Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ നിയമ പ്രക്ഷോഭകരെ വെടിവെച്ചു തീർക്കാൻ ഉറച്ചാണോ സംഘപരിവാറിന്റെ പോക്ക്? ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് മുൻപിൽ ഇന്നലെ അർദ്ധരാത്രിയിൽ നടന്നത് മൂന്നാമത്തെ വെടിവെയ്‌പ്പ്; ചുവന്ന ജാക്കറ്റ് ധരിച്ചെത്തിയ അക്രമികൾ വെടിയുതിർത്ത് മടങ്ങി: ആർക്കും പരിക്കേറ്റതായി റിപ്പോർട്ട ഇല്ല

പൗരത്വ നിയമ പ്രക്ഷോഭകരെ വെടിവെച്ചു തീർക്കാൻ ഉറച്ചാണോ സംഘപരിവാറിന്റെ പോക്ക്? ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് മുൻപിൽ ഇന്നലെ അർദ്ധരാത്രിയിൽ നടന്നത് മൂന്നാമത്തെ വെടിവെയ്‌പ്പ്; ചുവന്ന ജാക്കറ്റ് ധരിച്ചെത്തിയ അക്രമികൾ വെടിയുതിർത്ത് മടങ്ങി: ആർക്കും പരിക്കേറ്റതായി റിപ്പോർട്ട ഇല്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ പ്രക്ഷോഭകരെ വെടിവെച്ചു തീർക്കാനാണോ സംഘപരിവാറിന്റെ നീക്കം. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് മുൻപിൽ സംഘപരിവാർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ടാൽ ആർക്കും അങ്ങിനെ തന്നെയാണ് തോന്നുക. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മൂന്നാമത്തെ വെടിവെയ്‌പ്പാണ് ഇന്നലെ ജാമിയ മിലിയ സർവ്വകലാശാലയിൽ നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അക്രമിസംഘം തോക്കുമായി എത്തി സർവ്വകലാശാലയ്ക്ക് മുന്നിൽ അഴിഞ്ഞാടിയത്.

ജാമിയ മില്ലിയ സർവകലാശാലയുടെ അഞ്ചാം ഗേറ്റിലാണ് രാത്രി വൈകി വെടിവയ്‌പ്പ് നടന്നത്. ആർക്കും പരുക്കില്ല. ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിർത്തതെന്നു ജാമിയ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. അവരിലൊരാൾ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഡൽഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീൻ ബാഗിൽ നിന്ന് 2 കിലോമീറ്റർ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകൾക്കു സമീപം ചെറിയ ആൾക്കൂട്ടമുണ്ടായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവർക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. അക്രമികൾ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല. വെടിയൊച്ച കേട്ടതിനെത്തുടർന്ന് ആളുകൾ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. സംഭവത്തെത്തുടർന്നു കൂടുതൽ ആളുകൾ അവിടേക്ക് എത്തുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വെടിവെപ്പിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പൊലീസ് നോക്കിനിൽക്കെ നടത്തിയ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീൻബാഗിലും വെടിവെപ്പുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP