Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്കും സർക്കാരിനും പ്രണയം പാക്കിസ്ഥാനോട്: പ്രതിഷേധക്കാരെ അടിച്ചമർത്തുമ്പോൾ മറുവശത്ത് പാക്കിസ്ഥാനിയായ ഒരാൾക്ക് പത്മശ്രീ നൽകുന്നു; നാഗ്പൂരിൽ ഇരുന്നുകൊണ്ട് അവർ ഇന്ത്യമുഴുവൻ വെറുപ്പ് പ്രചരിപ്പിക്കുന്നു; അദ്നാൻ സ്വാമിക്ക് പത്മശ്രീ നൽകിയതിൽ കടുത്ത വിമർശനവുമായി നടി സ്വര ഭാസ്‌കർ

ബിജെപിക്കും സർക്കാരിനും പ്രണയം പാക്കിസ്ഥാനോട്: പ്രതിഷേധക്കാരെ അടിച്ചമർത്തുമ്പോൾ മറുവശത്ത് പാക്കിസ്ഥാനിയായ ഒരാൾക്ക് പത്മശ്രീ നൽകുന്നു; നാഗ്പൂരിൽ ഇരുന്നുകൊണ്ട് അവർ ഇന്ത്യമുഴുവൻ വെറുപ്പ് പ്രചരിപ്പിക്കുന്നു; അദ്നാൻ സ്വാമിക്ക് പത്മശ്രീ നൽകിയതിൽ കടുത്ത വിമർശനവുമായി നടി സ്വര ഭാസ്‌കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:   ഗായകൻ അദ്നാൻ സ്വാമിക്ക് പത്മശ്രീ നൽകിയതിൽ കടുത്ത വിമർശനവുമായി നടി സ്വര ഭാസ്‌കർ രംഗത്ത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സ്വര പറഞ്ഞു. ഒരു വശത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ അടിച്ചമർത്തുമ്പോൾ മറുവശത്ത് പാക്കിസ്ഥാനിയായ ഒരാൾക്ക് പത്മശ്രീ നൽകി ആദരിക്കുകയാണെന്ന് സ്വര കുറ്റപ്പെടുത്തി. മധ്യപ്രദേശിൽ നടന്ന 'സേവ് ദ കോൺസ്റ്റിറ്റിയൂഷൻ, സേവ് ദ കൺട്രി' എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടി.

''അഭയാർഥികൾക്ക് പൗരത്വം നൽകുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ ഇന്ത്യയിലുണ്ട്. അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകുകയും അതിലൂടെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കിൽ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാക്കിസ്ഥാനിക്ക് പത്മശ്രീ നൽകുന്നു. ശബ്ദമുയർത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവർ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താൽ എന്തുകൊണ്ടാണ് യഥാർഥ പ്രശ്നക്കാരെ അവർക്ക് കാണാൻ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാർ സർക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിക്കും സർക്കാറിനും പാക്കിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരിൽ ഇരുന്നുകൊണ്ട് അവർ ഇന്ത്യമുഴുവൻ വെറുപ്പ് പ്രചരിപ്പിക്കുന്നു''- സ്വര പറയുന്നു.

ഇൻഡോറിലെ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം സംബന്ധിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ നടത്തിയ വിവാദത്തെ അവർ വിമർശിച്ചു. ''പോഹ ഒരു ബംഗ്ലാദേശ് പാചകരീതിയാണെങ്കിൽ, പോഹ കഴിച്ച് വളർന്ന കൈലാഷ് വിജയവരിയ (ഇൻഡോറിൽ) തന്റെ ഇന്ത്യൻ പൗരത്വ രേഖകൾ കാണിക്കേണ്ടതുണ്ടെന്നും സ്വര ഭാസ്‌ക്കർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP