Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമിഅ സർവ്വകലാശാലയിലെ വെടിവെയ്‌പ്പിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടൽ; ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ചിന്മയ് ബിസ്വാളിലെറെ തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കി; പകരം ചുമതല ഡി.സി.പി കുമാർ ഗണേശിന്; പുതിയ ഡി.സി.പിയെ നിയമിക്കുന്നതിന് മൂന്നുപേരുടെ പട്ടിക അടിയന്തരമായി നൽകാൻ ഡൽഹി പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചു

ജാമിഅ സർവ്വകലാശാലയിലെ വെടിവെയ്‌പ്പിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടൽ; ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ചിന്മയ് ബിസ്വാളിലെറെ തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കി; പകരം ചുമതല ഡി.സി.പി കുമാർ ഗണേശിന്; പുതിയ ഡി.സി.പിയെ നിയമിക്കുന്നതിന് മൂന്നുപേരുടെ പട്ടിക അടിയന്തരമായി നൽകാൻ ഡൽഹി പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാമിഅ മില്ലിയ വെടിവെയ്‌പ്പ് സംഭവങ്ങൾക്ക് പിന്നാലെ കർശന നിലപാടുമായി തിരഞ്ഞെടുപ്പു കമ്മീഷനൻ. ശാഹീൻബാഗ്, ജാമിഅ വെടിവെപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണർ ചിന്മയ് ബിസ്വാളിലെ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റി. അഡീഷനൽ ഡി.സി.പി കുമാർ ഗണേശിനാണ് പകരം ചുമതല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗിലും ജാമിഅ മില്ലിയ്യ സർവകലാശാലയിലുമുണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റം. ചിന്മയ് ബിസ്വാളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാനും കമീഷൻ നിർദേശിച്ചു.

പുതിയ ഡി.സി.പിയെ നിയമിക്കുന്നതിന് മൂന്നുപേരുടെ പട്ടിക അടിയന്തരമായി നൽകാൻ ഡൽഹി പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചു. സാഹചര്യം വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ റൺബീർ സിങ് ഞായറാഴ്ച രാവിലെ ശാഹീൻബാഗ് സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രി 11.50തോടെയാണ് വെടിവെയ്‌പ്പുണ്ടായത്.

സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി പറഞ്ഞു. സംഭവ ശേഷം രക്ഷപ്പെട്ട അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് ഡെപ്യൂട്ടി കമീഷ്ണർ സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രദേശവാസികളും സർവകലാശാല പരിസരത്ത് പ്രതിഷേധവുമായി ഒരുമിച്ച് കൂടി. തുടർന്ന് ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

നേരത്തെ, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ സമാധി സ്ഥലത്തേക്ക് ലോങ് മാർച്ച് നടത്തിയ ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർത്ഥികൾക്കു നേരെ വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. രണ്ടു ദിവസത്തിനുശേഷം ശാഹീൻബാഗ് സമരപ്പന്തലിലും വെടിവെപ്പുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. വെടിയുതിർത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP