Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വളവ് തിരിയുന്നതിനിടെ ലോറിയുടെ വലതു ഭാഗം പൊങ്ങി ഇടതു ഭാഗത്തേക്ക് മറിഞ്ഞു: റോഡിലൂടെ ലോറി നിരങ്ങിനീങ്ങി നിന്നത് കടയുടെ മുൻപിൽ; സ്ഥലപരിമിതി ഉണ്ടായതാണ് ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ടു മറിയാനുള്ള കാരണം; അപകടങ്ങൾ തുടർക്കഥയായി പുത്തൻ പാലം വളവ്

വളവ് തിരിയുന്നതിനിടെ ലോറിയുടെ വലതു ഭാഗം പൊങ്ങി ഇടതു ഭാഗത്തേക്ക് മറിഞ്ഞു: റോഡിലൂടെ ലോറി നിരങ്ങിനീങ്ങി നിന്നത് കടയുടെ മുൻപിൽ; സ്ഥലപരിമിതി ഉണ്ടായതാണ് ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ടു മറിയാനുള്ള കാരണം; അപകടങ്ങൾ തുടർക്കഥയായി പുത്തൻ പാലം വളവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എംസി റോഡിൽ റോഡപടകടങ്ങൾ പതിവാകുന്നു. ഇക്കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ഇരുപതിലധികം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ എംസി റോഡിൽ ചിങ്ങവനത്തു നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർക്കു പരുക്ക്. മാർത്താണ്ഡം സ്വദേശി ഗോമതി നായകത്തിനാണ് (37) പരുക്കേറ്റത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.24നു പുത്തൻപാലം വളവിലാണ് അപകടം. ചിങ്ങവനം ഭാഗത്തു നിന്നു ചങ്ങനാശേരിക്കു ലോഡുമായി പോവുകയായിരുന്നു ലോറി. പുത്തൻപാലത്തിനു സമീപമുള്ള ഇറക്കത്തിലുള്ള വളവ് തിരിയുന്നതിനിടെ ലോറിയുടെ വലതു ഭാഗം പൊങ്ങി ഇടതു ഭാഗത്തേക്കു മറിയുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ ചിങ്ങവനം പൊലീസാണ് ഗോമതി നായകത്തിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ലോറിയുടെ ഇടതുഭാഗം തകർന്നു. ഇവിടെ റിഫ്‌ളക്ടറുകൾ ഉൾപ്പെടെ ലോറി തകർത്തു. ലോറി റോഡിലൂടെ നിരങ്ങി വാഹനങ്ങൾ കടയുടെ മുൻപിലായി നിന്നു. അപകടങ്ങൾ തുടർക്കഥയായ പുത്തൻ പാലം വളവിൽ 2 ദിവസം മുൻപാണു പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

സ്ഥലപരിമിതി ഉണ്ടായതാണ് ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ടു മറിയാനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എംസി റോഡ് ആധുനിക രീതിയിൽ നിർമ്മിച്ചപ്പോൾ റോഡിന്റെ വളവ് നിവർത്താത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. പുത്തൻപാലത്തിനു സമീപത്തെ വളവ് സ്ഥിരം അപകടമേഖല. എംസി റോഡ് വികസനത്തിനു ശേഷം ആഴ്ചയിൽ 2 അപകടങ്ങൾ ഇവിടെ പതിവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP