Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എങ്ങനെയാണ് ഇന്നലെ ലണ്ടനിൽ ഭീകരാക്രമണം ഉണ്ടായത്? ആരാണ് സുധേഷ് അമ്മൻ? എങ്ങനെയാണ് വൻദുരന്തം ഒഴിവായത്?

എങ്ങനെയാണ് ഇന്നലെ ലണ്ടനിൽ ഭീകരാക്രമണം ഉണ്ടായത്? ആരാണ് സുധേഷ് അമ്മൻ? എങ്ങനെയാണ് വൻദുരന്തം ഒഴിവായത്?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പതിവുപോലെ ശാന്തമായി നീങ്ങുകയായിരുന്ന ഞായറാഴ്ചയായിരുന്നു ഇന്നലത്തേതും. പെട്ടെന്നാണ് സ്‌ട്രെതാമിനെ മുൾമുനയിലാക്കി ഭീകരാക്രമണം തുടങ്ങിയത്. റോഡിലൂടെ പോവുകയായുന്ന നാൽപ്പതുകാരനാണ് ആദ്യം അക്രമിയുടെ കത്തിക്കിരയായത്. പിന്നീട് സൈക്കിളിൽ പോവുകയായിരുന്ന സ്ത്രീയും ആക്രമിക്കപ്പെട്ടു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പൊലീസ് ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് അവിടെയുണ്ടായുന്ന കടകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനായി ഗതാഗതവും നിരോധിച്ചു.

അക്രമി ചാവേറാക്രമണത്തിന് സന്നദ്ധനായാണ് എത്തിയിരിക്കുന്നതെന്നും ബോംബ് സ്‌ഫോടനത്തിനുള്ള സാധ്യയുണ്ടെന്നും മുന്നറിയിപ്പുനൽകിയ പൊലീസ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. അക്രമിയുടെ അരയിൽ ഐഇഡി ബോംബുണ്ടെന്ന് പൊലീസ് മുന്നറിയിപ്പുനൽകി. ഹോട്ടലുകളും മറ്റും അരമണിക്കൂർ നേരത്തേക്ക് അടച്ചുപൂട്ടാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്‌ത്തിയെങ്കിലും സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ പൊലീസ് കരുതലെടുക്കുകയായിരുന്നു.

അക്രമിയുടെ അരയിലുള്ള ബോംബ്് പൊട്ടിത്തെറിക്കുമെന്ന ആശങ്കയിലാണ് പൊലീസ് മുൻകരുതലുകൾ സ്വീകരിച്ചത്. ബൂട്ട്‌സ്, ഡപ്ല്യുഎച്ച്എസ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ഉപഭോക്താക്കളെ നീക്കിയ പൊലീസ്, സമീപത്തെ ഒബ്ഡൻ സിനിമയിൽ സിനിമ കണ്ടിരുന്നവരെയും ഒഴിപ്പിച്ചു.

സമീപത്തെ ലോ പ്രൈസ് ഹാർഡ്‌വേർ സ്റ്റോറിൽനിന്ന് 3.99 പൗണ്ടു വിലയുള്ള കത്തി മോഷ്ടിച്ചാണ് സുധേഷ് അമ്മനെന്ന 20-കാരൻ ആക്രമണം നടത്തിയത്. ഗ്രേ നിറത്തിലുള്ള ട്രാക് സ്യൂട്ടു് ധരിച്ചെത്തിയ സുധേഷ് കത്തിയുമായി പുറത്തേക്കിറങ്ങാൻ പോയതോടെ, മോഷ്ടാവാണെന്ന് കരുതിയ കടയിലെ ജീവനക്കാർ ഇയാളുമായി ഏറ്റുമുട്ടിയതായി കടയുടമ ജഗ്‌മോഹൻ സിങ് പറഞ്ഞു. എന്നാൽ, ഇവരെ അപായപ്പെടുത്തിയ കടയിൽനിന്നിറങ്ങിയ ഇയാൾ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഒരു പബ്ബിനുമുന്നിൽവച്ചാണ് 40-കാരനായ യുവാവിന് കുത്തേറ്റത്. പത്തുമിനിറ്റിനുശേഷമാണ് സ്ത്രീക്ക് കുത്തേറ്റത്. തൊട്ടുപിന്നാലെ സുധേഷ് അമ്മനെന്ന അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്‌ത്തുകയും ചെയ്തു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു സുധേഷ്. മൂന്നര വർഷത്തേക്കാണ് 2018 ഡിസംബറിൽ ശിക്ഷിച്ചതെങ്കിലും ശിക്ഷ പാതിയോളമായപ്പോഴേക്കും ഇയാൾ മോചിതനായി. കർശന ഉപാധികളോടെ മോചിപ്പിക്കപ്പെട്ട സുധേഷ് അധികൃതരെ ഞെട്ടിച്ചുകൊണ്ടാണ് വീണ്ടും ആക്രമണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP