Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിടത്തിലുണ്ടായിരുന്നത് കമ്പനിയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള രണ്ട് യൂണിറ്റുകൾ: അപകടം യൂണിറ്റിലെ നാല് അമോണിയം കണ്ടെൻസറുകളിൽ ഒന്നിൽ; പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയിൽ നിന്നും അമോണിയ ചോർന്നു; ഒരു മരണം; 300 പേരെ ഒഴിപ്പിച്ചു

കെട്ടിടത്തിലുണ്ടായിരുന്നത് കമ്പനിയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള രണ്ട് യൂണിറ്റുകൾ: അപകടം യൂണിറ്റിലെ നാല് അമോണിയം കണ്ടെൻസറുകളിൽ ഒന്നിൽ; പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയിൽ നിന്നും അമോണിയ ചോർന്നു; ഒരു മരണം; 300 പേരെ ഒഴിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയിയുടെ കെട്ടിടത്തിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അമോണിയം ചോർച്ചയിൽ കെട്ടിടത്തിൽ നിന്നും മുന്നൂറിലധികം ആളുകളെ ഒഴിപ്പിച്ചതായി രക്ഷപ്രവർത്തകർ പറഞ്ഞു. കമ്പനിയിലെ അമോണിയം ഒപ്പറേറ്ററായ സജ്ജീവ് കുമാറാണ് മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാതക ചോർച്ചയുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ പൊലീസും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും ചേർന്നാണ് ജോലിക്കാരെ കെട്ടിടത്തിനുള്ളിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്. കെട്ടിടത്തിനുള്ളിലും വായുവിലേക്കും അതിവേഗം കലർന്ന അമോണിയ വാതകം അഗ്‌നിശമന സേന വെള്ളം തളിച്ച് നിർവീര്യമാക്കിയതോടെയാണ് വലിയ അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.

കമ്പനിയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കായും രണ്ട് യൂണിറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ അറ്റകുറ്റപ്പണിക്കുള്ള യൂണിറ്റിലാണ് അപകടമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. നാല് അമോണിയ കണ്ടെൻസറിൽ ഒന്നിലാണ് ചോർച്ചയുണ്ടായതെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. 22 ജോലിക്കാരെയാണ് ഇവിടെനിന്നും ഒഴിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇതിൽ ഒരാളാണ് മരണപ്പെട്ടതെന്നും ദുരന്ത നിവാരണ അഥോറിറ്റി അസിസ്റ്റന്റ് കമാന്റ് അനിൽ കുമാർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP