Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരാശപ്പെട്ടിരിക്കുന്ന ചൈനയെ എങ്ങനെ ഒറ്റക്കാക്കാൻ കഴിയും? പ്രത്യേക വിമാനം അയച്ചു ആളെ എത്തിക്കാനും രോഗം വന്നാൽ പ്രതിരോധിക്കാനും നിവൃത്തിയില്ലാതെ വന്നപ്പോൾ ന്യായീകരിക്കാൻ പാക്കിസ്ഥാൻ പറയുന്നത് പാക്കിസ്ഥാനികളെ ഒഴിപ്പിക്കാത്തത് ചൈനയ്ക്ക് സോളിഡാരിറ്റി പ്രഖ്യാപിച്ചു കൊണ്ടെന്ന്; ഞങ്ങളെയും ദയവായി നാട്ടിലേക്ക് കൊണ്ടുപോകൂ എന്നഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരന്മാർ

നിരാശപ്പെട്ടിരിക്കുന്ന ചൈനയെ എങ്ങനെ ഒറ്റക്കാക്കാൻ കഴിയും? പ്രത്യേക വിമാനം അയച്ചു ആളെ എത്തിക്കാനും രോഗം വന്നാൽ പ്രതിരോധിക്കാനും നിവൃത്തിയില്ലാതെ വന്നപ്പോൾ ന്യായീകരിക്കാൻ പാക്കിസ്ഥാൻ പറയുന്നത് പാക്കിസ്ഥാനികളെ ഒഴിപ്പിക്കാത്തത് ചൈനയ്ക്ക് സോളിഡാരിറ്റി പ്രഖ്യാപിച്ചു കൊണ്ടെന്ന്; ഞങ്ങളെയും ദയവായി നാട്ടിലേക്ക് കൊണ്ടുപോകൂ എന്നഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരന്മാർ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: കൊറോണ വൈറസ് ബാധിത മേഖലയായ ചൈനയിലെ വുഹാനിൽ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയാണ് ഓരോ രാജ്യങ്ങളും ചെയ്യുന്നത്. ഇന്ത്യ രണ്ട് വിമാനം ചൈനയിലേക്ക് അയച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, പൗരന്മാർക്ക് യാതൊരു വിലയുമില്ലാത്ത പാക്കിസ്ഥാനിൽ കാര്യങ്ങളെല്ലാം നേരെ തിരിച്ചാണ്. കൊറോണ ബാധിത മേഖലയിലുള്ള പാക് പൗരന്മാരെ കൈവിട്ടിരിക്കയാണ് ഇമ്രാൻഖാനും കൂട്ടരും. പാക്കിസ്ഥാനിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക പ്രതിസന്ധികളും കാരണം പൗരന്മാരെ രക്ഷിക്കാൻ വഴിയില്ലാത്ത പാക്കിസ്ഥാൻ കാരണമായി പറയുന്നത് ചൈനയുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നാണ്.

ചൈനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് പാക്കിസ്ഥാൻ അധികൃതർ പറുന്നത്. വുഹാനിൽ വിവിധ സർവ്വകലാശാലകളിലായി ഏതാണ്ട് എണ്ണൂറോളം പാക്കിസ്ഥാനി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എണ്ണായിരത്തോളം ആളുകളെ ബാധിക്കുകയും നൂറ്റിഎഴുപത് പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കൊറോണ വൈറസിന്റെ പ്രഭവ നഗരമാണ് ചൈനയിലെ വുഹാൻ. ലോക ആരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിലാണ് പാക്കിസ്ഥാന്റെ ഈ നിസ്സംഗത. 'ചൈനയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ താല്പര്യവും ഈ തീരുമാനം തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവരെ ഒഴിപ്പിക്കാതിരിക്കുന്നത് എല്ലാരുടെയും താല്പര്യം കണക്കിലെടുത്താണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. 'ചൈനയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലാണ് തങ്ങളുടെ നയമെന്നുമാണ് പാക്കിസ്ഥാൻ വാദം.

'നിലവിൽ വുഹാൻ പ്രദേശത്തു വ്യാപിച്ചിരിക്കുകയാണ് ഈ രോഗം. ഇവിടെ നിന്നും ഇപ്പോൾ ആളുകളെ ഒഴിപ്പിക്കുന്നത് കാട്ടുതീ പോലെ രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനു ഇടയാക്കും എന്നും മിർസ പറഞ്ഞു. ബുധനാഴ്ച നാല് പാക്കിസ്ഥാനികളെയാണ് കൊറോണ ബാധിതരായി ചൈനയിൽ കണ്ടെത്തിയത്. ആ സംഖ്യ ഇതുവരെയും കൂടിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. ' ചൈനയിലെ പാക്കിസ്ഥാൻ എംബസി പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ പൗരന്മാരെ പരിഗണിക്കാത്ത രീതിയല്ല അവരെ ഒഴിപ്പിക്കാത്തതുകൊണ്ട് ഉണ്ടാകുന്നത്, മറിച് വൈകാരികമായ തീരുമാനങ്ങളെടുത്തു രോഗം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്നും മിർസ പറഞ്ഞു. എന്നാൽ ചില പാക്കിസ്ഥാനി വിദ്യാർത്ഥികൾ അധികൃതകർ തങ്ങളെ സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഇന്ത്യ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്നും ഹുബെയ് പ്രവിശ്യയിൽ നിന്നും ഒഴിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ചൈനയിലുള്ള മുഴുവൻ പാക്കിസ്ഥാനികളുടെയും വിവരങ്ങൾ ഗവൺമെന്റിന്റെ കയ്യിലുണ്ടെന്നും അവരുമായി സമ്പർക്കത്തിലാണെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഐഷ ഫറൂഖി പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാനുള്ള ചൈനയുടെ പരിശ്രമത്തെ ഫറോഖി അഭിനന്ദിക്കുന്നതോടൊപ്പം ചൈനയുടെ ദുരിത കാലത്തു പാക്കിസ്ഥാൻ ഒപ്പം നിന്നുവെന്നും അഭിപ്രായപ്പെട്ടു. ചൈനയിൽ ജീവിക്കുന്ന പാക്കിസ്ഥാനികളിൽ ഏറിയപങ്കും വിദ്യാർത്ഥികളാണ്. അവരിൽ അഞ്ഞൂറിലേറെ പേർ വുഹാനിലാണ് വസിക്കുന്നതും.

രണ്ട് എയർഇന്ത്യാ വിമാനങ്ങളിലാണ് ഇന്ത്യാക്കാരെ ചൈനയിൽ നിന്നും നാട്ടിൽ എത്തിച്ചത്. പത്തോളം ഇന്ത്യക്കാർക്ക് നാട്ടിലെത്താനും സാധിച്ചില്ല. ഞായറാഴ്ച എയർ ഇന്ത്യ തങ്ങളുടെ രണ്ടാം ബാച്ച് വിമാനത്തിലൂടെ 323 ഇന്ത്യക്കാരെ കൂടി വുഹാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഇതോടെ ആകെ 654 ഇന്ത്യക്കാരെയാണ് എയർ ഇന്ത്യ നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. കൊറോണ പോലെ ഒരു മാരക വൈറസിനെതിരെ പട പൊരുതാൻ പാക്കിസ്ഥാന് കഴിയില്ലെന്നാണ് പൗരന്മാരെ തഴഞ്ഞതിലൂടെ വ്യക്തമാകുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

വിദ്യാർത്ഥികൾ അടക്കമുള്ള സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടു പോകാൻ ഒരുക്കമല്ലെന്ന് പാക്കിസ്ഥാൻ സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. 'ചൈന പാക്കിസ്ഥാന്റെ സഖ്യകക്ഷിയാണ്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാൽ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടു പോകില്ല' - എന്നുമാണ് പാക്കിസ്ഥാൻ നിലപാട് സ്വീകരിച്ചത്. സർക്കാരിന്റെ ഈ നിലപാടാണ് പാക് വിദ്യാർത്ഥികൾക്ക് വിനയായത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് വുഹാനിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ രംഗത്തുവന്നു. ഇന്ത്യൻ സർക്കാർ അവരുടെ പൗരന്മാരെ തിരികെ കൊണ്ടു പോയിട്ടും പാക്കിസ്ഥാൻ മൗനം പാലിക്കുകയാണ്. പാക് സർക്കാർ ലജ്ജിക്കണമെന്നും ഇന്ത്യ സ്വീകരിച്ച നടപടികൾ പാക് സർക്കാരും അധികൃതരും കണ്ടു പഠിക്കേണ്ടത് ആവശ്യമാണെന്നും വുഹാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി വ്യക്തമാക്കി.

ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും മുറിയിൽ പൂട്ടിയിട്ടതിന് തുല്യമായ സാഹചര്യമാണ് നേരിടുന്നതെന്നും ഒരു കൂട്ടം പാക് വിദ്യാർത്ഥികൾ വീഡിയോ ദൃശ്യത്തിലൂടെ വ്യക്തമാക്കി. മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. തിരികെ കൊണ്ടു പോകാൻ പാക് സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. പാക് സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമോ എന്ന ഭയം മൂലമാണ് വിദ്യാർത്ഥികൾ മുഖം മറച്ച് രംഗത്ത് എത്തിയത്. ചൈനീസ് സർക്കാരിനോട് തങ്ങൾക്ക് നന്ദിയുണ്ട്. എന്നാൽ ഞങ്ങളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകേണ്ടത് പാക്കിസ്ഥാന്റെ മാത്രം ചുമതലയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ അടക്കം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളുമാണ് വിമാനത്തിലുള്ളത്. തിരികെ എത്തിയവരെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബംങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കും. ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പടരുകയാണ്.

ചൈനയിൽ കുടുങ്ങിയ 324 പേരെ ഇന്നലെ തിരികെ എത്തിച്ചിരുന്നു. 42 മലയാളികളും ഇതിൽ പെടും. ഇവരും ക്യാംപുകളിലാണ് കഴിയുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് മാത്രമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ. അതേസമയം കേരളത്തിൽ രണ്ടാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും മടങ്ങി എത്തിയയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ആണെന്നും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു. എന്നാൽ എവിടെയുള്ള ആൾക്കാണ് കൊറോണ വൈറസ് ബധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP