Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് കേസിനും സ്ഥീരീകരണം; വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്ക്; വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത് മൂന്നുപേർ; ജില്ലയിൽ 123 പേർ വീടുകളിൽ നിരീക്ഷണത്തിൽ; 28 ദിവസത്തേക്ക് അതീവജാഗ്രത; ഐസൊലേഷൻ ബഡ്ഡുകൾ അടക്കം എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയെന്നും മന്ത്രി

കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് കേസിനും സ്ഥീരീകരണം; വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്ക്; വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത് മൂന്നുപേർ; ജില്ലയിൽ 123 പേർ വീടുകളിൽ നിരീക്ഷണത്തിൽ; 28 ദിവസത്തേക്ക് അതീവജാഗ്രത; ഐസൊലേഷൻ ബഡ്ഡുകൾ അടക്കം എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് കേസും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്കാണ് രോഗബാധ. ഇതോടെ കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം രണ്ടായി. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത് മൂന്നുപേരാണ്. പൂണെയിലെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് ടെസ്റ്റ് പോസിറ്റീവാണെനന്ന് കണ്ടെത്തിയത്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തെ തന്നെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചുവരുന്നതെങ്കിലും പൊതുജനങ്ങൾ കൂടതൽ ജാഗരൂകരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴയിലുള്ള കൺട്രോൾ റൂം കൂടുതൽ വിപുലമാക്കും. ഡിഎംഒ ഓഫീസിലുണ്ടായിരുന്ന കൺട്രോൾ റൂം കളക്റ്റ്രേറ്റിലേക്ക് മാറ്റി. ഡിഎംഒയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരും കൺട്രോൾ റൂം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. 14 വിഭാഗങ്ങളിലായി പ്രത്യേക ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രി അധികൃതരുടെ സഹകരണവും തേടി. ആലപ്പുഴയിലും സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷൻ ബഡുകൾ സജ്ജീകരിക്കും. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ബഡ്ഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ മെഡിക്കൽ കേളേജിൽ നാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരാൾ പോസിറ്റീവാണ്. ജില്ലയിൽ 123 പേരെ വീടുകളിൽ നിരീക്ഷിച്ചുവരുന്നു. 28 ദിവസത്തേക്ക് അതീവജാഗ്രത പാലിക്കും. കൊറോണ റിപ്പോർട്ട ചെയ്ത പ്രദേശത്ത് നിന്ന് വന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഒരാളും ഒളിച്ചുവയ്ക്കരുത്. 28 ദിവസം എന്ന ഇൻക്യുബേഷൻ പിരീഡ് നിരീക്ഷിക്കും. നിപ്പയുടെ കാലത്തെ പോലെ തന്നെ വീടുകളിൽ നിന്ന് പുറത്തുപോകാതെ കഴിയണം. ഒരുമാസക്കാലത്തേക്കാണ് നിയന്ത്രണം നിർദ്ദേശിക്കുന്നത്.

കേരളത്തിൽ നിന്നാണ് വുഹാനിലും മറ്റും പഠിക്കാൻ പോകുന്നത്. അതേസമയം, തിരിച്ചുവരുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 16 ദിവസത്തിനകം ലക്ഷണങ്ങൾ കാട്ടും. ഒരാൾക്ക് വീട്ടിൽ അസുഖം പിടിപെട്ടാൽ വീട്ടിലെ എല്ലാവരും കൂടി പരിചരിക്കാതെ ഒരാൾ മാത്രം പരിചരിക്കുക. പകർച്ചാനിരക്ക് കൂടിയ രോഗമാണിത്. എന്നാൽ മരണനിരക്ക് കൂടിയ രോഗമാണിത്. വൈറസ് സംബന്ധമായ അസുഖങ്ങൾ ഇതാദ്യമല്ല. കേരളത്തിൽ മാത്രമെന്തേ നിപ്പയും, കൊറോണയുമൊക്കെ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല. ആഗോള ആരോഗ്യ അടിയന്തരവാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണം, കെ.കെ.ഷൈലജ പറഞ്ഞു.

ജനുവരി 24 ന് ചൈനയിൽ നിന്നു തിരിച്ചെത്തിയ ആളാണ് രോഗി. വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി. നിതാന്ത ജാഗ്രതയാണ് വൈറസ് ബാധയ്‌ക്കെതിരെ വേണ്ടത്. വ്യാപിച്ചാൽ തടയാൻ ബുദ്ധിമുട്ടാണ്. നിപ്പയ്‌ക്കെതിരെ സ്വീകരിച്ചതുപോലുള്ള മുൻകരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇൻക്യുബേഷൻ സമയം കഴിയുന്നതുവരെ എല്ലാവരും ജാഗ്രത തുടരണം. വ്യക്തിപരമായ കരുതൽ എല്ലാവരുമെടുക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തേക്കു പോകരുത്. ഇരുപത്തെട്ടു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നു പറഞ്ഞവർ അതു കൃത്യമായി പാലിക്കണം. കൊറോണ ലക്ഷണമുള്ളവർ വിവാഹം അടക്കമുള്ള ചടങ്ങുകൾ മാറ്റിവയ്ക്കണം. ഇവർ പുറത്തിറങ്ങാനോ ആഘോഷപരിപാടികളിൽ പങ്കെടുക്കാനോ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ഹെൽപ്‌ഡെസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു. പെൺകുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. ഇവരുടെ സ്രവത്തിന്റെ പുതിയ സാന്പിളുകൾ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ മറ്റാർക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണ ബാധിച്ച് സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ കണ്ട 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച തൃശൂരിൽനിന്ന് അഞ്ച് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ചൈനയിൽനിന്നെത്തിയവർ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവായ വിദ്യാർത്ഥിനിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP