Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷഹീൻബാഗ് -ജാമിയ മിലിയ പ്രക്ഷോഭങ്ങൾ യാദൃശ്ചികമല്ല..അവ പരീക്ഷണങ്ങളുടെ രാഷ്ട്രീയക്കളി; തുക്കഡെ തുക്കഡെ മുദ്രാവാക്യം വിളിക്കുന്നവരെ സംരക്ഷിക്കുകയാണ് ആം ആദ്മിയും കോൺഗ്രസും; ഇരുപാർട്ടികളും ഡൽഹിയിൽ കളിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; ഭരണഘടനയുടെയും ത്രിവർണപതാകയുടെയും മറവിൽ യഥാർഥ ഗൂഢാലോചനയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു; പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ വിമർശിച്ച് മോദി

ഷഹീൻബാഗ് -ജാമിയ മിലിയ പ്രക്ഷോഭങ്ങൾ യാദൃശ്ചികമല്ല..അവ പരീക്ഷണങ്ങളുടെ രാഷ്ട്രീയക്കളി; തുക്കഡെ തുക്കഡെ മുദ്രാവാക്യം വിളിക്കുന്നവരെ സംരക്ഷിക്കുകയാണ് ആം ആദ്മിയും കോൺഗ്രസും; ഇരുപാർട്ടികളും ഡൽഹിയിൽ കളിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; ഭരണഘടനയുടെയും ത്രിവർണപതാകയുടെയും മറവിൽ യഥാർഥ ഗൂഢാലോചനയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു; പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ വിമർശിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിമയമഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സീലംപൂരിലും, ഷഹീൻബാഗിലും, ജാമിയ മിലിയിലും നടക്കുന്ന പ്രക്ഷോഭം യാദൃശ്ചികമല്ല, മറിച്ച് പരീക്ഷണമാണ്. ആംആദ്മിയും കോൺഗ്രസും ഡൽഹിയിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യയെ തുണ്ടം തുണ്ടമാക്കാൻ ആഗ്രഹിക്കുന്നവരെ ഇവർ സംരക്ഷിക്കുകയാണ്.

പ്രതിഷേധം ഒരു നിയമത്തിന് എതിരെ മാത്രമായിരുന്നെങ്കിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പിനെ തുടർന്ന് അവർ പിന്മാറുമായിരുന്നു. എന്നാൽ എഎപിയും കോൺഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. ഭരണഘടനയും ത്രിവർണപതാകയും മുന്നിൽ നിർത്തി യഥാർഥ ഗൂഢാലോചനയിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്, മോദി പറഞ്ഞു. ഷഹീൻബാഗ് പ്രതിഷേധക്കാരെയും മോദി വിമർശിച്ചു. ഡൽഹി-നോയിഡ യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായക ജനവിധി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അരാജകവാദികളെ നിയമം കൈയിലെടുക്കാൻ അനുവദിച്ചുകൂടാ..ഇല്ലങ്കിൽ അവർ നാളെ വേറെ ഏതെങ്കിലും വഴി തടയും.

കോൺഗ്രസിനെയും മോദി വെറുതെ വിട്ടില്ല. ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തവരാണ് ഇപ്പോൾ തുക്കഡെ, തുക്കഡെ മുദ്രാവാക്യം ഉയർത്തുന്നവരെ സംരക്ഷിക്കുന്നത്. എഎപിയാകട്ടെ സർജിക്കൽ സ്‌ട്രൈക്കിന്റെ പേരിൽ സൈന്യത്തെ പോലും ചോദ്യം ചെയ്തു, മോദി വിമർശിച്ചു.

അതേസമയം, ഷഹീൻബാഗ് സമരം രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി ഉപയോഗിക്കുകയാണെന്ന്ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഷഹീൻബാഗിലെ അടച്ചിട്ട റോഡുകൾ എപ്പോൾ വേണമെങ്കിലും തുറക്കാം. അമിത് ഷാ വിചാരിച്ചാൽ അത് രണ്ട് മിനുട്ട് കൊണ്ട് തുറക്കാം. പക്ഷേ അവർ അത് ചെയ്യില്ല. കാരണം റോഡ് തുറന്നാൽ ഷഹീൻബാഗ് വിഷയം അവസാനിക്കും. ഇതോടെ പ്രചാരണത്തിൽ അവർക്ക് ഉന്നയിക്കാൻ യാതൊരു വിഷയവും ഉണ്ടാവില്ലെന്നും കെജ്രിവാൾ പറഞ്ഞു.

ജെപിയെ വെല്ലുവിളിച്ച് ഹനുമാൻ ചലിസയും കെജ്രിവാൾ ഉരുവിട്ടു. ഹിന്ദുവാണെന്നതിന് ബിജെപിയുടെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഷഹീൻബാഗിലെ സമരക്കാർക്ക് കെജ്രിവാൾ ബിരിയാണിയാണ് നൽകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കെജ്രിവാൾ നൽകിയത്. കേന്ദ്ര ബജറ്റിലൂടെ ഡൽഹിയിൽ ബിജെപി തോൽവി സമ്മതിച്ചെന്ന് ഉറപ്പായിരിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.

ഷഹീൻബാഗിലെ പ്രതിഷേധം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസമുണ്ടാക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഷഹീൻബാഗ് മേഖലയിലെ അഞ്ച് പോളിങ് സ്റ്റേഷനുകളിലേക്കുള്ള വഴികളിൽ ഒരുവിധ തടസവുമില്ലെന്നും എല്ലാവരും പോളിങ് സ്റ്റേഷനുകളിൽ എത്തി വോട്ടുരേഖപ്പെടുത്തണമെന്നും ചീഫ് തിരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിങ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 15 മുതൽ ഡൽഹി നോയിഡ ദേശീയപാത ഉപരോധിച്ചുള്ള സമരം ഷഹീൻബാഗിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP