Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിന് പിന്നിൽ എബിവിപി എന്ന് എസ്എഫ്‌ഐ

എംജി കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിന് പിന്നിൽ എബിവിപി എന്ന് എസ്എഫ്‌ഐ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എം ജി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ ഒരു സംഘം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അക്രമിച്ചത് എബിവിപിക്കാരെന്ന് എസ്എഫ്‌ഐ പ്രവർത്തകർ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോളേജിന് മുന്നിൽ നിന്ന വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് വളഞ്ഞിട്ട് മർദ്ദിച്ചത്. മർദ്ദനമേറ്റ ഒന്നാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥി കൗശിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ എംജി കോളേജിലേക്ക് മാർച്ച് നടത്തി. എം ജി കോളേജിലുള്ള എസ്എഫ്‌ഐ- എബിവിപി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് എബിവിപി നടത്തിയ പരിപാടിക്ക് പിന്നാലെയാണ് ആക്രമണം. പരിപാടിക്ക് ശേഷം എത്തിയ പ്രവർത്തകരാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP