Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വന്തം ജനതക്ക് ശുദ്ധജലം നൽകാൻ കഴിയില്ല; ഷഹീൻബാഗിലെ കലാപകാരികൾക്ക് കെജ്രിവാൾ സർക്കാർ ബിരിയാണി വിളമ്പുന്നു എന്നും യോഗി ആദിത്യനാഥ്; ഷഹീൻബാഗ് പ്രതിഷേധക്കാരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

സ്വന്തം ജനതക്ക് ശുദ്ധജലം നൽകാൻ കഴിയില്ല; ഷഹീൻബാഗിലെ കലാപകാരികൾക്ക് കെജ്രിവാൾ സർക്കാർ ബിരിയാണി വിളമ്പുന്നു എന്നും യോഗി ആദിത്യനാഥ്; ഷഹീൻബാഗ് പ്രതിഷേധക്കാരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി സർക്കാരിനെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിലെ ജനങ്ങൾ മലിനജലം കുടിക്കുമ്പോൾ സർക്കാർ കലാപകാരികൾക്ക് ബിരിയാളി വിളമ്പി നൽകുകയാണെന്ന് യോഗി ഈരോപിച്ചു. ഡൽഹിയിലെ രോഹിണിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിയില്ലെന്നും എന്നാൽ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് കെജ്‌രിവാൾ സർക്കാർ ബിരിയാണി വിളമ്പുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'ഡൽഹി ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കെജ്‌രിവാളിന് കഴിയില്ല. ഡൽഹിയിലാണ് ഏറ്റവും മലിനമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് ഒരു സർവേയിൽ പറയുന്നത്. എന്നാൽ ഷഹീൻബാഗിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധിക്കുന്ന ആളുകൾക്ക് കെജ്രിവാൾ സർക്കാർ ബിരിയാണി വിളമ്പുകയാണ്'- യോഗി പറഞ്ഞു.

ഷഹീൻബാഗ് പ്രതിഷേധക്കാരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചത്. അതിനാൽ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളർന്നു വരുന്നതിൽ അവർക്ക് മുറുമുറുപ്പ് ഉണ്ടെന്നും യോഗി പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നൽകിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎ നടപ്പിലാക്കുന്നതെന്നും യോഗി പറഞ്ഞിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി പതിനൊന്നിനാണ്.എഴുപത് നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. 2015 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ 70 നിയമസഭാ മണ്ഡലങ്ങളിൽ 67-ലും റെക്കോഡ് വിജയം നേടി ആം ആദ്മി. ഭരണത്തിലേറിയിരുന്നു. ബിജെപിക്ക് മൂന്നു സീറ്റും ലഭിച്ചു. 2013 മുതൽ തുടർച്ചയായി ആം ആദ്മി പാർട്ടിയാണ് ഭരണത്തിൽ. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റും ബിജെപി നേടി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി മുഴുവൻ സീറ്റും നേടിയിരുന്നു.പക്ഷെ 2015ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന ബിജെപിക്ക് നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.

1993 ലാണ് ഡൽഹി നിയമസഭ നിലവിൽ വന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ബിജെപിക്ക് പിന്നീട് ഇതുവരെ സംസ്ഥാന ഭരണം ലഭിച്ചിട്ടില്ല. മൂന്നുതവണ കോൺഗ്രസും രണ്ടുതവണയായി ആം ആദ്മി പാർട്ടിയുമാണ് സംസ്ഥാനം ഭരിക്കുന്നത്. 1.46 കോടി വോട്ടർമാരാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP