Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ പ്രതിഷേധങ്ങൾ കൊടുങ്ങല്ലൂരിൽ സംഘർഷത്തിന് വഴിമാറുന്നു; ആർഎസ്എസ് അനുഭാവികളുടെ ഏഴോളം വാഹനങ്ങൾ ഇന്നു പുലർച്ചെ തീവെച്ച് നശിപ്പിച്ചു; ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തങ്ങിയ വീടും ആക്രമിക്കപ്പെട്ടു; സംഘർഷം ഉണ്ടായത് അരീക്കൽ ബീച്ചിലെ പൊതുസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് പ്രസംഗിച്ചു മടങ്ങിയ ശേഷം; ആക്രമിക്കപ്പെട്ടത് പൗരത്വ നിയമ അനുകൂല യോഗത്തിനു മുൻകൈ എടുത്തവർക്കു നേരെ; ജിഹാദി സംഘടനകൾ എന്നാരോപിച്ചു ബിജെപി; സംഘർഷം വ്യാപിക്കാതിരിക്കാൻ കരുതലോടെ പൊലീസ്

പൗരത്വ പ്രതിഷേധങ്ങൾ കൊടുങ്ങല്ലൂരിൽ സംഘർഷത്തിന് വഴിമാറുന്നു; ആർഎസ്എസ് അനുഭാവികളുടെ ഏഴോളം വാഹനങ്ങൾ ഇന്നു പുലർച്ചെ തീവെച്ച് നശിപ്പിച്ചു; ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തങ്ങിയ വീടും ആക്രമിക്കപ്പെട്ടു; സംഘർഷം ഉണ്ടായത് അരീക്കൽ ബീച്ചിലെ പൊതുസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് പ്രസംഗിച്ചു മടങ്ങിയ ശേഷം; ആക്രമിക്കപ്പെട്ടത് പൗരത്വ നിയമ അനുകൂല യോഗത്തിനു മുൻകൈ എടുത്തവർക്കു നേരെ; ജിഹാദി സംഘടനകൾ എന്നാരോപിച്ചു ബിജെപി; സംഘർഷം വ്യാപിക്കാതിരിക്കാൻ കരുതലോടെ പൊലീസ്

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൊടുങ്ങല്ലൂരിൽ അക്രമത്തിലേക്ക് നീങ്ങുന്നു. ആർഎസ്എസ് അനുഭാവികളുടെ ഏഴോളം വാഹനങ്ങൾ ഇന്നു പുലർച്ചെ കൊടുങ്ങല്ലൂരിൽ തീവെച്ച് നശിപ്പിക്കപ്പെട്ടു. സംഘപരിവാർ ശനിയാഴ്ച സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല യോഗത്തിനു മുൻകൈ എടുത്ത നേതാക്കളുടെ വീട്ടിലെ വാഹനങ്ങളുമാണ് കത്തി നശിപ്പിക്കപ്പെട്ടതിൽ കൂടുതലും. ടവേറയും മാരുതി റിസ്റ്റ് കാറും ബുള്ളറ്റുമടക്കമുള്ള വാഹനങ്ങൾ തീവെച്ച് നശിപ്പിക്കപ്പെട്ട കൂട്ടത്തിലുണ്ട്. കൊടുങ്ങല്ലൂരിൽ പൗരത്വ നിയമ അനുകൂല യോഗത്തിനെത്തിയപ്പോൾ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തങ്ങിയ വീട് ആക്രമിക്കപ്പെടുകയും ഈ വീട്ടിലെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അക്രമത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് കൊടുങ്ങല്ലൂർ സംഭവങ്ങൾ നൽകുന്നത്.

ശനിയാഴ്ച സംഘപരിവാർ സംഘടനകളും ഇന്നലെ മുസ്ലിം സംഘടനകളും പൗരത്വ നിയമവുമായി ബന്ധപ്പെട്ടു പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തിയിരുന്നു. ഈ രണ്ടു പൊതുയോഗങ്ങളാണ് അക്രമത്തിനു പ്രേരകമായത് എന്നാണ് സൂചന. സംഘപരിവാർ സംഘടന നടത്തിയ ജനജാഗ്രതാ യാത്രയെ അഭിസംബോധന ചെയ്തത് ആർഎസ്എസിന്റെ പ്രമുഖ നേതാവായ വത്സൻ തില്ലങ്കേരിയായിരുന്നു. ഇന്നലെ മുസ്ലിം സംഘടനകൾ നടത്തിയ യോഗത്തിൽ പ്രസംഗിച്ചത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദായിരുന്നു. അരീക്കൽ ബീച്ചിലെ പൊതുസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് പ്രസംഗിച്ചു മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ ഈ യോഗം കഴിഞ്ഞതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലികളുടെ വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചില വീടുകൾക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തത്.

കൊടുങ്ങല്ലൂരിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകളും വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു വാഹനങ്ങൾ കത്തിക്കപ്പെട്ടത്. മണ്ണെണ്ണയോഴിച്ചാണ് വാഹനങ്ങൾ കത്തിക്കപ്പെട്ടത്. രണ്ടു ബുള്ളറ്റുകൾ, മാരുതി റിറ്റ്‌സ് കാർ, യമഹ സ്‌കൂട്ടർ, ടവേറ കാർ, ഒരു ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്, വെയിറ്റിങ് ഷെഡ് എന്നിവ കത്തിച്ചു നശിപ്പിക്കപ്പെട്ടതിൽപ്പെടുന്നു. ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് അക്രമണങ്ങൾ നടന്നത്. കൊടുങ്ങല്ലൂർ ഓക്കെ ആശുപത്രിക്ക് പടിഞ്ഞാറ് വശത്തുള്ള വലിയ പറമ്പിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലെ ബൈക്കുകളാണ് കത്തിക്കപ്പെട്ടത്. ഇടവിലങ്ങു വൽസാലയത്തിലെ സുകൃതം ബാലസദനത്തിന്റെ വകയായ കാറും ബൈക്കും കത്തിക്കപ്പെട്ടിട്ടുണ്ട്.

ഇതിൽ ഒരു വാഹനം പഞ്ചായത്ത് മെമ്പറുടെ വാഹനമാണ്. ടാക്‌സി ആയി ഓടിക്കുന്ന ടവേറയാണ് ഇതിനൊപ്പം കത്തി നശിച്ചത്. വാഹനങ്ങൾ കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ബുള്ളറ്റ് കത്തിക്കാനുള്ള ശ്രമത്തിന്നിടെ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴങ്ങി. ഇതോടെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ അക്രമികൾ ഓടിമറയുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ എസ്‌പി അടക്കമുള്ളവർ രാത്രി തന്നെ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

ഇടത്-ജിഹാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിൽ എന്ന ആരോപണവുമായി ബിജെപി നേതൃത്വം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇടത്-ജിഹാദി സംഘടനകളാണ് വാഹനം കത്തിക്കലിനു പിന്നിൽ എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. പൊലീസിന്റെ അനുകൂല സമീപനവും പൗരത്വ നിയമത്തിനു എതിരായ സർക്കാർ മനോഭാവവും കാരണമാണ് അക്രമങ്ങൾ അധികരിക്കുന്നത്. വത്സൻ തില്ലങ്കേരി ഞായാറാഴ്ച പ്രസംഗിച്ച യോഗത്തിന് വൻ ജനക്കൂട്ടമാണ് എത്തിയത്. ഇതിൽ ഭീതി പൂണ്ടവരാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ ചന്ദ്രശേഖർ ആസാദ് പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതോടെയാണ് ആക്രമണത്തിനു അരങ്ങൊരുങ്ങിയത്. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നേതാക്കളുടെ വീടുകൾ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങൾ നടന്നത്. കലാപത്തിനു കോപ്പ് കൂട്ടാൻ ചിലർ ശ്രമിക്കുന്നു. പൊലീസ് ഇതിനു കൂട്ട് നിൽക്കുന്നു. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെത്. പൗരത്വ നിയമത്തിനു എതിരായ പരിപാടികൾക്ക് എല്ലാം തന്നെ സർക്കാരിന്റെ മൗന പിന്തുണയുണ്ട്. ഇത് അക്രമികൾക്ക് വളംവയ്ക്കുന്നു. വാഹനങ്ങൾ കത്തിക്കലിനു പിന്നിൽ ആരെന്നു കണ്ടെത്തി പ്രതികളെ പൊലീസ് പിടികൂടട്ടെ-അനീഷ്‌കുമാർ പറയുന്നു.

സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. വാഹനം കത്തിക്കലുമായി ബന്ധപ്പെട്ടു അന്വേഷണവും നടക്കുന്നുണ്ട്. ആരാണ് ആക്രമങ്ങൾക്ക് പിന്നിൽ എന്ന മുൻവിധി ഈ കാര്യത്തിൽ പൊലീസിനില്ല-തൃശൂർ റൂറൽ എസ്‌പി കെ.പി.വിജയകുമാർ മറുനാടനോട് പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്നലെ മുസ്ലിം സംഘടനകളുടെ റാലി നടന്നിരുന്നു. പക്ഷെ ആരാണ് ആക്രമത്തിനു പിന്നിൽ എന്ന മുൻവിധി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. തെളിവുകൾ നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമം നടന്നോ എന്ന കാര്യവും അന്വേഷിക്കും. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്തവരുടെ വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണത്തിൽ തെളിയേണ്ട വസ്തുതകൽ അന്വേഷണത്തിൽ തെളിയട്ടെ- റൂറൽ എസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP