Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിലെ വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിനിക്ക് വിവാഹത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധം; അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞിട്ടും കൂട്ടാക്കാതെ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടി; വിവാഹത്തിന് പോകാൻ വിദ്യാർത്ഥിനി ഒരുങ്ങിയപ്പൾ വീട്ടുകാർ തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഒടുവിൽ പിന്തിരിപ്പിക്കാൻ വീട്ടിലെത്തി ഇടപെട്ടു ജില്ലാ കലക്ടർ; പനിബാധിച്ച പെൺകുട്ടി വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞ സംഭവത്തിന് പിന്നാലെ മെഡിക്കൽ സംഘത്തെ വട്ടം കറക്കിയ മറ്റൊരു സംഭവം കൂടി

ചൈനയിലെ വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിനിക്ക് വിവാഹത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധം; അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞിട്ടും കൂട്ടാക്കാതെ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടി; വിവാഹത്തിന് പോകാൻ വിദ്യാർത്ഥിനി ഒരുങ്ങിയപ്പൾ വീട്ടുകാർ തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഒടുവിൽ പിന്തിരിപ്പിക്കാൻ വീട്ടിലെത്തി ഇടപെട്ടു ജില്ലാ കലക്ടർ; പനിബാധിച്ച പെൺകുട്ടി വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞ സംഭവത്തിന് പിന്നാലെ മെഡിക്കൽ സംഘത്തെ വട്ടം കറക്കിയ മറ്റൊരു സംഭവം കൂടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പഠിപ്പും വിദ്യാഭ്യാസവും ഉണ്ടെങ്കിലും ചില സമയം മലയാളികൾ ചിലപ്പോൾ കടുത്ത പിടിവാശിക്കാരായി മാറാറുണ്ട്. അത്തരമൊരു സംഭവമാണ് കൊറോണ വൈറസ് ഭീതിയിൽ നിൽക്കുന്ന വേളയിൽ അടുത്തിടെ കേരളത്തിൽ ഉണ്ടായത്. ചൈനയിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥിനി പാട്ടുമായി വീട്ടിൽ കഴിഞ്ഞു കൂടിയ സംഭവം ഞെട്ടിക്കുന്നതായിരുന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോൾ മറ്റൊരു സംഭവം കൂടി ഉണ്ടായി.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും എത്തിയ പെൺകുട്ടിയുടെ പിടിവാശി തീർക്കാൻ കലക്ടർക്ക് പോലും ഇടപെടേണ്ട അവസ്ഥയാണ് ഉണ്ടായത്. വീട്ടിൽ നീരിക്ഷണത്തിലുള്ള വിദ്യാർത്ഥിനിക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കണമെന്ന് വാശി പിടിക്കുകയായിരുന്നു. അടത്തു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പെൺകുട്ടി വാശിപിടിച്ചത്. ഒടുവിൽ വിവരം അറിഞ്ഞ് ജില്ല കലക്ടറും ഡി എം ഒയും വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് വിദ്യാർത്ഥിനി തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോവാൻ തയ്യാറായത്.

ഞായറാഴ്ച വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പോകില്ലെന്ന് വീട്ടുകാരും പരഞ്ഞിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ്യാർത്ഥിനി വിവാഹത്തിന് പോകാൻ ഒരുങ്ങിയത്. തുടർന്ന് വീട്ടുകാർ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് കലക്ടർ അടക്കമുള്ളവർ ഇടപെടേണ്ട സാഹചര്യം ഉണ്ടായത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഒരിക്കലും സ്വമേധയാ ആശുപത്രികളിൽ പോകരുത്. കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അവർ നിയോഗിക്കുന്ന വാഹനത്തിൽ ആശുപത്രിയിലെത്തണമെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. നേരത്തെ ചൈനയിൽ നിന്നും തിരിച്ചെത്തി പനിബാധിച്ച പെൺകുട്ടി ആശുപത്രിയിൽ എത്താതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞത് മെഡിക്കൽ സംഘത്തെ വെട്ടിലാക്കിയിരുന്നു.

ചൈനയിൽ നിന്നും വന്നശേഷം പെൺകുട്ടിക്ക് പനിബാധിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിൽ വിശ്വാസമില്ലാത്ത ഈ വിദ്യാർത്ഥിനി ഡോക്ടർമാരെ കാണാൻ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാർത്ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തിൽ പെൺകുട്ടിയുടെ കൂടെ 52 പേർ ഉണ്ടായിരുന്നു. ഇവരിൽ ഈ വിദ്യാർത്ഥിനി മാത്രമാണ് ആശുപത്രിയിൽ എത്താതിരുന്നത്.

മെഡിക്കൽ സംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനിയും വീട്ടുകാരും ഫോൺ എടുക്കാൻ തയ്യാറായില്ല. ഒടുവിൽ നേരിട്ട് വീട്ടിൽവന്ന് മൂന്നുമണിക്കൂർ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാർത്ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കിൽനിന്ന് സഹപ്രവർത്തകർ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനു ശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കിൽ അറസ്റ്റുചെയ്യാനായിരുന്നു നീക്കം. ഇതോടെയാണ് പെൺകുട്ടി ചികിത്സ തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP