Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി തിരഞ്ഞെടുപ്പ് പടിവാതിലിൽ: ബിജെപി തിരഞ്ഞെടുപ്പ് റാലികളിൽ പ്രചാരണായുധമായി ഷഹീൻബാഗ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവർ; അരവിന്ദ് കൊജ്രിവാൾ ഷഹീൻബാഗിലെ സമരക്കാർക്ക് ബിരിയാണി വിതരണം ചെയ്യുന്നു; സമരക്കാർക്കെതിരെ ആരോപണവുമായി യോഗി ആദിത്യനാഥ്

ഡൽഹി തിരഞ്ഞെടുപ്പ് പടിവാതിലിൽ: ബിജെപി തിരഞ്ഞെടുപ്പ് റാലികളിൽ പ്രചാരണായുധമായി ഷഹീൻബാഗ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവർ; അരവിന്ദ് കൊജ്രിവാൾ ഷഹീൻബാഗിലെ സമരക്കാർക്ക് ബിരിയാണി വിതരണം ചെയ്യുന്നു; സമരക്കാർക്കെതിരെ ആരോപണവുമായി യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ കഴിയാത്ത അരവിന്ദ് കൊജ്രിവാൾ ഷഹീൻബാഗിലെ സമരക്കാർക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും ആരോപിച്ചു. പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമുൾപ്പെടേ പ്രമുഖർ നാളെ മുതൽ പ്രചാരണ രംഗത്ത് സജീവമാകും.

ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നിങ്ങുമ്പോൾ ഹീൻബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊർജ്ജിതമാക്കുകായണ് ബിജെപി. ഇന്നലെ പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ആദിത്യനാഥ് ഉയർത്തിയത് ഷഹീൻബാഗ് വിഷയം ഉയർത്തി. ഷഹീൻബാഗിൽ സമരം നടത്തുന്നവർ പാക്കിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയിൽ യോഗിയുടെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ സമരക്കാർക്ക് ബിരിയാണി നൽകുന്നുവെന്നും യോഗി ആരോപിച്ചു.

ഡൽഹിയിൽ വരും ദിവസങ്ങളിൽ ഷഹീൻബാഗിലും ജാമിയയിലും ഉൾപ്പെടേ പത്തിലധികം റാലികളിൽ യോഗി പ്രസംഗിക്കും. ഷഹീൻബാഗിനെ മുഖ്യപ്രചാരണ വിഷയമാക്കി ആം ആദ്മി പാർട്ടിയുടെ വികസന പ്രചാരണത്തെ മറികടക്കാനുള്ള തന്ത്രമാണ് ബിജെപിക്കുള്ളത്. യോഗിയുടെ റാലികൾ ഇതിന് കൂടുതൽ ശക്തിപകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഷഹീൻബാഗിന്റെ പേരിൽ ഭൂരിപക്ഷ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുകയാണെന്നും അതിന് അവസരം നൽകാതെ സമരം അവസാനിപ്പിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതൽ വിവിധ റാലികളിൽ സംസാരിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരുംദിവസങ്ങളിൽ പ്രചാരണം കൊഴിപ്പിക്കാനുണ്ടാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP