Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൽ ഫെർണാണ്ടസ് ട്രാൻസ്‌ജെൻഡറെ പീഡിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്തുക്കളുടെ സഹായത്തോടെ; പീഡന ശ്രമം ചെറുത്തതോടെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും കവർന്നു; ഇരയുടെ പരാതിയിൽ പ്രതിയെ പിടികൂടി പൊലീസും

അമൽ ഫെർണാണ്ടസ് ട്രാൻസ്‌ജെൻഡറെ പീഡിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്തുക്കളുടെ സഹായത്തോടെ; പീഡന ശ്രമം ചെറുത്തതോടെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും കവർന്നു; ഇരയുടെ പരാതിയിൽ പ്രതിയെ പിടികൂടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രണയം നടിച്ച് ട്രാൻസ്‌ജെൻഡറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് കൊല്ലം പട്ടത്താനം സ്വദേശി അമൽ ഫെർണാണ്ടസ് പൊലീസ് പിടിയിലായത്. 22 വയസുള്ള യുവാവ് ട്രാൻസ്‌ജെൻഡറോട് തുടർച്ചയായി പ്രണയാഭ്യർത്ഥന നടത്തുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

അമൽ ഫെർണാണ്ടസ് തുടർച്ചയായ പ്രണയാഭ്യർത്ഥനയ്‌ക്കൊടുവിൽ തന്ത്രപരമായി ട്രാൻസ്‌ജെൻഡറെ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് കൂട്ടാളികളുടെ സഹായത്തോടെ വാഹനത്തിൽ ബലമായി പിടിച്ച് കയറ്റി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തതോടെ ട്രാൻസ്‌ജെൻഡറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പീഡനം എതിർത്തപ്പോൾ ഇരയെ ക്രൂരമായി മർദ്ദിച്ച് അവശനിലയിലാക്കി. പരാതി നൽകിയ ആളുടെ പക്കലുണ്ടായിരുന്ന പണവും സ്വർണ്ണാഭരണങ്ങളും വാഹനവും കവർച്ച ചെയ്യുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഇര പരാതി നൽകിയതോടെ കൊട്ടാരക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ കൊല്ലം നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത പണവും, സ്വർണ്ണാഭരണങ്ങളും, വാഹനവും പ്രതിയിൽ നിന്നും കണ്ടെടുത്തു. കൊട്ടാരക്കര എസ്‌ഐ രാജീവ്, ASI മാരായ ഓമനക്കുട്ടൻ, വിനോദ്, സി.പി.ഒ. സലിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP