Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് വർഷം... മൂന്ന് പ്രധാനമന്ത്രിമാർ; രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ; ബ്രെക്സിറ്റ് യാഥാർഥ്യമായപ്പോൾ ബ്രിട്ടൻ കണ്ടത് നൂറ്റാണ്ടിലെ സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ചിത്രങ്ങൾ; പണമുണ്ടാക്കാൻ പ്രധാനമന്ത്രിയെക്കാൾ നല്ല ജോലി പുറത്തു നിൽക്കൽ; മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ നേടിയത് 1.63 മില്യൺ

നാല് വർഷം... മൂന്ന് പ്രധാനമന്ത്രിമാർ; രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ; ബ്രെക്സിറ്റ് യാഥാർഥ്യമായപ്പോൾ ബ്രിട്ടൻ കണ്ടത് നൂറ്റാണ്ടിലെ സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ചിത്രങ്ങൾ; പണമുണ്ടാക്കാൻ പ്രധാനമന്ത്രിയെക്കാൾ നല്ല ജോലി പുറത്തു നിൽക്കൽ; മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ നേടിയത് 1.63 മില്യൺ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നാല് വർഷം മുൻപ്, 2016 ജൂണിൽ യൂറോപ്പിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടീഷ് ജനത സമ്മതം അറിയിച്ച ശേഷം ഇതുവരെയുള്ള നാളുകളിൽ സമാനതകൾ ഇല്ലാത്ത വിചിത്ര വിശേഷങ്ങളിലൂടെയാണ് ബ്രിട്ടൻ കടന്നു പോയത്. സാധാരണ ജനങ്ങൾ പോലും ബ്രെക്സിറ്റ് എന്ന പദം ഉരുവിട്ടുകൊണ്ടിരുന്നു. മാധ്യമങ്ങൾക്കു ബ്രെക്സിറ്റ് ഇല്ലാത്ത തലക്കെട്ടുകൾ ഇല്ലെന്നായി. മേഗൻ രാജകുമാരി അടുത്തകാലം കൊട്ടാരം വിട്ടുപോയപ്പോൾ മെഗ്‌സിറ്റ് എന്ന് പേരിടാനും മാധ്യമങ്ങൾ മറന്നില്ല. ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയിൽ ചെലുത്തിയ സ്വാധീനം അത്രയും വലുതാണ്. യൂറോപ്പിനോപ്പം നിൽക്കുക എന്ന റിമൈൻ പക്ഷവും വേറിട്ട് പോകുക എന്ന ബ്രെക്സിറ്റ് പക്ഷവുമായി ബ്രിട്ടൻ രണ്ടായി മുറിഞ്ഞു. റിമൈൻ പക്ഷത്തിനു ഭൂരിപക്ഷം ഉണ്ടായിരുന്ന സ്‌കോട്ലൻഡ് ഇപ്പോഴും ആ പേരിൽ ബ്രിട്ടൻ വിട്ടു സ്വതന്ത്ര രാഷ്ട്രമാകാൻ ആഗ്രഹിക്കുന്നു.

റിമൈൻ പക്ഷത്തിനു ഏറ്റ തിരിച്ചടിയായി കാമറോൺ പ്രധാനമന്ത്രി സ്ഥാനം വലിച്ചെറിയുന്നു. അതുവരെ റിമൈൻ പക്ഷത്തു നിന്ന, പാർട്ടിയിലും രാജ്യത്തും അത്ര മേൽക്കൈ ഒന്നും ഇല്ലാത്ത തെരേസ മേ അധികാര കസേരയിലേക്ക്. രാജ്യത്തിന് വെളിയിൽ അതുവരെ തെരേസ മേ ആരാണെന്നു പോലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അതുവരെ ബ്രെക്സിറ്റിനു വേണ്ടി വാദിച്ചിരുന്ന ലണ്ടൻ മേയർ കൂടിയായിരുന്ന ബോറിസ് ജോൺസൻ ആഭ്യന്തര സെക്രട്ടറി ആയി മാറുകയും തെരേസ തന്റെ പതിവ് ശൈലിയിൽ പാർട്ടിയിലും സർക്കാരിലും പിടിമുറുക്കാൻ ആരംഭിക്കുകയും ചെയ്തു.

കൂടുതൽ അന്തച്ഛിദ്രങ്ങൾ അവിടെ തുടങ്ങുക ആയിരുന്നു. സ്വതവേ ഒറ്റയാൾ ശൈലിയുടെ വക്താവായ തെരേസ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് മുന്നോട്ടു നീങ്ങിയത്.

കൂടെയുള്ളവരെ പിണക്കി തെരേസ പണിവാങ്ങി

തെരേസയോട് യോജിക്കാൻ കഴിയാതെ ബോറിസ് സാവധാനം പുറത്തേക്ക്. അകത്തിരുന്ന ബോറിസിനെക്കാൾ അപകടകാരിയായ പുറത്തെത്തിയ ബോറിസ് ജോൺസൻ. അതിനിടെ തെരേസ ആധിപത്യം ഉറപ്പിക്കാൻ 2017 ജൂണിൽ തിരഞ്ഞെടുപ്പിനെയും നേരിട്ടു. എന്നാൽ ആസന്നമായ പതനത്തിന്റെ സൂചനയാണ് ഫലം തെരേസക്ക് നൽകിയത്.

പ്രധാനമന്ത്രിക്കസേരയിൽ അധികകാലം ഇരിപ്പുറപ്പിക്കാൻ അവർക്കു കഴിഞ്ഞതുമില്ല. തെരേസയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു അവർ പാർട്ടിയിലും സർക്കാരിലും കൂടുതൽ കൂടുതലായി ഒറ്റപ്പെട്ടുകൊണ്ടിരുന്നു. പാർലിമെന്റിൽ എത്തുന്ന ബില്ലുകൾ ഭൂരിപക്ഷം ഇല്ലാതെ മാറ്റിവയ്‌ക്കേണ്ടി വരുന്ന നാണംകെട്ട അവസ്ഥയും അവർ നേരിൽ കണ്ടു. ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയിലെ മൂന്നിൽ ഒന്ന് പേരുടെ വിയോജിപ്പും തനിക്കു എതിരായി ഉള്ളതാണെന്ന് മനസിലാക്കി നിവൃത്തികേട് കൊണ്ടാണ് അവർ രാജിക്ക് തയ്യാറായതും ഒടുവിൽ രാജിവച്ചു പുറത്തേക്കു.

വീണ്ടും ഇക്കഴിഞ്ഞ ഡിസംബർ രണ്ടാം വാരം ബോറിസിനെ തന്നെ വൻഭൂരിപക്ഷം നൽകി ബ്രിട്ടീഷ് ജനത വിജയിപ്പിച്ചപ്പോൾ ബ്രെക്സിറ്റിനു വേണ്ടി ഏറ്റവും അധികം വാദിച്ച വെക്തി എന്ന നിലയിൽ അത് പൂർത്തിയാക്കാനുള്ള നിയോഗം കൂടിയാണ് തന്റെ കയ്യിൽ എത്തിയ പ്രധാനമന്ത്രി പദത്തിലൂടെ ബോറിസ് തെളിയിക്കുന്നത്.

കാമറോൺ പോയത് പണമുണ്ടാക്കാൻ

രാഷ്ട്രീയത്തിൽ അടിതെറ്റി വീണ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ എവിടെ എന്ന ചോദ്യം ഏറെക്കാലമായി ബ്രിട്ടീഷുകാരുടെ മനസിലുണ്ട്. 2016 ജൂണിൽ അധികാരം നഷ്ടമായ കാമറോൺ ആ വർഷം സെപ്റ്റംബറിൽ തന്നെ തന്റെ സീറ്റായ വിറ്റ്നിയുടെ എംപി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് പ്രസംഗം നടത്തിയും മാധ്യമങ്ങൾക്കു അഭിമുഖം നൽകിയും പുസ്തകം എഴുതിയും ഒക്കെ പണമുണ്ടാക്കാൻ തുടങ്ങിയ ഡേവിഡ് കാമറോൺ ബ്രെക്സിറ്റ് വോട്ടിനു ശേഷം 1.6 മില്യൺ പൗണ്ട് സമ്പാദിച്ചെന്ന വിവരവും ഇന്നലെ പുറത്തു വന്നത് യാദൃശ്ചികമായി. ഡേവിഡിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഫോർ ദി റെക്കോർഡ്‌സ് എന്ന പുസ്തക വിൽപ്പനയിലെ ലാഭം ചേർക്കാതെയുള്ള കണക്കാണിത്. അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ അഫിനിറ്റിയിൽ ഉപദേശക സമിതി അംഗമായി കഴിഞ്ഞ വർഷം കാമറോൺ ചുമതല ഏറ്റിരുന്നു.

പ്രധാനമന്ത്രി ആയിരുന്നപ്പോൾ കാമറോണിന് കിട്ടിയിരുന്നത് പ്രതിവർഷം 1,43,462 പൗണ്ട് മാത്രമാണ്. അതിനേക്കാൾ എത്രയോ അധികം പുറത്തെത്തിയ കാമറോൺ നേടിയെന്നു ഈ കണക്കുകൾ തെളിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP