Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നായകൻ; ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ; വിശ്വസിച്ചു കാശിറക്കിയ നിർമ്മാതാവ്; കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഗൗതമന്റെ രഥം വിജയത്തിന് പിന്നാലെ സംവിധായകനെ കെട്ടിപ്പിടിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി നീരജ് മാധവ്  

സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നായകൻ; ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ; വിശ്വസിച്ചു കാശിറക്കിയ നിർമ്മാതാവ്; കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഗൗതമന്റെ രഥം വിജയത്തിന് പിന്നാലെ സംവിധായകനെ കെട്ടിപ്പിടിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി നീരജ് മാധവ്   

മറുനാടൻ ഡെസ്‌ക്‌

ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ വിജയത്തിൽ വൈകാരിക പോസ്റ്റുമായി നടൻ നീരജ് മാധവൻ. ചിത്രം കണ്ടതിനു ശേഷം സംവിധായകൻ ആനന്ദ് മേനോനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയ്‌ക്കൊപ്പമാണ് നീരജിന്റെ പോസ്റ്റ്. നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നീരജ് കുറിച്ചു. പടം തീർന്നപ്പോൾ നിലക്കാത്ത കൈയടി കണ്ട് കണ്ണ് നിറഞ്ഞു പോയതായും നീരജ്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നീരജ് നന്ദി അറിയിച്ചു.

സാറ്റലൈറ്റ് വാല്യു ഇല്ലാത്ത കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമ്മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്‌ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു- നീരജ് കുറിച്ചു.

നീരജിന്റെ പോസ്റ്റിന്റെ പൂർണരൂപം:-

satellite value ഇല്ലാത്ത കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമ്മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ!ഇന്നലെ വെള്ളിയാഴ്‌ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു ഋിറ രൃലറശെേ തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP