Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ദിരാ ഗാന്ധി വിവാഹം കഴിച്ചത് മുസ്ലീമിനെ; ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ലാത്തതിനാൽ സിഎഎ പിൻവലിക്കാൻ പോകുന്നില്ല; ജയ് ശ്രീറാം വിളിച്ചാൽ പ്രതിപക്ഷത്തിന്റെ പാപം ഇല്ലാതാകുമെന്നും പർവേശ് വെർമ്മ; ഇക്കുറി വിവാദ പ്രസ്താവനകൾ നടത്തിയത് പാർലമെന്റിനുള്ളിൽ

'ഇന്ദിരാ ഗാന്ധി വിവാഹം കഴിച്ചത് മുസ്ലീമിനെ; ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ലാത്തതിനാൽ സിഎഎ പിൻവലിക്കാൻ പോകുന്നില്ല; ജയ് ശ്രീറാം വിളിച്ചാൽ പ്രതിപക്ഷത്തിന്റെ പാപം ഇല്ലാതാകുമെന്നും പർവേശ് വെർമ്മ; ഇക്കുറി വിവാദ പ്രസ്താവനകൾ നടത്തിയത് പാർലമെന്റിനുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വീണ്ടും വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പർവേശ് വെർമ്മ. ഇക്കുറി പാർലമെന്റിനുള്ളിലാണ് പർവേശ് വെർമ്മ വാസ്തവ വിരുദ്ധവും വർഗീയവുമായ പരാമർശങ്ങൾ നടത്തിയത്. ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ചത് മുസ്ലീമായ ഫിറോസ് ഖാൻ ആണെന്നും മുസ്ലിം കുടുംബമായ ഗാന്ധി കുടുംബം മതം മറച്ചുവെക്കുകയായിരുന്നെന്നുമായിരുന്നു അദ്ദേഹം ഇന്ന് പാർലമെന്റിൽ പറഞ്ഞത്.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റിന്റെ നന്ദിപ്രമേയ ചർച്ചയിലാണ് ബിജെപി എംപി പർവേശ് വെർമ്മ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ നടത്തിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാൻ എന്നാണ് പർവേശ് വെർമ്മ വിശേഷിപ്പിച്ചത്. ഇന്ദിരാ ഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചതെന്നും ഗാന്ധി കുടുംബം മുസ്ലിം കുടുംബമാണെന്നും അവർ മതം മറച്ചുവെക്കുകയായിരുന്നുവെന്നും പർവേശ് വെർമ്മ ആരോപിച്ചു.

ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാറല്ല, നരേന്ദ്ര മോദിയുടെ സർക്കാറാണ്. അതുകൊണ്ട് തന്നെ സിഎഎ പിൻവലിക്കാൻ പോകുന്നില്ല. ഷബാനു കേസിൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ സർക്കാർ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പർവേശ് വെർമ്മ പറഞ്ഞു. ജയ് ശ്രീ റാം എന്ന് വിളിച്ചാൽ പ്രതിപക്ഷത്തിന്റെ പാപം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പർവേശ് വെർമ്മ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ പ്രതിപക്ഷം സഭ വിട്ടിരുന്നു. ഷഹീൻബാഗിലെ സമരക്കാർ ലക്ഷ്യം വെക്കുന്നത് നരേന്ദ്ര മോദിയെയും അമിത് ഷായെയുമാണെന്ന് ജിന്നാ വാലി ആസാദി, പാക്കിസ്ഥാൻ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തുന്നതെന്നും വെർമ ആരോപിച്ചു. വിവാദ പരാമർശം നടത്തിയതിന് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ പർവേശ് വെർമ്മയെ വിലക്കിയിരുന്നു. ഷഹീൻബാഗ് സമരക്കാർ നിങ്ങളുടെ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു പർവേശിന്റെ വിവാദ പരാമർശം.

ഇന്ദിരാഗാന്ധി വിവാഹം കഴിച്ചത് പാർസി മതത്തിൽ പെട്ട ഫിറോസ് ഗാന്ധിയെ ആണെന്നിരിക്കെ, ഫിറോസ് ഗാന്ധി മുസ്ലിം ആണെന്ന് ബിജെപി, സംഘ്പരിവാർ നേതാക്കൾ ആരോപിച്ചിരുന്നു. ഫിറോസ് ഖാൻ എന്ന പേര് നെഹ്‌റു ഫിറോസ് ഗാന്ധിയാക്കിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പർവേശ് വെർമ്മയുടെ വിവാദ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP