Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിഎഎ വിരുദ്ധ റാലിയിൽ ഉപയോഗിച്ച ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം 'ലാ ഇലാഹ് ഇല്ലല്ലാഹ്'; രുദ്ര ഹനുമാന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചപ്പോൾ അപകടത്തിലായിരുന്ന ഇന്ത്യൻ മതേതരത്വത്തിന് ഇപ്പോൾ കോട്ടമൊന്നും സംഭവിച്ചില്ലെന്ന് വിമർശനം; ഹൈദരാബാദ് സിറ്റിയിൽ നടന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം വ്യാപകം

സിഎഎ വിരുദ്ധ റാലിയിൽ ഉപയോഗിച്ച ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം 'ലാ ഇലാഹ് ഇല്ലല്ലാഹ്'; രുദ്ര ഹനുമാന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചപ്പോൾ അപകടത്തിലായിരുന്ന ഇന്ത്യൻ മതേതരത്വത്തിന് ഇപ്പോൾ കോട്ടമൊന്നും സംഭവിച്ചില്ലെന്ന് വിമർശനം; ഹൈദരാബാദ് സിറ്റിയിൽ നടന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ ഉപയോഗിച്ച ദേശീയ പതാകയിൽ നിന്നും അശേകചക്രം ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ഹൈദരാബാദിലെ പ്രതിഷേധ മാർച്ചിൽ ഉപയോഗിച്ച ദേശീയ പതാകയിൽ അശോക ചക്രം ഒഴിവാക്കി പകരം ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന മുദ്രണം ചെയ്യുകയുമായിരുന്നു. സംഭവം ദേശീയ പതാകയെ അപമാനിക്കലും മതസ്പർദ്ധ വളർത്തുന്നതും, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു.

ഹൈദരാബാദിലാണ് സംഭവത്തെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രെസ്സ് അടക്കം നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള അശോക ചക്രം നീക്കം ചെയ്ത് അവിടെ 'ലാ ഇലാഹ് ഇല്ലല്ലാഹ്' പതിപ്പിച്ചിരിക്കുകയാണ്. 'ലാ ഇലാഹ് ഇല്ലല്ലാഹ്' എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ലോകത്ത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്.

ഇന്ത്യൻ ദേശീയ പതാകയിൽ ഇസ്ലാമിക സൂക്തം എഴുതിയ സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 2019ൽ ഹൈദരാബദിൽ നടന്ന പ്രതിഷേധത്തിൽ ഉപയോഗിച്ച ഇന്ത്യൻ പതാകയിൽ അശോക ചക്രം ഉണ്ടായിരുന്നില്ലെന്നും പകരം ഇസ്ലാമിക സൂക്തമാണുണ്ടായിരുന്നതെന്നും രജത് രാജൻ എന്ന വ്യക്തിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രതിഷേധ റാലിയിൽ ഉപയോഗിച്ച ദേശീയ പതാകയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. രുദ്ര ഹനുമാന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചപ്പോൾ ഇന്ത്യൻ മതേതരത്വം അപകടത്തിലായിരുന്നെന്നും ഇപ്പോൾ ദേശീയപതാകയിൽ നിന്ന് അശോകചക്രം മാറ്റി ഇസ്ലാമിക സൂക്തം എഴുതിയപ്പോൾ മതേതരത്വത്തിന് കോട്ടം സംഭിവിച്ചില്ല എന്നും രജത് രാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജനുവരി 4, 2020ൽ രാഷ്ട്രീയ നിരീക്ഷനും മാധ്യമപ്രവർത്തകനുമായ ആനന്ദ് രംഗനാഥൻ ഇതേ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. വിനയ് മടപ്പു എന്ന ഫോട്ടോ ജേർണലിസ്റ്റിന് കടപ്പാട് നൽകികൊണ്ട് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ഇതേ ചിത്രം ജനുവരി 4ന് ട്വീറ്റ് ചെയ്തിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ ട്വീറ്റ് ആനന്ദ് രംഗനാഥൻ റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പതാകയുടെ പിന്നിലെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ ചിത്രത്തിൽ കാണുന്നത് ശരിയാണെന്ന് തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദ് സിറ്റിയിലെ ലോവർ ടാങ്ക് ബണ്ട് മേഖലയിൽ നടന്ന റാലിയിലാണ് ഇത്തരത്തിലുള്ള പതാക ഉപയോഗിച്ചത്. സിഎഎക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിൽ ഉപയോഗിച്ച ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം ഇസ്ലാമിക സൂക്തമായ 'ലാ ഇലാഹ ഇല്ലള്ള' എന്നെഴുതിയിരുന്നു എന്ന് ടൈംസ് ഫാക്ട് ചെക് കണ്ടെത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അശോക ചക്രം ഇല്ലാതെയുള്ള പതാക ഉപയോഗിച്ചു എന്ന വാദം സത്യമാണെന്നും ടൈംസ് ഫാക്ട് ചെക് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP