Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ: ഇരട്ടകൊലപാതകത്തിൽ ഞെട്ടി അധികൃതർ; കൊല്ലപ്പെട്ട യുവതികളിൽ ഒരാൾ മൂന്ന് കുട്ടികളുടെ അമ്മ; മൃതദേഹങ്ങളിൽ മാരകമായ മുറിവുകളെന്ന് റിപ്പോർട്ട്; പ്രതിക്കെതിരെ ആദ്യം ചുമത്തിയത് മൃതദേഹം അനാദരവോടെ മറവ് ചെയ്‌തെന്ന കുറ്റം മാത്രം; അതിക്രൂരമായ കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിയുമ്പോൾ

ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ: ഇരട്ടകൊലപാതകത്തിൽ ഞെട്ടി അധികൃതർ; കൊല്ലപ്പെട്ട യുവതികളിൽ ഒരാൾ മൂന്ന് കുട്ടികളുടെ അമ്മ; മൃതദേഹങ്ങളിൽ മാരകമായ മുറിവുകളെന്ന് റിപ്പോർട്ട്; പ്രതിക്കെതിരെ ആദ്യം ചുമത്തിയത് മൃതദേഹം അനാദരവോടെ മറവ് ചെയ്‌തെന്ന കുറ്റം മാത്രം; അതിക്രൂരമായ കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ : ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വാൻഡംക്ലോസിലെ താമസക്കാരനായ സാഹിദ് യൂനിസിനെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഇയാളെ ഫെബ്രുവരി 14ന് വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു.

2019 ഏപ്രിൽ 26-നാണ് രണ്ടുയുവതികളുടെ മൃതദേഹങ്ങൾ യൂനിസിന്റെ ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തത്. ഒട്ടിചേർന്ന നിലയിൽ ചെറിയ ഫ്രീസറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. 35 വയസ്സുകാരിയായ മിഹ്റികാൻ മുസ്തഫ, 38 വയസ്സുകാരിയായ ഹെന്റീത് സൂക്ക്സ് എന്നിവരുടേതായിരുന്നു മൃതദേഹങ്ങൾ. മിഹ്റികാൻ മുസ്തഫയെ കാണാതായ സംഭവത്തിൽ നടന്ന അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ രഹസ്യം പുറംലോകം അറിയുന്നത്. എന്നാൽ മൃതദേഹങ്ങൾ അനാദരവോടെ മറവുചെയ്തെന്ന കുറ്റം മാത്രമാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സ്‌കോട്ലാൻഡ് യാർഡ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുകയുമായിരുന്നു.

സൈപ്രസ് സ്വദേശിയായ മിഹ്റികാൻ മുസ്തഫ മൂന്നു കുട്ടികളുടെ അമ്മയാണ്. കൊല്ലപ്പെട്ട ഹെന്റീത് ഹംഗറി സ്വദേശിയും. ഇരുവരുടെയും മൃതദേഹങ്ങളിൽ മാരകമായ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP