Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസും ആരോപണവും അന്വേഷണവുമെല്ലാം നിത്യാനന്ദ പരമഹംസയുടെ പേരിൽ; താൻ പുതിയ അവതാരമായ നിത്യാനന്ദ പരമശിവമെന്നും അവകാശവാദം; രാജ്യാന്തര അന്വേഷണ ഏജൻസികൾക്ക് പോലും കണ്ടെത്താൻ കഴിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താന്ത്രിക് സെക്‌സ് ആചാര്യൻ സജീവം

കേസും ആരോപണവും അന്വേഷണവുമെല്ലാം നിത്യാനന്ദ പരമഹംസയുടെ പേരിൽ; താൻ പുതിയ അവതാരമായ നിത്യാനന്ദ പരമശിവമെന്നും അവകാശവാദം; രാജ്യാന്തര അന്വേഷണ ഏജൻസികൾക്ക് പോലും കണ്ടെത്താൻ കഴിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താന്ത്രിക് സെക്‌സ് ആചാര്യൻ സജീവം

മറുനാടൻ ഡെസ്‌ക്‌

രാജ്യാന്തര അന്വേഷണ ഏജൻസികൾ പോലും തേടി പരക്കം പായുമ്പോഴും സ്വാമി നിത്യാനന്ദ സമൂഹ മാധ്യമങ്ങളിൽ സജീവം. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ അവഹേളിക്കാനും വിചിത്രമായ വാദഗതികൾ ഉയർത്താനുമാണ് നിത്യാനന്ദ തന്റെ ഫേസ്‌ബുക്ക് പേജ് ഉപയോഗിക്കുന്നത്. എന്നാൽ, ഇപ്പോൾ പൊലീസും ഇന്റർപോളും ഉൾപ്പെടെ തിരയുന്ന സ്വാമി നിത്യാനന്ദ താനല്ല എന്ന വാദമാണ് ഇയാൾ ഉയർത്തുന്നത്.

അടുത്തിടെ പുറത്തുവിട്ട വിഡിയോയിൽ വിചിത്രമായ മറ്റൊരു വാദവും നിത്യാനന്ദ ഉന്നയിക്കുന്നു. ഇതെല്ലാം ചെയ്തതും ഈ ആരോപണങ്ങളൊക്കെ നേരിടുന്നതും പരമഹംസ നിത്യാനന്ദയാണ്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. ഇത്തരത്തിൽ മണിക്കൂറുകൾ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജിൽ വന്നുകാെണ്ടിരിക്കുന്നത്. ക്ഷീണിച്ച ശരീരത്തോട് കൂടിയ നിത്യാനന്ദയുടെ വിഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം.

നിത്യാനന്ദ ആശ്രമത്തെ അപ്പാടെ മുക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്ന അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിക്കുന്നത്. ഇക്കൂട്ടത്തിൽ തന്റെ പെൺമക്കളെ നിത്യാനന്ദ തടവിൽവച്ചിരിക്കുന്നു എന്ന പരാതി ഏറെ ഗൗരവമുള്ളതായിരുന്നു. വർഷങ്ങളോളം നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന പിതാവാണ് ഇത്തരത്തിൽ രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണങ്ങൾക്ക് നിത്യാനന്ദ സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഡിയോകൾ പങ്കുവച്ചാണ് മറുപടി നൽകിയത്.

അദ്ദേഹത്തിന്റെ മകൾ തന്നെ ലൈവിലെത്തി അച്ഛൻ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ടു. ആറുവർഷം ആശ്രമത്തിൽ നിന്നു നേടാനുള്ളതെല്ലാം നേടിയ ശേഷം വ്യാജമായ ആരോപണങ്ങളുമായി അച്ഛൻ രംഗത്തെത്തുന്നു എന്നാണ് മകൾ വിഡിയോയിൽ പറയുന്നത്. അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ട് തന്റെ ചോര തിളച്ചെന്നും മകൾ തുറന്നടിച്ചു. എന്നാൽ മകളെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തിൽ പറയിപ്പിച്ചതെന്ന് വിഡിയോയിൽ നിന്നുതന്നെ വ്യക്തമാകുമെന്നു പിതാവ് പറഞ്ഞു. പോക്‌സോ അടക്കമുള്ള ആരോപണങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ പിതാവ് ആരോപിക്കുന്നത്.

ഇതേ പിതാവു തന്നെ നിത്യാനന്ദയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചും ആശ്രമം ആരോപണങ്ങളെ തടയാൻ ശ്രമിക്കുന്നു. ഗുരുതരമായി ഹൃദയരോഗത്തിൽ നിന്നു തന്നെ രക്ഷിച്ചത് നിത്യാനന്ദയാണെന്നും രോഗം ഭേദമായി സ്‌കാൻ ചെയ്തപ്പോൾ ഹൃദയത്തിൽ നീലവെളിച്ചം കണ്ടെന്നും അതിൽ നിത്യാനന്ദയുടെ മുഖമുണ്ടായിരുന്നെന്നും ഇയാൾ പറയുന്ന വിഡിയോ നിത്യാനന്ദയുടെ അനുയായികൾ പുറത്തുവിട്ടു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ നിത്യാനന്ദ എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്നത് അമ്പരപ്പിക്കുന്നതാണെന്ന വാദവും പലകോണുകളിൽ നിന്നുയരുന്നുണ്ട്.

ഇന്ത്യൻ യോഗയുടെയും താന്ത്രിക വിദ്യയുടെയും ചുവട് പിടിച്ചാണ് സ്വാമി സമർഥമായി ലൈംഗിക ചൂഷണം നടത്തയത്. താൻ പരമശിവന്റെ അവതാരമാണെന്നും താനുമായി ബന്ധപ്പെട്ടാൽ കന്വകാത്വം നഷ്ടപ്പെടില്ലെന്നുപോലും ഇയാൾ ഭക്തകളെ വിശ്വസിപ്പിച്ചു. നടി രഞ്ജിതയടക്കമുള്ള നിരവധി സെലിബ്രറ്റികൾ സ്വാമിയുടെ സെക്‌സ് യോഗ ആസ്വദിക്കാനായി പരിചാരകരായി എത്തിയപ്പോൾ, ഇയാൾ കോടികളുടെ സാമ്രാജ്വം കൂടിയാണ് കെട്ടിപ്പെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP