Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിതീഷുമായി പിണങ്ങി ബീഹാർ വിട്ട പ്രശാന്ത് കിഷോർ ഇനി മുഖം മിനുക്കുന്നത് ഡിഎംകെയുടെയും നേതാവ് സ്റ്റാലിന്റെയും; ഒരു ദശകത്തിന് ശേഷം തമിഴ്‌നാട്ടിൽ അധികാരം പിടിക്കാൻ ഒരുങ്ങുന്ന ഡിഎംകെയ്ക്ക് കൂട്ടായി മോദിയെ അധികാരത്തിൽ എത്തിക്കാൻ പി.ആർ വർക്ക് ചെയ്ത പ്രശാന്ത് കിഷോർ എത്തും

നിതീഷുമായി പിണങ്ങി ബീഹാർ വിട്ട പ്രശാന്ത് കിഷോർ ഇനി മുഖം മിനുക്കുന്നത് ഡിഎംകെയുടെയും നേതാവ് സ്റ്റാലിന്റെയും; ഒരു ദശകത്തിന് ശേഷം തമിഴ്‌നാട്ടിൽ അധികാരം പിടിക്കാൻ ഒരുങ്ങുന്ന ഡിഎംകെയ്ക്ക് കൂട്ടായി മോദിയെ അധികാരത്തിൽ എത്തിക്കാൻ പി.ആർ വർക്ക് ചെയ്ത പ്രശാന്ത് കിഷോർ എത്തും

സ്വന്തം ലേഖകൻ

ചെന്നൈ: ഒരു ദശകത്തിന് ശേഷം തമിഴ്‌നാട്ടിൽ അധികാരം പിടിക്കാൻ ഒരുങ്ങുന്ന ഡിഎംകെയുടെ മുഖം മിനുക്കാൻ പ്രശാന്ത് കിഷോർ എത്തും. മോദിയെ അധികാരത്തിൽ എത്തിക്കാൻ പി.ആർ വർക്ക് ചെയ്ത പ്രശാന്ത് കിഷോർ മുഖം മിനുക്കാൻ എത്തുന്നതോടെ ഡിഎംകെയുടെയും നേതാവ് സ്റ്റാലിന്റെയും ശുക്രൻ ഉദിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. നിതീഷുമായി പിണങ്ങി ബീഹാർ വിട്ട പ്രശാന്ത് കിഷോർ സ്റ്റാലിനു വേണ്ടി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അടുത്ത വർഷമാണ് തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പ്. ഇതിൽ സ്റ്റാലിനെ വിജയത്തിലെത്തിക്കാനുള്ള എല്ലാ ഫോർമുലയും തയ്യാറാക്കാനാണ് പ്രശാന്ത് കിഷോറിന്റെ വരവ്.

കഴിഞ്ഞ ഒരു ദശാബ്ദമായി തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ എതിരാളികളായ എഐഎഡിഎംകെയിൽ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സ്റ്റാലിനും കൂട്ടാളികളും. പ്രശാന്ത് കിഷോർ എത്തുന്ന വിവരം സ്റ്റാലിനും പങ്കുവെച്ചു. തമിഴ്‌നാടിനെ അതിന്റെ പഴയ മഹത്വത്തിൽ തിരികെ എത്തിക്കാനുള്ള ഡിഎംകെയുടെ ശ്രമത്തിൽ ഐപാക്കും കഴിവുള്ള നിരവധി ചെറുപ്പക്കാരും പങ്കാളികളാകുന്നു എന്നാണ് സ്റ്റാലന്റെ വെളിപ്പെടുത്തൽ. ഡിഎംകെയെ വിജയത്തിലെത്തിക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാകുമെന്ന് ഐപാക്കും വ്യക്തമാക്കി.

അടുത്തിടെ നിതീഷ് കുമാറുമായി പിണങ്ങിയ പ്രശാന്ത് കിഷോർ ബീഹാർ വിട്ടിരുന്നു. 2015ൽ നിതീഷ് കുമാറിനെ ബീഹാറിൽ വിജയത്തിലെത്തിച്ചതിന്റെ ചേരുവ തയ്യാറാക്കിയത് പ്രശാന്ത് കിഷോറായിരുന്നു.തമിഴ്‌നാടിന് പുറമേ പ്രശാന്ത് കിഷോർ പശ്ചിുമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഭെപ്രുവരി എട്ടിന് നടക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP