Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിൽ പൊലീസ് വെടിവെച്ചു കൊന്ന ഭീകരൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് ജയിലിൽ നിന്നു വിട്ടയച്ച 20-കാരനായ സുധേഷ് അമ്മൻ; കത്തിക്കുത്തിൽ പരിക്കേറ്റത് മൂന്നുപേർക്ക്; കീഴടക്കാൻ ചെന്ന പൊലീസ് ആത്മഹത്യാക്കിറ്റ് കണ്ട് പിന്നോട്ടുവലിയുന്ന വീഡിയോ വൈറൽ

ലണ്ടനിൽ പൊലീസ് വെടിവെച്ചു കൊന്ന ഭീകരൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് ജയിലിൽ നിന്നു വിട്ടയച്ച 20-കാരനായ സുധേഷ് അമ്മൻ; കത്തിക്കുത്തിൽ പരിക്കേറ്റത് മൂന്നുപേർക്ക്; കീഴടക്കാൻ ചെന്ന പൊലീസ് ആത്മഹത്യാക്കിറ്റ് കണ്ട് പിന്നോട്ടുവലിയുന്ന വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടനിലെ സ്ട്രീതാമിൽ രണ്ടുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഭീകരാക്രമണം നടത്തിയ ഭീകരനെ പൊലീസ് വെടിവെച്ചുകൊന്നു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ നേരിട്ട് ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ സുധേഷ് അമ്മൻ എന്ന 20-കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പുരുഷന്റെയും സ്ത്രീയുടെയും നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

സൗത്ത് ലണ്ടനിലാണ് ഭീകരാക്രമണമുണ്ടായത്. 40-കാരനായ പുരുഷന് വയറിലും സൈക്ലിങ് നടത്തുകയായിരുന്ന 50 വയസ്സുള്ള സ്ത്രീക്ക് പുറത്തുമാണ് കുത്തേറ്റത്. ഇതേത്തുടർന്നാണ് അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതും. ഹാരോയിൽനിന്നുള്ള സുധേഷ് അമ്മനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചതിന് 2018 ഡിസംബറിൽ മൂന്നുവർഷവും നാലുമാസവും തടവിന് ശിക്ഷിച്ചെങ്കിലും, ശിക്ഷ പാതിയാകും മുമ്പ് ഇയാൾ ജയിൽ മോചിതനായിരുന്നു.

കത്തിയോ ബ്ലേഡോ ആസിഡോ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുന്ന അൽ ഖായിദയുടെ പദ്ധതി വെളിപ്പെടുത്തുന്ന രേഖകൾ കുടുംബത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിനാണ് ഇയാൾ അന്ന് അറസ്റ്റിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കത്തിക്കുത്തുപോലുള്ള ആക്രമണങ്ങൾ നടത്തുന്നതിന് സുധേഷ് തയ്യാറെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക മൂന്നുവർഷവും നാലുമാസവും ശിക്ഷ വിധിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായി പുറത്തിറങ്ങിയത്.

ഭീകരാക്രമണ സ്വഭാവം ഇയാൾ ഉപേക്ഷിച്ചിട്ടുണ്ടാവുന്ന പ്രതീക്ഷയിലാണ് ശിക്ഷാ കാലയളവ് കഴിയുംമുന്നെ ഇയാളെ പുറത്തുവിട്ടത്. കനത്ത പൊലീസ് നിരീക്ഷണവും കർശനമായ ഉപാധികളോടെയുമാണ് ഇയാളെ ജയിൽ മോചിതനാക്കിയത്. എന്നാൽ, അധികൃതരിൽ ചിലർ ആശങ്കപ്പെട്ടിരുന്നതുപോലെ സുധേഷ് വീണ്ടും ആക്രമണത്തിനിറങ്ങുകയായിരുന്നു. ചാവേറുകൾ ധരിക്കുന്നതുപോലുള്ള ആത്മഹത്യാക്കിറ്റ് ധരിച്ചാണ് ഇയാൾ ആക്രമണം നടത്താനിരങ്ങിയത്.

ഒരു കടയിൽനിന്ന് 3.99 പൗണ്ട് വിലവരുന്ന കത്തി മോഷ്ടിച്ചാണ് ഇയാൾ ആക്രമണത്തിനിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേർ ഇയാളുടെ ആക്രമണത്തിനിരയായപ്പോഴേക്കും സായുധ പൊലീസ് രംഗത്തെത്തുകയായിരുന്നു. ഭീകരാക്രമണം നടത്തുകയാണ് സുധേഷിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് പരാജയേെപ്പെട്ടതോടെ വെടിവെക്കുകയുമായിരുന്നു. ഒരു മരുന്നുകടയുടെ മുന്നിൽവച്ചാണ് സുധേഷിന് വെടിയേറ്റത്.

അതിനിടെ, സുധേഷ് ധരിച്ചിരുന്ന ആത്മഹത്യാ കിറ്റ് കണ്ട് ഇയാൾ ചാവേറാണെന്നു കരുതി പൊലീസ് പിന്മാറുന്ന വീഡിയോയും വൈറലായിട്ടുണ്ട്.രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ചതോടെ ഇയാളെ കീഴ്‌പ്പെടുത്താനായി സായുധ പൊലീസ് എത്തി. പൊലീസ് എസ്.യു.വി ഇയാൾക്കുനേരെ പാഞ്ഞടുക്കുന്നതും പെട്ടെന്ന് നടുറോഡിൽ ബ്രേക്ക് ചെയ്ത് നിർത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചാവേറാക്രമണം ഭയന്നാണ് പൊലീസ് ഇപ്രകാരം ചെയ്തതെന്നാണ് കരുതുന്നത്. വാഹനത്തിൽനിന്നിറങ്ങിയ പൊലീസ് ഇയാൾക്കുനേരെ അടുത്തെങ്കിലും പെട്ടെന്ന് പിന്മാറുന്നതായും ദൃശ്യത്തിൽ കാണാം.

ഭീകരതയുമായി ബ്ന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് ഈ സംഭവത്തിനുശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ശിക്ഷാ കാലയളവ് പൂർത്തിയാകുന്നതുവരെ സുധേഷിനെ ജയിലിൽ സൂക്ഷിക്കുന്നതിനുള്ള നിയപരമായ തടസ്സങ്ങളുള്ളതിനാലാണ് ഇയാളെ ജയിലിൽനിന്ന് നേരത്തെ പുറത്തുവിട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.

മൂന്നുമാസംമുമ്പും സമാനമായ സംഭവം ലണ്ടനെ മുൾമുനയിൽ നിർത്തിയിരുന്നു. ജയിലിൽനിന്ന് മോചിതനായ ഉസ്മാൻ ഖാൻ എന്നയാളാണ് ലണ്ടൻ ബ്രിഡ്ജിൽ അന്ന് ആക്രമണം നടത്തിയത്. രണ്ടുപേരെ കുത്തിക്കൊല്ലുകയും മൂന്നുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ഉസ്മാൻ ഖാനെയും പൊലീസ് അന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP