Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ കിടക്കുന്നത് പാവയാണെന്ന് കരുതി കരയ്ക്ക് അടുപ്പിച്ച കുട്ടികൾ കണ്ടത് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം; അഞ്ചുമുതൽ എട്ടുമാസം വരെ വളർച്ച സംശയിക്കുന്ന ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് പൊക്കിൾക്കൊടി നീക്കംചെയ്യാത്ത നിലയിൽ: അന്വേഷണം ആരംഭിച്ച് എളമക്കര പൊലീസ്

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ കിടക്കുന്നത് പാവയാണെന്ന് കരുതി കരയ്ക്ക് അടുപ്പിച്ച കുട്ടികൾ കണ്ടത് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം; അഞ്ചുമുതൽ എട്ടുമാസം വരെ വളർച്ച സംശയിക്കുന്ന ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് പൊക്കിൾക്കൊടി നീക്കംചെയ്യാത്ത നിലയിൽ: അന്വേഷണം ആരംഭിച്ച് എളമക്കര പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഗർഭസ്ഥശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. പേരണ്ടൂർ കനാലിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കനാലിനരുകിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ഒഴുകിനടക്കുന്ന നിലയിൽ കുഞ്ഞികണ്ടെത്തിയത്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിലാണ് സംഭവം. പൊക്കിൾക്കൊടി നീക്കംചെയ്യാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുമുതൽ എട്ടുമാസം വരെ വളർച്ച സംശയിക്കുന്ന ഗർഭസ്ഥ ശിശുവിേന്റതാണ് മൃതദേഹം.

കനാലിനരികത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ബക്കറ്റിൽ എന്തോ ഒഴുകി വരുന്നത് കണ്ടു. പാവയാണെന്ന് കരുതി കുട്ടികൾ കരയിലേക്ക് അടുപ്പിക്കുക ആയിരുന്നു. ഇതുകണ്ട് നിന്ന മുതിർന്നവർ കൂടുകയും പാവയല്ല ഗർഭസ്ഥശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. സമീപത്ത് താമസിക്കുന്ന നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിനിയുടെ സഹായത്തോടെ ഗർഭസ്ഥ ശിശുവിന് ജീവനില്ലെന്ന് ഉറപ്പിച്ചു. തുടർന്ന് എളമക്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വളർച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ഗർഭസ്ഥശിശുവിന്റെ പ്രായം സംബന്ധിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷമേ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു.

ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുള്ളത്. 'സന്ധ്യ' എന്ന പേരുകൂടി സ്ലിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സംഭവം അറിഞ്ഞ് വലിയ ആൾക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.

ഗർഭം അലസി പുറത്തുവരുന്നത് മനുഷ്യരൂപം കൊണ്ട ഗർഭസ്ഥശിശുവാണെങ്കിൽ അത് മറവുചെയ്യേണ്ട ചുമതല മാതാപിതാക്കൾക്കാണ്. കുട്ടികളുടെ മൃതദേഹം, മറുപിള്ളയും അടക്കമാണ് മറവുചെയ്യാനായി ആശുപത്രിയിൽനിന്ന് മാതാപിതാക്കൾക്ക് കൊടുക്കുന്നത്. പൂർണ രൂപം കൊള്ളാതെ ഭ്രൂണാവസ്ഥയിലാണെങ്കിൽ ഇത് ആശുപത്രിയുടെ ബയോ മെഡിക്കൽ വേസ്റ്റിനൊപ്പം സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP