Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺകുട്ടികളുടെവിവാഹ പ്രായം ഉയർത്തുമോ? പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കുമെന്ന സൂചന നൽകി ബജറ്റ് പ്രഖ്യാപനത്തിൽ നിർമ്മല സീതാരാമൻ; പഠിക്കാൻ സമിതി നിയമിക്കുമെന്ന് മന്ത്രി

പെൺകുട്ടികളുടെവിവാഹ പ്രായം ഉയർത്തുമോ? പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കുമെന്ന സൂചന നൽകി ബജറ്റ് പ്രഖ്യാപനത്തിൽ നിർമ്മല സീതാരാമൻ; പഠിക്കാൻ സമിതി നിയമിക്കുമെന്ന് മന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഇനിയും ഉയർത്തുമോ? നിലവിൽ 18 വയസുള്ള വിവാഹപ്രായം 19ആക്കി ഉയയർത്താൻ സർക്കാർ ഒരുങ്ങിയേക്കുമെന്ന സൂചനകൾക്കിടെ മന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം. ബജറ്റ് അവതരണത്തിനിടെ രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കുമെന്ന സൂചന നൽകി ധനമന്ത്രി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും ആറുമാസത്തിനകം ഈ സമിതി നിർദേശങ്ങൾ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

1978 ലാണ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസായി ഉയർത്തിയത്. എന്നാൽ ഇന്ത്യയുടെ പുരോഗതിക്കനുസരിച്ച് സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനും ജോലികൾക്കുമുള്ള സാധ്യതകൾ വർധിച്ചു. അതിനാൽ ഇക്കാര്യം വീണ്ടും പരിഗണിക്കേണ്ട സമയമാണിത്. രാജ്യത്തെ മാതൃമരണനിരക്ക് കുറയ്ക്കേണ്ടതും അനിവാര്യമാണ്. അമ്മമാരാകുന്ന പെൺകുട്ടികളുടെ പ്രായവും ഇതിൽ പരിഗണിക്കണം. അതുകൊണ്ട് ഇക്കാര്യം പഠിക്കാൻ ഒരു പ്രത്യേക സമിതിയെ നിയോഗിക്കും. ആറുമാസത്തിനകം സമിതി ഈ വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിക്കും- മന്ത്രി വ്യക്തമാക്കി.

ഇത്തവണത്തെ ബജറ്റിൽ 28,600 കോടി രൂപയാണ് സ്ത്രീകൾക്കായി നീക്കിവെച്ചിരിക്കുന്നത്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ടെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിനെതിരെ സഭയിൽ പ്രതിഷേധമുയർന്നു. പക്ഷേ, ഇതിനെല്ലാം തന്റെ കൈയിൽ തെളിവുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP