Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യോ ലച്ചു പോകല്ലെ.....! ഉപ്പും മുളകും കുടുംബത്തിലേക്ക് ഇനി ലച്ചുവില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം സോഷ്യൽ മീഡിയയിലെത്തിയതോടെ ഹൃദയം നുറുങ്ങി ആരാധകർ; പരമ്പരയിൽ നിന്ന് പിന്മാറുന്നതായി താരം; വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും പഠനത്തിനായി പിന്മാറുകയാണെന്നും പ്രിയതാരത്തിന്റെ വെളിപ്പെടുത്തൽ; ഉപ്പും മുളകിലെ കല്യാണത്തിലൂടെ പടിയിറക്കം; രഹസ്യ പ്രണയം പരസ്യമാക്കി വെളിപ്പെടുത്തലും; ഇപ്പോഴിതാ പടിയിറക്കം; ഉപ്പും മുളകിലെ 'ലച്ചുക്കാലം' അവസാനിച്ച സങ്കടത്തിൽ സോഷ്യൽ മീഡിയ

അയ്യോ ലച്ചു പോകല്ലെ.....! ഉപ്പും മുളകും കുടുംബത്തിലേക്ക് ഇനി ലച്ചുവില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം സോഷ്യൽ മീഡിയയിലെത്തിയതോടെ ഹൃദയം നുറുങ്ങി ആരാധകർ; പരമ്പരയിൽ നിന്ന് പിന്മാറുന്നതായി താരം; വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും പഠനത്തിനായി പിന്മാറുകയാണെന്നും പ്രിയതാരത്തിന്റെ വെളിപ്പെടുത്തൽ; ഉപ്പും മുളകിലെ കല്യാണത്തിലൂടെ പടിയിറക്കം; രഹസ്യ പ്രണയം പരസ്യമാക്കി വെളിപ്പെടുത്തലും; ഇപ്പോഴിതാ പടിയിറക്കം; ഉപ്പും മുളകിലെ 'ലച്ചുക്കാലം' അവസാനിച്ച സങ്കടത്തിൽ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ ഷോയിൽ ഇനി ലച്ചുവില്ല. ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന വിവരം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ ചങ്ക് തകർന്നാണ് ആരാധകരും രംഗത്തെത്തിയിരിക്കുന്നത്. 'ലെച്ചു' എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ജൂഹി രുസ്തഗി. സീരിയലിൽ 'ലെച്ചു' വിന്റെ വിവാഹം കഴിഞ്ഞത് ആരാധകർ ആഘോഷമാക്കിയിരുന്നു. ഒപ്പം തന്നെ ലച്ചുവിന്റെ വലിയ ഫാൻസായ ഒരു വിഭാഗം പ്രേക്ഷകർക്ക് നിരാശയും സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഹൃദയം തകർക്കുന്ന മറ്റൊരു വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് ഇതി താൻ സീരിയലിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടത്തിയത്.

'ഉപ്പും മുളകി'ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല രീതിയിൽ സമ്മർദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും ജൂഹി പറഞ്ഞു.

സിനിമയിൽ നല്ല അവസരം കിട്ടിയിൽ അഭിനയിക്കുമെന്നും ജൂഹി കൂട്ടിച്ചേർത്തു. അഭിനയം പോലെ തന്നെ യാത്രകൾ ചെയ്യാനും ഇഷ്ടമാണ്. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയെന്നും 'ലെച്ചു' വിന് നൽകിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് ജൂഹി പറഞ്ഞു.

ജനപ്രിയ പരമ്പരയിലെ ജനപ്രിയ താരമായ ലച്ചുവിന്റ വിവാഹം ആഘോഷമാക്കിയാണ് പരമ്പരയിലെത്തിച്ചത്. ലച്ചുവിന്റെ വരനായി എത്തിയിരിക്കുന്നത് ഡീഡി എന്ന ഡെയിൻ ഡേവിസണായിരുന്നു. വിവാഹ വേഷത്തിൽ വധൂവരന്മാരായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ലച്ചുവിന്റെ വിവാഹ എപ്പിസോഡ് ആയിരുന്നു ഉപ്പും മുളകിലെ വികാരഭരിതമായ രംഗം. ബാലുവും ലച്ചുവും തമ്മിലുള്ള വികാരഭരിതമായ രംഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ജനപ്രിയമായി ഷോ മുന്നിറി വരുമ്പോഴാണ് പെട്ടന്ന് ലച്ചുവിന്റെ കല്യാണ എപ്പിസോഡ് പരമ്പരിയിലേക്ക് കടന്നെത്തുന്നത്. വിവാഹം എപ്പിസോഡുകളല്ലാതെ പിന്നീട് മൂന്ന് നാല് എപ്പി സോഡിലും ജൂഹി പ്രത്യക്ഷപ്പെട്ടിരുന്നു, ഇപ്പോഴിതാ ഇനി സീരിയലിലേക്ക് താരം ഇല്ലെന്ന് ഔദ്യോഗികമായി അറിയി്ച്ചതോടെ പരമ്പരയിൽ ഒരു കല്യാണ നാടകം ക്രിയേറ്റ് ചെയ്ത് താരം പരമ്പരയിൽ നിന്ന് പിന്മാറിയതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

സീരിയലിൽ നീലുവിന്റെയും ബാലചന്ദ്രൻ തമ്പിയുടേയും മൂത്ത മകളായ ലക്ഷ്മിയായിട്ടാണ് ജൂഹി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പരമ്പര ഒരു കുടുംബ ഫീലാണ് നൽകിയത്. പാർവ്വതി ബാലചന്ദ്രൻ എന്ന പാറുക്കൂട്ടിയാണ് സീരിയലിലെ മറ്റൊരു താരം. കരുനാഗപ്പള്ളിയിലെ പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. 1000 എപിസോഡ് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ഉപ്പുംമുളകും. ഇതിനിടയിലാണ് ജൂഹി പിന്മാറുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ജൂഹി രസ്തോഗിക്കും ആരാധകരേറെയാണ്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായാണ് പരിപാടിയിലേക്ക് എത്തിയത്. താരത്തിന് സോഷ്യൽമീഡിയയിൽ ആരാധകർ ഏറെയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളു എല്ലാം ലച്ചു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രാജസ്ഥാനിയായ രഘുവീർ ശരൺ രസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രസ്തോഗി.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് ജൂഹി പ്രണയവാർത്ത സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അടുത്തിടെ രോവിത്തുമായിട്ടുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ഒരു പൊതുപരിപാടിയിൽ ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് രഹസ്യ പ്രണയം പരസ്യമായത്.

ഡോക്ടറും മോഡലുമായ റോവിൻ ജോർജിനൊപ്പം നിൽക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ജൂഹി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കറുത്ത മണ്ടും ജുബ്ബയും ധരിച്ച് നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ കെട്ടിപിടിച്ച് നിൽക്കുന്ന ജൂഹിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ചേർന്നു നിൽക്കുന്ന ജൂഹിയുടെ അന്ന് ജൂഹിക്കൊപ്പം നിൽക്കുന്ന ചെറുപ്പകാരൻ ആരാണെന്നറിയാൻ ആരാധകർ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു. ലച്ചുവിന്റെ ഭാവിവരനാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങൾ അന്ന് ഉയർന്നിരുന്നു. ഇപ്പോൾ പ്രണയത്തിലാണെന്നുള്ള ലച്ചുവിന്റെ തുറന്നുപറച്ചിലിനൊപ്പം റോവിന്റെ ഫോൺ കോളും മെസേജുമാണ് അവസാനമായി തന്റെ ഫോണിലേക്ക് എത്തിയതെന്ന ജൂഹിയുടെ വെളിപ്പെടുത്തലും എത്തിയതോടെ റോവിൻ തന്നെയാണ് ലച്ചുവിന്റെ കാമുകൻ എന്ന തരത്തിൽ പ്രേക്ഷകർ ഉറപ്പിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP