Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കനലടങ്ങാത്ത അസമിലേക്ക് പ്രധാനമന്ത്രി; നരേന്ദ്ര മോദിയുടെ അസം സന്ദർശനം വെള്ളിയാഴ്‌ച്ച; പ്രതിഷേധം ശക്തമാക്കുമെന്ന് ആൾ അസം സ്റ്റുഡന്റ് യൂണിയനും നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ് യൂണിയനും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കനലടങ്ങാത്ത അസമിലേക്ക് പ്രധാനമന്ത്രി; നരേന്ദ്ര മോദിയുടെ അസം സന്ദർശനം വെള്ളിയാഴ്‌ച്ച; പ്രതിഷേധം ശക്തമാക്കുമെന്ന് ആൾ അസം സ്റ്റുഡന്റ് യൂണിയനും നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ് യൂണിയനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച്ച അസം സന്ദർശിക്കും. പൗരത്വ വിരുദ്ധ പ്രക്ഷോഭം ഇപ്പോഴും കെട്ടടങ്ങാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധങ്ങൾക്കാകും അസം സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രി അസമിലെത്തിയാൽ പ്രതിഷേധിക്കുമെന്ന് അസമിലെ വിദ്യാർത്ഥി സംഘടനയായ ആൾ അസം സ്റ്റുഡന്റ് യൂണിയൻ(എഎഎസ്‌യു) വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ് യൂണിയനും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ജനുവരിയിൽ ഗുവാഹത്തിയിൽ നടന്ന ഖെലോ ഇന്ത്യ ഉദ്ഘാടനം ചെയ്യാൻ മോദി എത്തുമെന്നും പറഞ്ഞിരുന്നെങ്കിലും പ്രതിഷേധ ഭയത്തെ തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. പിന്നാലെ അമിത് ഷായും അസം യാത്ര റദ്ദാക്കി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസി ആബെയുടെ സന്ദർശനവും സിഎഎ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. ജപ്പാൻ പ്രധാനമന്ത്രി വൈകാതെ അസമിലെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയും വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമിൽ നടന്നത്. പലപ്പോഴും മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന് വരെ പുറത്തിറങ്ങാനായില്ല. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയൊരുക്കും. പ്രതിഷേധിക്കുമെന്ന് സിഎഎക്കെതിരെ സമരം ചെയ്യുന്ന സംഘടനകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന സഖ്യകക്ഷിയാണ് അസം ഭരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP