Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായി കൊലക്കേസിൽ പൊലീസിന്റെ നാലാം കുറ്റപത്രം; മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയത് മദ്യത്തിൽ സയനൈഡ് കലർത്തി; അവശാനായ മത്യുവിനെ കുടിവെള്ളത്തിൽ സയനൈഡ് കലർത്തിയും മരണം ഉറപ്പാക്കി; കൊലയ്ക്ക് വഴിയൊരുക്കിയത് റോയി തോമസിന്റെ മരണത്തിൽ മാത്യുവിന്റെ സംശയം; ജോളിയെ കൂടാതെ എം.എസ് മാത്യുവും പ്രജികുമാറും കൂട്ടുപ്രതികൾ

കൂടത്തായി കൊലക്കേസിൽ പൊലീസിന്റെ നാലാം കുറ്റപത്രം; മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയത് മദ്യത്തിൽ സയനൈഡ് കലർത്തി; അവശാനായ മത്യുവിനെ കുടിവെള്ളത്തിൽ സയനൈഡ് കലർത്തിയും മരണം ഉറപ്പാക്കി; കൊലയ്ക്ക് വഴിയൊരുക്കിയത് റോയി തോമസിന്റെ മരണത്തിൽ മാത്യുവിന്റെ സംശയം; ജോളിയെ കൂടാതെ എം.എസ് മാത്യുവും പ്രജികുമാറും കൂട്ടുപ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടത്തായി കൊലക്കേസിൽ നാലാം കുറ്റപത്രം സമർപിച്ച് പൊലീസ്. മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയാണ് മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം. അവശനായ മാത്യു വെള്ളം ആവശ്യപ്പെട്ടപ്പോൾ വീണ്ടും കുടിവെള്ളത്തിൽ സയനൈഡ് ചേർത്ത് നൽകി മരണം ഉറപ്പാക്കി. ഭർത്താവ് റോയി തോമസിന്റെ മരണത്തിൽ മാത്യു ആവർത്തിച്ച് സംശയം പ്രകടിപ്പിച്ചതാണ് ജോളിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. ജോളി, എം.എസ്.മാത്യു, പ്രജികുമാർ എന്നിവർ പ്രതികളായ കോഴിക്കോട് കൂടത്തായി കൂട്ടക്കൊലയിലെ നാലാം കുറ്റപത്രം താമരശ്ശേരി കോടതിയിൽ സമർപ്പിച്ചു.

ബന്ധുക്കൾ വിവാഹത്തിന് കട്ടപ്പനയിലേക്ക് പോയ ദിവസമാണ് കൊലയ്ക്കായി ജോളി തെരഞ്ഞെടുത്തത്. എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞിറങ്ങിയ ജോളി മൂന്നരയോടെ മാത്യു മഞ്ചാടിയിലിന്റെ വീട്ടിലെത്തി. ബാഗിൽ കരുതിയിരുന്ന സയനൈഡ് ചേർത്ത മദ്യം മാത്യുവിന് നൽകി.

പൊന്നാമറ്റം വീട്ടിൽ തിരിച്ചെത്തിയ ജോളി മരണം ഉറപ്പിക്കുന്നതിനായി നാലരയോടെ ഇളയ മകനെയും കൂട്ടി മാത്യു മഞ്ചാടിയിലിന്റെ വീട്ടിലെത്തി. ചർദിച്ച് അവശനായ മാത്യു വെള്ളം ആവശ്യപ്പെട്ടപ്പോൾ വീണ്ടും കുടിവെള്ളത്തിൽ സയനൈഡ് കലർത്തി നൽകി മരണം ഉറപ്പാക്കി. ജോളി അറിയിച്ചതിന് പിന്നാലെ നാട്ടുകാരെത്തി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിയിരുന്നു.

മരണം ഉറപ്പാക്കാൻ രണ്ടാമത് ജോളി മാത്യുവിന്റെ വീട്ടിലെത്തുമ്പോൾ ഇളയ മകനെയും കൂടെക്കൂട്ടിയിരുന്നു. അവശനായ മാത്യുവിന് വീണ്ടും വെള്ളത്തിൽ സയനൈഡ് ചേർത്ത് നൽകി.

നൂറ്റി എഴുപത്തി എട്ട് സാക്ഷികളും നൂറ്റി നാൽപ്പത്തി ആറ് രേഖകളും കുറ്റപത്രത്തിലുണ്ട്. ജോളിയുടെ ഇളയ മകനാണ് കേസിലെ പ്രധാന സാക്ഷി. മാത്യു മഞ്ചാടിയിലിനെ ചികിൽസിച്ച പത്ത് ഡോക്ടർമാരും സാക്ഷികളാണ്. രണ്ടായിരത്തി പതിനാറ് പേജുള്ള കുറ്റപത്രം കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് താമരശ്ശേരി കോടതിയിൽ സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP