Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിസത്തിലേക്കു മടങുകയാണു ഇന്നു ഇന്ത്യ നേരിടുന്ന പ്രശ്‌നങൾക്കു പരിഹാരം-ഐവൈസിസി

ഗാന്ധിസത്തിലേക്കു മടങുകയാണു ഇന്നു ഇന്ത്യ നേരിടുന്ന പ്രശ്‌നങൾക്കു പരിഹാരം-ഐവൈസിസി

സ്വന്തം ലേഖകൻ

ഹാത്മാഗാന്ധി യുടെ രക്തസാക്ഷിത്വ ദിനം 'ഇനിയും മരിക്കാത്ത ഗാന്ധി' എന്നപേരിൽ ഐവൈസിസി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു, ഉമ്മുൽ ഹസം ടെറസ് ഗാർഡനിൽ വെച്ചു നടന്ന അനുസ്മരണ സമ്മേളനം ഐവൈസിസി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു.

ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യം കംസന്റെ രാജ്യമാക്കി മാറ്റുകയാണു സംഘപരിവാർ,ഗാന്ധി ഘാതകനെ പൂവിട്ടു പൂജിക്കുന്ന രീതിയിലും ഗാന്ധി രൂപം ഉണ്ടാക്കി വീണ്ടും വീണ്ടും മഹാത്മജിയുടെ നെഞ്ചിലേക്കു നിറയൊഴിച്ച് സംഘപരിവാർ ഗാന്ധി വധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണു, ഗാന്ധിയെ ഇകഴ്‌ത്തി ഗോഡ്‌സയേ വാഴ്‌ത്താനാണു കേന്ദ്രസർക്കാർ മൗനാനുവാധത്തോടെ നടക്കുന്നതു എന്നു അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്‌കൂൾ മുൻ സെക്രട്ടറി ഷെമിലി പി ജോൺ, ഐവൈസിസി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ഷഫീക്കു കൊല്ലം 'ഇനിയും മരിക്കാത്ത ഗാന്ധി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പേരാംബ്ര അധ്യക്ഷനായ ചടങിൽ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം സ്വാഗതവും ട്രഷറർ ഫസലുദീൻ നന്ദിയും അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP