Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവ് മരിച്ചത് അൽഷിമേഴ്‌സ് ബാധിച്ചാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിന്റെ വിഷമത്തിൽ അൽഷിമേഴ്‌സിനെ കുറിച്ച് കൂടുതൽ പഠിച്ചു; മറവി രോഗങ്ങളെക്കുറിച്ചുള്ള തുടർ പഠനം നടത്തിയത് അയർലൻഡിൽ; വിദേശത്തു നിന്നു കിട്ടാവുന്നത്ര വിദഗ്ധരെ നാട്ടിലെത്തിച്ച് ഇവിടെയുള്ളവർക്കു പരിശീലനം നൽകി; ഇന്ത്യയിൽ അൽഷിമേഴ്‌സ് രോഗത്തെ പരിചയപ്പെടുത്തുകയും അൽഷിഹെമേഴ്‌സ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഡോ. കെ. ജേക്കബ് റോയിയുടെ മരണത്തിൽ തേങ്ങി വൈദ്യ ലോകം

പിതാവ് മരിച്ചത് അൽഷിമേഴ്‌സ് ബാധിച്ചാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിന്റെ വിഷമത്തിൽ അൽഷിമേഴ്‌സിനെ കുറിച്ച് കൂടുതൽ പഠിച്ചു; മറവി രോഗങ്ങളെക്കുറിച്ചുള്ള തുടർ പഠനം നടത്തിയത് അയർലൻഡിൽ; വിദേശത്തു നിന്നു കിട്ടാവുന്നത്ര വിദഗ്ധരെ നാട്ടിലെത്തിച്ച് ഇവിടെയുള്ളവർക്കു പരിശീലനം നൽകി; ഇന്ത്യയിൽ അൽഷിമേഴ്‌സ് രോഗത്തെ പരിചയപ്പെടുത്തുകയും അൽഷിഹെമേഴ്‌സ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഡോ. കെ. ജേക്കബ് റോയിയുടെ മരണത്തിൽ തേങ്ങി വൈദ്യ ലോകം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ വൈദ്യ ശാസ്ത്രത്തിന് മറക്കാനാവാത്ത പേരുകളിലൊന്നാണ് ഡോ. കെ. ജേക്കബ് റോയിയുടേത്. അൽഷിമേഴ്‌സ് രോഗത്തെ അതിന്റെ യഥാർത്ഥ ഗൗരവത്തിൽ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുകയും മറവി രോഗത്തിലാണ്ടു പോയവർക്ക് വേണ്ടിയുള്ള ശുശ്രൂഷകൾ ക്രമീകരിക്കുകയും ചെയ്ത് ഡോ.ജെക്കബ് റോയ് അന്തരിച്ചു. 67 വയസ്സ് ആയിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് മുളന്തുരുത്തി വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.

മനോദൗർബല്യം എന്നു കരുതി അവഗണിച്ചിരുന്ന അൽസ്‌ഹൈമേഴ്‌സ് രോഗികൾക്കു വേണ്ടി 30 വർഷം അദ്ദേഹം രാപകൽ പ്രവർത്തിച്ചു. പിതാവ് ഓലിയിൽ കൂനപ്പിള്ളിൽ ഓ.സി. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പയുടെ മരണകാരണം അൽസ്‌ഹൈമേഴ്‌സ് ആണെന്ന് തിരിച്ചറിയാൻ ഡോക്ടറായ തനിക്കു പോലും കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തെത്തുടർന്നാണ് അദ്ദേഹം ഈ രോഗത്തെക്കുറിച്ചു കൂടുതൽ പഠിക്കുന്നത്. കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധനായി 35 വർഷം സേവനം അനുഷ്ഠിച്ചു.

അയർലൻഡിലായിരുന്നു മറവി രോഗങ്ങളെക്കുറിച്ചുള്ള തുടർ പഠനം. 1992 ൽ അൽസ്‌ഹൈമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്‌ഐ) എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി. രാജ്യമാകെ സഞ്ചരിച്ച് പതിനഞ്ചോളം ചാപ്റ്ററുകൾ ആരംഭിച്ചു. വിദേശത്തു നിന്നു കിട്ടാവുന്നത്ര വിദഗ്ധരെ നാട്ടിലെത്തിച്ച് ഇവിടെയുള്ളവർക്കു പരിശീലനം നൽകി. രാജ്യത്താദ്യമായി കേരള ഇനിഷ്യേറ്റീവ് ഇൻ ഡിമെൻഷ്യ സർക്കാർ ആവിഷ്‌കരിച്ചപ്പോൾ അതിന്റെ ആശയം ഡോ. ജേക്കബ് റോയിയുടേതായിരുന്നു.

1998 ൽ 50 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി അൽസ്‌ഹൈമേഴ്‌സ് രാജ്യാന്തര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. 2012 മുതൽ 2015 വരെ ലണ്ടൻ ആസ്ഥാനമായ അൽസ്‌ഹൈമേഴ്‌സ് ഡിസീസ് ഇന്റർനാഷനൽ എന്ന സംഘടനയുടെ ആഗോള ചെയർമാനായി പ്രവർത്തിച്ചു. ഈ സ്ഥാനം വഹിച്ച ആദ്യ ഏഷ്യൻ വംശജൻ ആണ് അദ്ദേഹം.

പിതാവിന്റെ ചരമ വാർഷിക ദിനത്തിലാണ് ഡോ. ജേക്കബ് റോയിയുടെ വിയോഗം. ഭാര്യ: കുന്നംകുളം പഴഞ്ഞി പുലിക്കോട്ടിൽ ലില്ലി. മക്കൾ: ഡോ. ടീന, മിഷൽ, ഗ്രെഗ് (സിഇഒ കെയർമാർക് ഇന്റർനാഷണൽ). മരുമക്കൾ: ഡോ. ജേക്കബ് വർഗീസ് (രാജഗിരി ആശുപത്രി), മാത്യു പാറയ്ക്കൻ (ജിയോജിത് ടെക്‌നോളജീസ്), ബെറ്റിൽഡ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP