Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് ദൈവാലയ കൂദാശ 6, 7 തീയതികളിൽ

ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് ദൈവാലയ കൂദാശ 6, 7 തീയതികളിൽ

സ്വന്തം ലേഖകൻ

റാന്നി: 1888-ൽ റാന്നി പട്ടണത്തോട് ചേർന്നു ചെത്തോങ്കരയിൽ വിശുദ്ധ മാർത്തോമ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് ദേവാലയം 132 വർഷങ്ങൾ പിന്നിടുകയാണ്. പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിനുള്ള കല്ല് ആശീർവദിക്കപ്പെട്ടു എന്നത് ഈ ദേവാലയത്തിന് ലഭിച്ച അപൂർവ്വ ഭാഗ്യങ്ങളിലൊന്നാണ്. പുതുക്കിപ്പണിത ദൈവാലയത്തിന്റെ കൂദാശ 2020 ഫെബ്രുവരി 6, 7 തീയതികളിൽ നിലയ്ക്കൽ ഭദ്രസനാധിപൻ അഭി. ഡോ. ജ്വോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത, തുമ്പമൺ ഭദ്രസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പൊലീത്ത, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്‌ക്കാരവും തുടർന്ന് കൂദാശ ഒരുക്ക ധ്യാനവും വെരി റവ. ബെസലേൽ റമ്പാൻ നയിച്ചു. രണ്ടാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് മുൻവികാരി റവ.ഫാ. റ്റി. ജി. പീറ്റർ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് 9.30-ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും വൈകിട്ട് 6-ന് സ്നേഹ സംഗമവും, ഇടവകയിലെ മുൻ വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും സംഗമം നടക്കും. ഇടവകാംഗം റവ. ഫാ. എം വി മാത്യൂസ് മാന്നാംക്കുഴിയിൽ അധ്യക്ഷത വഹിക്കുന്ന സംഗമം നിലയ്ക്കൽ ഭദ്രാസന പ്രഥമ സെക്രട്ടറി റവ. ഫാ. ഷൈജു കുര്യൻ ഉദ്ഘാടനം ചെയ്യും.

റവ. ഫാ. റ്റി.കെ. തോമസ് (ഭദ്രാസനം കൗൺസിൽ അംഗം), റവ.മാത്യു സക്കറിയ (വികാരി ഇമ്മാനുവേൽ മാർത്തോമ പള്ളി, പഴവങ്ങാടിക്കര), റവ. ഫാ. ജോസഫ് നരിമറ്റം (വികാരി, ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളി, ചെത്തോങ്കര), ഡോ. റോബിൻ മാത്യു (സഭാ മാനേജിങ് കമ്മിറ്റിയംഗം), ശ്രീ. റോമിക്കുട്ടി മാത്യു (ഭദ്രാസന കൗൺസിൽ അംഗം) എന്നിവർ ആശംസകൾ അർപ്പിക്കുന്നു. തുടർന്ന് കൊട്ടാരക്കര കലാസംഘത്തിന്റെ കലാസന്ധ്യ.

ആറാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും 8-ന് റവ. ഫാ. എം. വി. മാത്യൂസ് വിശുദ്ധകുർബ്ബാന അർപ്പിക്കും. വൈകിട്ട് 5-ന് ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളി കുരിശടിയിൽ നിന്നും അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 6-ന് സന്ധ്യാനമസ്‌ക്കാരവും തുടർന്നു കൂദാശയുടെ ഒന്നാം ഭാഗവും.

ഏഴാം തീയതി 6.30-ന് പ്രഭാത നമസ്‌ക്കാരവും തുടർന്നു കൂദാശയുടെ രണ്ടാം ഭാഗവും 9.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന. തുടർന്നു നടക്കുന്ന പൊതുസമ്മേളനം നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജ്വോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ തുമ്പമൺ ഭദ്രസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നതും സുൽത്താൻ ബത്തേരി ഭദ്രസനാധിപൻ അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ചികിത്സാ സഹായ വിതരണം രാജു എബ്രഹാം എംഎൽഎ-യും നിർവ്വഹിക്കും.

ഓഫീസ് കമ്പ്യൂട്ടർ സ്വിച്ച് ഓൺകർമ്മം തിരുവല്ല ഡിവൈഎസ്‌പി ജെ. ഉമേഷ് കുമാർ നിർവ്വഹിക്കും. റവ. ഫാ. ഇടിക്കുള എം. ചാണ്ടി (നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി), അഡ്വ. ബിജു ഉമ്മൻ (മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി), ജോസഫ് കുറിയാക്കോസ് (പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), . ജയിംസ് ജോർജ് മാവേലിൽ (മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം) എന്നിവർ ആശംസകൾ അറിയിക്കും.

എട്ടാം തീയതി രാവിലെ പ്രഭാത നമസ്‌ക്കാരവും തുടർന്ന് വെരി. റവ. കെ. റ്റി.മാത്യൂസ് റമ്പാൻ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 9-ന് രാവിലെ തിരുവല്ല മഞ്ഞാടി ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ചൈതന്യ ആയുർവ്വേദ ഹോസ്പിറ്റൽ, റാന്നി എന്നിവരുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. റവ. ഫാ. എബി വർഗീസ് (മർത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിക്കുന്നതും വർക്കി എബ്രഹാം (ചെയർമാൻ, കാച്ചാണത്ത് എബനേസർ ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്യുന്നതും പ്രൊഫ. പി.എ. ഉമ്മൻ (സഭാ മാനേജിങ് കമ്മിറ്റിയംഗം), . കെ. എ. എബ്രഹാം (സഭാ മാനേജിങ് കമ്മിറ്റിയംഗം), ബെറ്റ്സി കെ. ഉമ്മൻ (ഗ്രാമപഞ്ചായത്ത് അംഗം), ശോശാമ്മ ജോർജ് (മർത്തമറിയം ഭദ്രാസന സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.

9-ാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും തുടർന്നു വിശുദ്ധ കുർബ്ബാനയും 9.30-ന് പിതൃവേദി, ഇടവക വികാരി റവ. ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്നതും ഇടവകയിലെ 75 വയസ്സിനു മുകളിൽ പ്രായമായവരെ ആദരിക്കുകയും ചെയ്യുന്നു. സഭാ മാനേജിങ് കമ്മിറ്റി അംഗം റവ. ഫാ. മാത്യൂസ് വാഴക്കുന്നം ആദരിക്കുന്നു. വി. പി. മാത്യു (ഭദ്രാസന കൗൺസിൽ അംഗം), ജഗൻ തേവർവേലിൽ (ഭദ്രാസന വികസന കമ്മിറ്റി അംഗം) എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.

ദൈവാലയ കൂദാശയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ ഇടവക കൈസ്ഥാനി സി.ജെ. ഫിലിപ്പ്, ഇടവക സെക്രട്ടറി എബ്രഹാം തോമസ്, കൂദാശ പബ്ലിസിറ്റി കൺവീനർ സുജിത്ത് കുര്യൻ എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP