Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽഐസിയുടെ ഒരുഭാഗം ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ വിറ്റതുകൊണ്ട് ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല; ഒരു റെഗുലേറ്ററായി കൺട്രോളറായി സർക്കാർ ഉണ്ടാവണം; പൊതുബോധത്തെ പേടിക്കാതെ എൽഐസിയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ആനയിക്കാനുള്ള തീരുമാനം നന്നോ? സജീവ് ആല എഴുതുന്നു

എൽഐസിയുടെ ഒരുഭാഗം ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ വിറ്റതുകൊണ്ട് ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല; ഒരു റെഗുലേറ്ററായി കൺട്രോളറായി സർക്കാർ ഉണ്ടാവണം; പൊതുബോധത്തെ പേടിക്കാതെ എൽഐസിയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ആനയിക്കാനുള്ള തീരുമാനം നന്നോ? സജീവ് ആല എഴുതുന്നു

സജീവ് ആല

 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

പൊതുമുതൽ തിന്നുമുടിച്ച് നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കിടയിൽ ഒരു ആശ്വാസക്കാഴ്ച തന്നെയാണ് LIC. പക്ഷെ LIC ഒരു സമ്പൂർണ്ണ പബ്‌ളിക് സെക്ടർ കമ്പനിയല്ല എന്നതാണ് സത്യം. ഒരു കാലത്തും നഷ്ടം ഉണ്ടാക്കാതെ ഖജനാവ് കൊള്ളയടിക്കാതെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ ഐശ്വര്യത്തിലേക്കും പുരോഗതിയിലേക്കും നയിച്ഛത് സ്വകാര്യവ്യക്തികളുടെ അധ്വാനവും വിയർപ്പുമാണ്.

LIC ഏജന്റുമാർ

അവരാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രോഫിറ്റ് മേക്കിങ് എഞ്ചിനുകൾ. ഏതാണ്ട് 11 ലക്ഷം പേരാണ് ഇന്ത്യയിൽ എൽഐസി ഏജന്റുമാരായി നിലവിൽ ജോലി ചെയ്യുന്നത്. കൂടുതൽ ആത്മാർത്ഥതയോടെ കൂടുതൽ ബിസിനസ് ചെയ്താൽ കൂടുതൽ വരുമാനം കിട്ടും എന്ന മുതലാളിത്ത തിയറിയാൽ പ്രചോദിതരായി പണിയെടുക്കുന്ന ആ പതിനൊന്ന് ലക്ഷം ഏജന്റുമാരുടെ വിയർപ്പിന്റെ പ്രതിഫലനമാണ് ഇന്നത്തെ LIC.

പോളിസി പിടിച്ചാലും പിടിച്ചില്ലെങ്കിലും ശമ്പളം കിട്ടുമെന്ന വെറും സർക്കാർ സംവിധാനമായിരുന്നു LIC എങ്കിൽ എന്നേ ആ സ്ഥാപനം രാജ്യത്തിന് ബാധ്യതയായി മാറുമായിരുന്നു. ഒരു ലക്ഷം സ്ഥിരം ജീവനക്കാരല്ല മറിച്ച് മഴയും മഞ്ഞും വെയിലും കൊണ്ട് കസ്റ്റമേഴ്‌സിനെ കാൻവാസ് ചെയ്ത് എങ്ങനെയും കോടിപതിയാകാൻ പരിശ്രമിക്കുന്ന പോളിസി ഏജന്റുമാരുടെ survival instinct ആണ് ഇന്നത്തെ വജ്രത്തിളക്കത്തിലേക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ ഉയർത്തിയത്.

കൂടാതെ രൂപം കൊണ്ട 1956 മുതൽ ഉദാരവൽക്കരണം ആരംഭിച്ച തൊണ്ണൂറുകൾ വരെ മറ്റൊരു എതിരാളി LICയ്ക്ക് ഇല്ലായിരുന്നു. സമ്പൂർണ്ണ മൊണോപ്പോളി ലൈഫ് കോർപ്പറേഷന്റെ വളർച്ചയെ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. ഇൻഷ്വറൻസ് മേഖലയിൽ സ്വകാര്യ നിക്ഷേപവും വിദേശനിക്ഷേപവും അനുവദിക്കപ്പെട്ടിട്ടും ഇന്നും ബിസിനസിന്റെ 70% LICയുടെ കരങ്ങളിലാണ്. അതിന്റെ ക്രെഡിറ്റ് ഏജന്റുമാർക്ക് തന്നെയാണ് നല്‌കേണ്ടത്.

സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇൻഷ്വറൻസ് മേഖലയിൽ ലെവൽ പ്‌ളെയിങ് ഫീൽഡ് ലഭിക്കണം. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ചോയ്‌സ് കസ്റ്റമറുടേതാണ്. ഉദാരവൽക്കരണത്തിന് ശേഷം LICയുടെ സേവനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നത് അവിതർക്കിതമായ വസ്തുതമാണ്. അതാണ് മാർക്കറ്റിന്റെ മാജിക്. LICയുടെ ഒരുഭാഗം ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ വിറ്റതുകൊണ്ട് ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല.

ഒരു റെഗുലേറ്ററായി കൺട്രോളറായി സർക്കാർ ഉണ്ടാവണം. അതിനായി ഇപ്പോൾ പവർഫുൾ IRDA ഉണ്ട്. സ്വകാര്യവ്യക്തികൾ അവരുടെ നൂതനാശയങ്ങൾ പരിശ്രമശീലം വിജയത്വര അതാണ് ആധുനികതയെ സൃഷ്ടിച്ചത്. ലാഭത്തിനായി ഏതറ്റംവരെയും പോകാൻ തയ്യാറാകുന്ന ക്രോണികളെ മെരുക്കാനുള്ള ശക്തി വൈബ്രന്റ് ഡമോക്രസിക്കുണ്ട് അല്ലെങ്കിൽ ഉണ്ടാവണം.

തുറന്ന ജനാധിപത്യം തുറന്ന കമ്പോളം കാലം തെളിയിച്ച മനുഷ്യപുരോഗതിയിലേക്കുള്ള രണ്ടേ രണ്ട് ശരിവഴികൾ ഇതുമാത്രമാണ്. തെരുവിലിറങ്ങി കെൽട്രോണിനായി മുദ്രാവാക്യം കാറി വിളിക്കുന്നവർ സ്വന്തം വീട്ടിലേക്ക് ടിവി വാങ്ങുമ്പോൾ 'സോണി' തന്നെ വേണമെന്ന് ശാഠ്യം പിടിക്കും. ക്വാളിറ്റിയും ചോയ്‌സും അതുതന്നെയാണ് മുതലാളത്തിന്റെ തുറുപ്പ് ചീട്ടുകൾ. പൊതുബോധത്തെ പേടിക്കാതെ LICയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആനയിക്കാനുള്ള തീരുമാനത്തിന് അഭിനന്ദനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP