതെന്നും സ്ത്രീശബ്ദം നടിയുടേതല്ലെന്നുമുള്ള വാദങ്ങളിൽ വ്യക്തത വരുന്നതോടെ വിചാരണയും വേഗത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ കോടതിയിൽ പൂർത്തിയായിരിക്കയാണ്. ഇന്നലെ നടിയെ ആക്രമിച്ച കേസിൽ ആക്രമണത്തിനു ശേഷം പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വിചാരണക്കോടതി പരിശോധിച്ചു. ആക്രമണത്തിനിരയായ നടിയും വനിതാ ജഡ്ജിയും മാത്രമാണുണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽനിന്ന് ഒഴിവാക്കിയാണ് പരിശോധന നടത്തിയത്. വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കോടതിയിൽ നടി തിരിച്ചറിഞ്ഞു. താൻ സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്. പ്രാസിക്യൂഷൻ വിസ്താരം ചൊവ്വാഴ്ചയും തുടരും. എതിർവിസ്താര സമയത്ത് അഭിഭാഷകർക്കൊപ്പം പ്രതികൾക്ക് ദൃശ്യങ്ങൾ കാണാം. കോടതിക്കു പുറത്ത് എത്തിച്ച ടെമ്പോ ട്രാവലർ ആണ് നടി തിരിച്ചറിഞ്ഞത്. കമ്മലിന്റെയും മാലയുടെയും ഒരു ഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതിനിടെ കേസിൽ, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായിട്ടുണ്ട്. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അപേക്ഷ പ്രകാരമാണ് ചണ്ഡീഗഡ് ലാബിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ അയച്ചത്. ഈ ആഴ്ച തന്നെ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രതിയായ ദിലീപിന് കോടതി നൽകിയേക്കുമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ചണ്ഡീഗഡിൽ പരിശോധന പൂർത്തിയായതായി അറിയിച്ചതിനെ തുടർന്ന് റിപ്പോർട്ട് വാങ്ങാൻ കൊച്ചിയിലെ പ്രത്യേക കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചണ്ഡീഗഡിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് പകർത്താൻ പെൻഡ്രൈവും ഇവർക്ക് നൽകിയിട്ടുണ്ട്. വിമാനമാർഗ്ഗം ചൊവ്വാഴ്ച ചണ്ഡീഗഡിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ, റിപ്പോർട്ടുമായി ബുധനാഴ്ച തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വാർത്ത. വിമാനയാത്രക്കൂലി ഉൾപ്പെടെയുള്ള ചെലവുകൾ ദിലീപ് വഹിക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ദിലീപിന് റിപ്പോർട്ട് കൈമാറുന്നതെന്ന് ഉന്നത അധികൃതർ സൂചിപ്പിച്ചു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായാണ് ദിലീപ് ആരോപിച്ചത്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകർപ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതിൽ കൃത്രിമം ഉണ്ട്. വീഡിയോയിലെ സ്ത്രീശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തുടങ്ങിയ വാദങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്.

ദിലീപിന്റെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സെൻട്രൽ ഫോറൻസി ഏജൻസി പേലെയുള്ള സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പരിശോധിപ്പിക്കാൻ ദിലീപിന് അനുമതി നൽകിയത്. ഈ റിപ്പോർട്ട് ലഭിച്ചശേഷം, വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഫോറൻസിക് ലാബിന് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP