Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയെ ഞങ്ങൾ പാട്ടും പാടി തോൽപ്പിക്കും; സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഐസൊലേഷൻ ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന്റെ പാട്ടും ഡാൻസും; ഇതാണ് ഇന്ത്യൻ യുവത്വത്തിന്റെ മനോഭാവമെന്ന് സോഷ്യൽ മീഡിയ

കൊറോണയെ ഞങ്ങൾ പാട്ടും പാടി തോൽപ്പിക്കും; സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഐസൊലേഷൻ ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന്റെ പാട്ടും ഡാൻസും; ഇതാണ് ഇന്ത്യൻ യുവത്വത്തിന്റെ മനോഭാവമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകം കൊറോണ വൈറസിന്റെ ഭീതിയിൽ നിൽക്കുമ്പോൾ വുഹാനിൽ നിന്നും മടങ്ങിയെത്തി ഐസൊലേഷൻ ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾ പാട്ടും നൃത്തവുമായി മാനസികാരോഗ്യം നിലനിർത്തുകയാണ്. ഹരിയാനയിലെ മനേസാറിലെ ഐസൊലേഷൻ ക്യാമ്പിലാണ് ചൈനയിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾ പാട്ടും ഡാൻസുമായി സംഗതി ഉഷാറാക്കുന്നത്. മാസ്‌ക് ധരിച്ച് ഡൽഹിക്ക് സമീപമുള്ള ക്യാമ്പിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളർത്താതിരിക്കാൻ വിദ്യാർത്ഥികൾ കണ്ടെത്തിയ മാർഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും. 'കൊറോണ വൈറസ് ഹരിയാൻവി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യൻ സൈന്യം നിർമ്മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷൻ ക്യാമ്പിൽ ചൈനയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ഉത്സാഹികളായ ഇന്ത്യൻ വിദ്യാർത്ഥികളെ കണ്ടതിൽ സന്തോഷമുണ്ട്.' ബിജെപി അംഗമായ മേജർ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

എയർ ഇന്ത്യ വക്താവ് ധൻജയ് കുമാർ ഉൾപ്പടെ നിരവധി പേർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഇതാണ് ഇന്ത്യൻ യുവത്വത്തിന്റെ മനോഭാവം.' 'ഇങ്ങനെയായിരിക്കണം നാം.' തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

ഹരിയാന മനേസാറിൽ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പിൽ 300 പേരെയാണ് ക്വാറെണ്ടെയിൻ ചെയ്തിരിക്കുന്നത്. കൊറോണ പടർന്നുപിടിക്കാതിരിക്കാൻ ക്യാമ്പിനെ 50 വിദ്യാർത്ഥികൾ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയിൽ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളിൽ കഴിയുന്നവർക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല. മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാൻ ഇവർക്ക് നിർദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ ഇവർക്ക് വീട്ടിലേക്ക് പോകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP