Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത് കഞ്ചാവ് കേസിലുള്ള ഭർത്താവിനെ കാണാൻ; പ്രണയമായപ്പോൾ ഒളിച്ചോടിയത് മറ്റൊരു തടവുപുള്ളിയുമായി; പുറത്തിറങ്ങിയ ജയിൽപ്പുള്ളി വിളിച്ചപ്പോൾ രായ്ക്കുരാമാനം കുട്ടികളെയും കൂട്ടി ഒളിച്ചോടിയത് കോയമ്പത്തൂരിലേക്ക്; പൊലീസ് പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ചും; യുവതിയെ കാമുകന് ഒപ്പം വിടാൻ കോടതി ഉത്തരവിട്ടപ്പോൾ രണ്ടു പേരെയും തട്ടുമെന്ന് തടവറയിൽ നിന്നും ഭർത്താവിന്റെ ഭീഷണിയും; കടയ്ക്കാവൂർ സ്വദേശിനിയുടെ ഒളിച്ചോട്ടത്തിന്റെ കഥ ഇങ്ങനെ

പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത് കഞ്ചാവ് കേസിലുള്ള ഭർത്താവിനെ കാണാൻ; പ്രണയമായപ്പോൾ ഒളിച്ചോടിയത് മറ്റൊരു തടവുപുള്ളിയുമായി; പുറത്തിറങ്ങിയ ജയിൽപ്പുള്ളി വിളിച്ചപ്പോൾ രായ്ക്കുരാമാനം കുട്ടികളെയും കൂട്ടി ഒളിച്ചോടിയത് കോയമ്പത്തൂരിലേക്ക്; പൊലീസ് പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ചും; യുവതിയെ കാമുകന് ഒപ്പം വിടാൻ കോടതി ഉത്തരവിട്ടപ്പോൾ രണ്ടു പേരെയും തട്ടുമെന്ന് തടവറയിൽ നിന്നും ഭർത്താവിന്റെ ഭീഷണിയും; കടയ്ക്കാവൂർ സ്വദേശിനിയുടെ ഒളിച്ചോട്ടത്തിന്റെ കഥ ഇങ്ങനെ

എം മനോജ് കുമാർ

കൊല്ലം: ഭർത്താവിനെ കാണാൻ പൂജപ്പുര സെൻട്രൽ ജെയിലിൽ എത്തിയപ്പോൾ മറ്റൊരു തടവുപുള്ളിക്ക് ഒപ്പം ഒളിച്ചോടിയ കടയ്ക്കാവൂർ സ്വദേശിനിയെയും കാമുകനെയും പാലക്കാട് സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് കേസിൽ ജയിലിലുള്ള ഭർത്താവിനെ കാണാനാണ് യുവതി ജയിലിൽ എത്താറുള്ളത്. ഇതിന്നിടയിൽ യുവതി മറ്റൊരു ജെയിൽ പുള്ളിയായ പൂന്തുറ സ്വദേശി ജയ്സണിനൊപ്പം ഒളിച്ചോടുകയായിരുന്നു. ജയ്സൺ ജയിൽ മോചിതനായപ്പോൾ വിളിച്ചത് അനുസരിച്ചാണ് ഒന്നര വയസുള്ള ആൺകുഞ്ഞിനേയും മൂന്നര വയസുള്ള മകളെയും കൂട്ടി യുവതി കാമുകനൊപ്പം പോയത്. ഭർതൃമാതാവിന്റെ പരാതി അനുസരിച്ചാണ് കടയ്ക്കാവൂർ പൊലീസ് അന്വേഷണം നടത്തുകയും യുവതിയെയും കാമുകനെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. കാമുകന് ഒപ്പം പോകാനാണ് ആഗ്രഹമെന്ന് യുവതി പറഞ്ഞപ്പോൾ മൂന്നര വയസുള്ള മകളെ കോടതി ഭർതൃമാതാവിന് ഒപ്പം വിട്ടു. യുവതിയും കൈക്കുഞ്ഞും കാമുകന് ഒപ്പം പോവുകയും ചെയ്തു.

യുവതി തനിക്ക് അറിയുന്ന തടവുപുള്ളിയുമായി അടുപ്പമായ കാര്യം ഭർത്താവിനു അറിയാമായിരുന്നു. യുവതിയെ കാണുന്നില്ല എന്ന് മനസിലായപ്പോൾ മാതാവിനോട് പരാതി നൽകാൻ പറഞ്ഞത് ജയിലിലുള്ള യുവതിയുടെ ഭർത്താവ് തന്നെയാണ്. ഭർതൃമാതാവ് പരാതി നൽകിയപ്പോൾ പെൺകുട്ടി ഒപ്പമുള്ളത് കാരണം ത്വരിതഗതിയിലുള്ള അന്വേഷണത്തിനു പൊലീസ് തയ്യാറാവുകയായിരുന്നു. മൊബൈൽ ടവർ കാണിച്ചത് ഇവർ കോയമ്പത്തൂർ എന്നായിരുന്നു. എന്നാൽ കോയമ്പത്തൂർ എത്തിയപ്പോൾ പാലക്കാട് ആണുള്ളത് എന്ന് മനസിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ സ്റ്റേഷനിൽ കിടന്നുറങ്ങുകയായിരുന്നു. തട്ടിവിളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് വർക്കല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യുവതിയെ കാമുകന് ഒപ്പം വിടാൻ കോടതി ഉത്തരവിട്ടത്.

യുവതിയുടെയും കാമുകന്റെയും ബുദ്ധിപരമായ നീക്കം കാരണമാണ് യുവതിയും കാമുകനും ജയിൽവാസത്തിൽ നിന്നും രക്ഷപ്പെട്ടത്. കുട്ടികളെ ഒപ്പം കൂട്ടിയതിനാൽ ജെജെ ആക്റ്റ് പ്രകാരം പൊലീസിന് കേസെടുക്കാൻ കഴിഞ്ഞില്ല. കൈക്കുഞ്ഞും മൂന്നര വയസുള്ള പെൺകുട്ടിയും യുവതിക്ക് ഒപ്പമുണ്ടായിരുന്നു. ജയിൽപ്പുള്ളിയ്‌ക്കൊപ്പം മൂന്നര വയസുള്ള യുവതിയുടെ പെൺകുഞ്ഞു കൂടിയുള്ളതിനാലാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്. ഇവരുടെ കയ്യിലുള്ള മൊബൈലുകൾ കോയമ്പത്തൂർ ലൊക്കേഷൻ കാണിച്ചതിനാൽ പൊലീസ് ആദ്യം കോയമ്പത്തൂരാണ് പോയത്. പക്ഷെ പിന്നീട് ഇവർ പാലക്കാടാണ് ഉള്ളതെന്ന് മനസിലാക്കിയാണ് പൊലീസ് പാലക്കാടിന് തിരിച്ചത്.

തനിക്ക് അറിയാവുന്ന തടവ്പുള്ളിക്ക് ഒപ്പം ഭാര്യ പോയത് ജയിലിലുള്ള ഭർത്താവിനെ ക്ഷുഭിതനാക്കിയിട്ടുണ്ട്. താൻ പുറത്തിറങ്ങിയാൽ ഇതിനു മറുപടി നൽകും എന്നാണ് ഭർത്താവ് മുഴക്കിയ ഭീഷണി. രണ്ടു പേരെയും തട്ടുമെന്നാണ് ജയിലിൽ നിന്ന് ഭർത്താവ് ഭീഷണി മുഴക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഭർത്താവിന്റെ ഭീഷണി ഭാര്യയും കാമുകനും അറിഞ്ഞിട്ടുണ്ട്. അതിനാൽ ഭാര്യയ്ക്കും കാമുകനും ഭീതിയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ ഭർത്താവിന്റെ ജയിൽവാസം കഴിഞ്ഞിട്ടില്ല. ഇനിയും ഒന്ന് രണ്ടു വർഷം ശിക്ഷാകാലാവധി ബാക്കിയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യം എറണാകുളത്താണ് ഇവർ എത്തിയത്. തുടർന്ന് ട്രെയിൻ വഴി കോയമ്പത്തൂരിലെക്ക് പോയി. ലൊക്കേഷൻ കോയമ്പത്തൂർ കാണിച്ചതിനാലാണ് കടയ്ക്കാവൂർ പൊലീസ് ആദ്യം കോയമ്പത്തൂരിലേക്ക് പോയത്. പക്ഷെ പിന്നീട് ലൊക്കേഷൻ തുടർച്ചയായി പാലക്കാട് കാണിച്ചപ്പോൾ പൊലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. മൂന്നര വയസുള്ള കുട്ടിയും ഒന്നര വയസുള്ള കുട്ടിയുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. ഒന്നര വയസുള്ള ആൺകുട്ടിയാണ് ഇപ്പോൾ യുവതിക്ക് ഒപ്പമുള്ളത്.

വിഷ്ണു എന്നുള്ള ഒരു ജയിൽപ്പുള്ളിയാണ് യുവതിക്ക് ഒപ്പമുള്ളത് എന്നാണു ആദ്യ വിവരങ്ങൾ പ്രകാരം പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് സ്വർണ്ണ വ്യാപാരിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ വിഷ്ണുവാണ് യുവതിക്ക് ഒപ്പമുള്ളത് എന്നാണ് പൊലീസ് കരുതിയത്. അതിനാൽ വിഷ്ണുവിനെ അകത്താക്കാൻ ഉറച്ചാണ് പൊലീസ് എത്തിയത്. ഈ മോഷണത്തിന്റെ പേരിൽ വിഷ്ണുവിന്റെ പേരിൽ തമ്പാനൂർ സ്റ്റേഷനിൽ കേസുണ്ട്. പക്ഷെ യുവതിക്ക് ഒപ്പമുള്ളത് പൂന്തുറ സ്വദേശി ജയ്സണായിരുന്നു. ജയ്സണും തമ്പാനൂർ പൊലീസ് ചാർജ് ചെയ്ത മോഷണക്കേസിൽ പ്രതിയാണ്. മൊബൈൽ മോഷണം നടത്തിയതിനാണ് ജയ്സണെ പൊലീസ് പൊക്കിയത്. ഈ കേസ് മാത്രമേ ജയ്സണിന്റെ പേരിലുള്ളൂ എന്ന് മനസിലാക്കിയപ്പോൾ നേരെ വർക്കല കോടതിയിൽ ഹാജരാക്കുകയായിരുന്നു. കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ, എഎസ്‌ഐ ദിലീപ്, ബിനോജ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP