Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിന്ന് സംസാരിക്കാതെ മടിയിൽ കയറി കിടക്കെടി മൈ..' എന്ന് എസ്‌ഐ; റോഡരുകിൽ നിന്ന് സുഹൃത്തിനോട് വർത്തമാനം പറഞ്ഞതിന് പെൺകുട്ടിയെ ശാസ്താംകോട്ട എസ്‌ഐ വിളിച്ചത് കണ്ണുപൊട്ടുന്ന തെറി; പരാതി പറയാൻ സിഐയുടെ മുന്നിലെത്തിയപ്പോൾ യുവാവിന് കേൾക്കേണ്ടി വന്നത് അതിലും വലിയ അട്ടഹാസം; 'എടാ മറ്റവനെ, നിന്റെയൊന്നും വീട്ടിൽ നിന്നല്ല എനിക്ക് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ് പരാതിയും വലിച്ചുകീറി സിഐ പ്രശാന്തും; ശാസ്താംകോട്ടയിൽ കേരള പൊലീസിന്റെ സദാചാര പൊലീസ് അരങ്ങു തകർക്കുന്നത് ഇങ്ങനെ

'നിന്ന് സംസാരിക്കാതെ മടിയിൽ കയറി കിടക്കെടി മൈ..' എന്ന് എസ്‌ഐ; റോഡരുകിൽ നിന്ന് സുഹൃത്തിനോട് വർത്തമാനം പറഞ്ഞതിന് പെൺകുട്ടിയെ ശാസ്താംകോട്ട എസ്‌ഐ വിളിച്ചത് കണ്ണുപൊട്ടുന്ന തെറി; പരാതി പറയാൻ സിഐയുടെ മുന്നിലെത്തിയപ്പോൾ യുവാവിന് കേൾക്കേണ്ടി വന്നത് അതിലും വലിയ അട്ടഹാസം; 'എടാ മറ്റവനെ, നിന്റെയൊന്നും വീട്ടിൽ നിന്നല്ല എനിക്ക് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ് പരാതിയും വലിച്ചുകീറി സിഐ പ്രശാന്തും; ശാസ്താംകോട്ടയിൽ കേരള പൊലീസിന്റെ സദാചാര പൊലീസ് അരങ്ങു തകർക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്താംകോട്ടയിൽ കേരള പൊലീസ് സദാചാര പൊലീസ് ചമയുന്നു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനോടും പെൺസുഹൃത്തിനോടുമായിരുന്നു ശാസ്താംകോട്ട എസ്‌ഐ ഷുക്കൂറും പൊലീസുകാരും വളരെ മോശമായ ഭാഷയിൽ സംസാരിച്ചത്. കോളജിന് മുന്നിലെ റോഡരുകിൽ നിന്ന് സംസാരിക്കുകയായിരുന്ന മൺട്രോതുരുത്ത് സ്വദേശിയായ യുവാവും കോളജിലെ വിദ്യാർത്ഥിനിയും സംസാരിക്കുന്നിടത്ത് ജീപ്പ് നിർത്തി 'നീയിവിടെ മറ്റേ പരിപാടിക്ക് വന്നതാണോ .... മോളേ എന്നായിരുന്നു എസ്‌ഐ ഷുക്കൂർ ചോദിച്ചത്. ഇതിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവാവിനോടും വിദ്യാർത്ഥി സംഘടനാ നേതാവിനെനോടും വളരെ മോശമായ ഭാഷയിലാണ് സിഐ പ്രശാന്ത് സംസാരിച്ചത്. യുവാവ് നൽകിയ കേസ് എടുക്കാനോ പരാതി സ്വീകരിക്കാനോ പോലും തയ്യാറാകാതെ ഇരുവരെയും ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിൽ നിന്നും ഇറക്കിവിടുകയുമായിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് യുവതിയും വിദ്യാർത്ഥിനിയും കോളജിന് മുന്നിൽ നിന്ന് സംസാരിച്ചത്. ഈ സമയം അവിടെയെത്തിയ എസ്‌ഐ ഷുക്കൂർ പെൺകുട്ടിയേയും യുവാവിനേയും തെറിവിളിക്കുകയായിരുന്നു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊതു സ്ഥലത്താണ് നിന്നതെന്നും യുവാവ് പറഞ്ഞെങ്കിലും എസ്‌ഐയുടെ തെറിയഭിഷേകം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരൻ ഇരുവരെയും തല്ലാനായി പാഞ്ഞടുക്കുകയും ചെയ്തു. 'നിന്ന് സംസാരിക്കാതെ മടിയിൽ കയറി കിടക്കെടി മൈ..' എന്നാണ് എസ്‌ഐ ഷുക്കൂർ പെൺകുട്ടിയോട് ആക്രോശിച്ചത് എന്ന് യുവാക്കൾ പരാതിയിൽ പറയുന്നു.

തുടർന്ന് വിദ്യാർത്ഥി സംഘടനാ നേതാവായ അനന്തുവിനെയും കൂട്ടി യുവാവും വിദ്യാർത്ഥിനിയും സംഭവത്തിൽ പരാതി നൽകാൻ ശാസ്താംകോട്ട സിഐ പ്രശാന്തിന് മുന്നിലെത്തി. എന്താണ് സംഭവം എന്ന് ചോദിച്ച സിഐ, യുവാവ് കാര്യങ്ങൾ വിശദീകരിച്ചതോടെ 'അവിടെ എത്രയോ പേരുണ്ടായിരുന്നു? എന്നിട്ടും നിങ്ങളോട് എന്താണ് അങ്ങനെ പെരുമാറിയത്?' എന്ന മറുചോദ്യം ചോദിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരോടെല്ലാം മോശമായി ആണ് എസ്‌ഐ പെരുമാറിയതെന്ന് യുവാവ് പറഞ്ഞതോടെ സിഐയുടെ മട്ട് മാറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥി നേതാവുമായി പണ്ട് ഉണ്ടായ തർക്കങ്ങളെ കുറിച്ചുമെല്ലാം വിവരിക്കുന്ന എസ്‌ഐ, യുവാവ് നൽകിയ പരാതി ചുരുട്ടി ദൂരെ എറിയുകയായിരുന്നു. 'നിന്റെയൊന്നും വീട്ടിൽ നിന്നല്ല എനിക്ക് ശമ്പളം നൽകുന്നത്' എന്നായിരുന്നു സിഐ ഏമാന്റെ ആക്രോശം.

കോളജിൽ ഇന്നലെ നടന്ന സംഘർഷത്തിന്റെ പേരിലാണ് റോഡിൽ നിന്ന് സംസാരിക്കുന്നവരെ തെറി പറഞ്ഞ് ഓടിക്കുന്നത് എന്നായിരുന്നു സിഐയുടെ ഭാഷ്യം. ആണും പെണ്ണും നടുറോഡിൽ നിന്ന് സംസാരിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും ഇരുവരും പ്രായപൂർത്തിയായ ആൾക്കാരാണെന്നും റോഡിൽ നിന്ന് സംസാരിച്ചാൽ എന്താണ് കുഴപ്പമെന്നും വിദ്യാർത്ഥി നേതാവ് ചോദിച്ചതോടെ സിഐ ഏമാന് വീണ്ടും കലികയറി. 'എടാ, മറ്റവനെ, നീ അതൊന്നും എന്നെ പഠിപ്പിക്കണ്ടാ, എന്നോട് മാന്യമായി സംസാരിക്കണം എന്നായി സിഐ. ആണും പെണ്ണും സംസാരിച്ചാൽ ഗർഭമുണ്ടാകില്ലെന്ന് നീ എന്നെ പഠിപ്പിക്കണ്ടാ എന്നായി സിഐ.

ഇത് കേരളമാണ്, ആണിനും പെണ്ണിനും പൊതുസ്ഥലത്ത് നിൽക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് യുവാവ് പറയുമ്പോൾ പൊലീസിനും സ്വാതന്ത്യമുണ്ടെന്നും ലാ ആൻഡ് ഓർഡർ സംരക്ഷിക്കാൻ ആരെയും പൊലീസിന് ഓടിക്കാൻ അധികാരമുണ്ടെന്നും സിഐ പ്രശാന്ത് പറയുന്നു. ഒടുവിൽ പരാതി സ്വീകരിക്കാനാവില്ലെന്നും ഇറങ്ങിപ്പോയില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും സിഐ പറയുന്നു. തങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് യുവാവ് പറയുമ്പോൾ, ' നിന്റെ വീട്ടിൽ നിന്നല്ല ഞങ്ങൾക്ക് ശമ്പളം തരുന്നത് എന്നായി സിഐ. എഫ്‌ഐആർ എടുക്കാൻ പറ്റൂല എന്ന് പറഞ്ഞ് പരാതി ചുരുട്ടിക്കൂട്ടി കളയുകയാണ് സിഐ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP