Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപാരക്കരാർ വേണമെങ്കിൽ യൂറോപ്യൻ യൂണിയന്റെ സർവ നിയമങ്ങളും പാലിക്കണമെന്ന് ബ്രസ്സൽസ്; പോയി പണി നോക്കാൻ ബോറിസ് ജോൺസൺ; ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ മൂൽ പിടിക്കുന്ന അവകാശം പോലും നിയന്ത്രിച്ച് ബ്രിട്ടൻ; യൂറോപ്പിനെയും ബ്രിട്ടനെയും ഒരുമിപ്പിക്കാൻ ആർക്കുമായേക്കില്ല

വ്യാപാരക്കരാർ വേണമെങ്കിൽ യൂറോപ്യൻ യൂണിയന്റെ സർവ നിയമങ്ങളും പാലിക്കണമെന്ന് ബ്രസ്സൽസ്; പോയി പണി നോക്കാൻ ബോറിസ് ജോൺസൺ; ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ മൂൽ പിടിക്കുന്ന അവകാശം പോലും നിയന്ത്രിച്ച് ബ്രിട്ടൻ; യൂറോപ്പിനെയും ബ്രിട്ടനെയും ഒരുമിപ്പിക്കാൻ ആർക്കുമായേക്കില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞശേഷവും യൂണിയന്റെ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാർ വേണമെങ്കിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അംഗീകരിക്കണമെന്ന നിർദേശമാണ് ബോറിസിനെ ചൊടിപ്പിച്ചത്. ബ്രസ്സൽസിന്റെ തിട്ടൂരങ്ങൾ അംഗീകരിക്കേണ്ട ബാധ്യത ബ്രിട്ടനില്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ച് ബ്രി്ട്ടനുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്ന മൈക്കൽ ബാർനിയറാണ് യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ബ്രിട്ടൻ അംഗീകരിക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചത്. എന്നാൽ, ബ്രെക്‌സിറ്റ് നടപ്പിലാക്കിയതോടെ അത്തരം ബാധ്യതകൾ ബ്രിട്ടനുമേൽ ഇല്ലെന്നും യൂറോപ്യൻ യൂണിയനെക്കാൾ സാമൂഹികവും പാരിസ്ഥിതികവുമായ കാര്യങ്ങളിൽ ബ്രിട്ടൻ ഒരുപടി മുന്നിലാണെന്നും ബോറിസ് പറഞ്ഞു. ബ്രെക്‌സിറ്റ് എന്ന വാക്ക് പരാമർശിക്കാതെയാണ് ബോറിസ് യൂറോപ്യൻ യൂണിയന് കൃത്യമായ മറുപടി നൽകിയത്.

യൂറോപ്യൻ യൂണിയനിൽനിന്ന് പൂർണാർഥത്തിലുള്ള വ്യാപാരക്കരാർ ലഭിക്കണമെന്നുണ്ടെങ്കിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും സമുദ്രാതിർത്തിയിൽ തുല്യാവകാശം നൽകണെമന്നുമാണ് മൈക്കൽ ബാർനിയർ ആവശ്യപ്പെട്ടത്. ബ്രിട്ടന് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു പാക്കേജ് തയ്യാറാക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാണെന്നും താരിഫ് രഹിതവും ക്വാട്ട സമ്പ്രദായത്തിലുള്ളതുമായ ഉദാര വ്യവസ്ഥകൾ ഏർപ്പെടുത്താമെന്നുമായിരുന്നു ബാർനിയറുടെ വാഗ്ദാനം.

ഇതിനുപകരമായി സാമൂഹികവും പാരിസ്ഥിതികവുമായ യൂറോപ്യൻ യൂണിയൻ വ്യവസ്ഥകൾ ബ്രിട്ടൻ അംഗീകരിക്കണം. ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനുള്ള യൂറോപ്യൻ യാനങ്ങളെയും ബ്രിട്ടൻ അംഗീകരിക്കണമെന്നും ബാർനിയർ ആവശ്യപ്പെട്ടു. എന്നാൽ, മിനിറ്റുകൾക്കകം തന്നെ ഇതിന് മറുപടിയുമായി ബോറിസ് ജോൺസൺ രംഗത്തെത്തി. ഇത്തരം ഔദാര്യങ്ങൾ ബ്രി്ട്ടന് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ബോറിസ്, വ്യാപാരക്കരാറിനുപകരമായി യൂറോപ്യൻ യൂണിയൻ വ്യവസ്ഥകൾ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.

കാനഡയും യൂറോപ്യൻ യൂണിയനുമായുള്ള കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ് (സെറ്റ) മാതൃകയിൽ ബ്രിട്ടനുമായി വ്യാപാരക്കരാറിൽ ഏർപ്പെടാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകണമെന്നും ബോറിസ് ആവശ്യപ്പെട്ടു. കാനഡ മാതൃകയിലുള്ള കരാറിലേർപ്പെടാമെന്നത് യൂറോപ്യൻ യൂണിയൻ നേതാക്കളുടെ വാക്കാണ്. അതവർ പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പാക്കിയശേഷമുള്ള ആദ്യ പ്രവർത്തിദിനത്തിൽത്തന്ന വിയോജിപ്പുകൾ പരസ്യമായി പ്രകടിപ്പിച്ചതോടെ, യൂറോപ്യൻ യൂണിയനും ബ്രിട്ടനും കൂടുതൽ അകൽച്ചയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP