Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ കാലഘട്ടത്തിൽ പലരോടും പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്; എന്നാൽ പലരിൽ നിന്നും നെഗറ്റീവ് ആയിരുന്നു മറുപടി; ചിലരോട് പറയാതെ ഞാനത് ഉള്ളിൽ വച്ചു; പിന്നീട് പ്രണയാഭ്യർത്ഥനയുമായി ഒരാൾ വന്നു; സൗന്ദര്യം മാത്രം നോക്കി പ്രണയിക്കല്ലെന്ന് പറഞ്ഞ് ഞാനവനെ പറഞ്ഞുവിട്ടു; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി വീണാ നന്ദകുമാർ

മറുനാടൻ മലയാളി ബ്യൂറോ

സിഫ് നായകനായി എത്തിയ ചിത്രം കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണാ നന്ദകുമാർ. ഇപ്പോൾ താരം വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു.

ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. ''സ്‌കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷും ഇൻഫാക്ച്വേഷൻ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വച്ചു'', വീണ പറഞ്ഞു.

എന്നാൽ അതിൽ ഒരാൾ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ''സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു'', വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP