Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാർ പെൺകുട്ടികൾക്ക് നീതിക്കായുള്ള പോരാട്ടങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

വാളയാർ പെൺകുട്ടികൾക്ക് നീതിക്കായുള്ള പോരാട്ടങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

സ്വന്തം ലേഖകൻ

കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കോടതി മേൽനോട്ടത്തിൽ വാളയാർ കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രസദ്ധീകരിക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു. തൃപ്തികരമായ നടപടികൾ ഉണ്ടായില്ലെങ്കിൽ വാളയാറിൽ നേരിട്ടു ചെല്ലുകയും സമരം ശക്തിപ്പെടുത്തുകയും ചെയ്യും. ചന്ദ്രശേഖർ ആസാദിനൊപ്പം അഡ്വ മെഹമൂദ് പർച്ച, ഖുഷി അംബേദ്കർ വാഡി തുടങ്ങിയ നേതാക്കളും പന്തലിൽ എത്തിയിരുന്നു.

ചന്ദ്രശേഖർ ആസാദിനെയും സംഘത്തേയും സ്വീകരിക്കാൻ പന്തലിൽ സി.ആർ. നീലകണ്ഠൻ , ഐ. ബാബു കുന്നത്തൂർ, വി എം. മാർസൻ, ഫാ. അഗസ്റ്റിൻ വട്ടോളി, പ്രസാദ് സോമരാജൻ, പി.എം പ്രേം ബാബു, രഞ്ജിനി സുഭാഷ്, ലൈലാ റഷീദ് തുടങ്ങിയവർ ഉണ്ടായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ എത്തിച്ചേർന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവണിനെ സ്വീകരിക്കാൻ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, വി എം. മാർസൻ, പ്രസാദ് സോമരാജൻ, രഞ്ജിനി സുഭാഷ്, പി.എം. പ്രേം ബാബു തുടങ്ങിയവർ എത്തിയിരുന്നു.
തുടർന്ന് വെങ്ങാനൂർ മഹാന്മാ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി ചന്ദ്രശേഖർ ആസാദിനൊപ്പം പുഷ്പാർച്ചന നടത്തി.

വാളയാർ സമരപ്പന്തലിൽ പതിനൊന്നാം ദിവസം സത്യഗ്രഹം നടത്തുന്ന രാജൻ വെള്ളനാടിനെ സന്ദർശിച്ച് പിന്തുണ അറിയിക്കാൻ എത്തിയവരിൽ കഥാകൃത്ത് എം.മുകുന്ദൻ, എൻ.ഇ. സുധീർ മുതലായവർ ഉൾപ്പെടുന്നു.

വാളയാർ സംഭവം യുപിയിലോ ബീഹാറിലോ നടക്കാവുന്നത് : യോഗേന്ദ്രയാദവ്

വാളയാറിലെ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരന്തം യുപിയിലോ ബീഹാറിലോ നടക്കുന്നതാണെന്നും കേരളത്തിൽ ഇതു നടന്നു എന്നത് അവിശ്വസനീയമാണെന്ന് ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. വാളയാർ സമരപ്പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തിന് പിന്തുണയുമായി സാഹിത്യകാരന്മാരായ എൻ എസ് മാധവൻ, സിവിക് ചന്ദ്രൻ , പി.രാമൻ, അംബികാസുതൻ മാങ്ങാട്, പരിസ്ഥിതി പ്രവർത്തക അനിത തുടങ്ങിയവർ സമരപ്പന്തലിൽ എത്തി പിന്തുണ അറിയിച്ചു.

സമരപ്പന്തലിൽ കെ.എം.ഷാജഹാൻ, സി.ആർ. നീലകണ്ഠൻ, പ്രസാദ് സോമരാജൻ, മാഗളിൻ ഫിലോമിന , എം ഷീജ, ഫാദർ അഗസ്റ്റിൻ വട്ടോളി, ഇന്നത്തെ സത്യഗ്രഹി ശ്രീലാൽ ശാസ്താംകോട്ട തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP