Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതവേഗത്തിലെത്തിയ കാർ മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം തലകീഴായി മറിഞ്ഞത് 250 മീറ്ററോളം ദൂരത്തിൽ; കാറിലുണ്ടായിരുന്നത് പിഞ്ചു കുഞ്ഞും സ്ത്രീകളുമടക്കം നിരവധിപേർ; ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് പാതവക്കിലേക്ക് തെറിച്ച് വീണതായി ദൃക് സാക്ഷികളും; കോതമംഗലം-തട്ടേക്കാട് പാതയിൽ ഭീതി സൃഷ്ടിച്ച കാർ അപകടത്തിൽപ്പെട്ടത് നിരവധി വാഹനങ്ങളെ ഇടിച്ചിട്ട ശേഷം; സാരമായി പരുക്കേറ്റ പിഞ്ചുകുഞ്ഞടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

അമിതവേഗത്തിലെത്തിയ കാർ മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം തലകീഴായി മറിഞ്ഞത് 250 മീറ്ററോളം ദൂരത്തിൽ;   കാറിലുണ്ടായിരുന്നത് പിഞ്ചു കുഞ്ഞും സ്ത്രീകളുമടക്കം നിരവധിപേർ; ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് പാതവക്കിലേക്ക് തെറിച്ച് വീണതായി ദൃക് സാക്ഷികളും; കോതമംഗലം-തട്ടേക്കാട് പാതയിൽ ഭീതി സൃഷ്ടിച്ച കാർ അപകടത്തിൽപ്പെട്ടത് നിരവധി വാഹനങ്ങളെ ഇടിച്ചിട്ട ശേഷം; സാരമായി പരുക്കേറ്റ പിഞ്ചുകുഞ്ഞടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അമിത വേഗത്തിലെത്തിയ കാർ മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം തലകുത്തനെ മറിഞ്ഞ് അപകടം. കോതമംഗലം - തട്ടേക്കാട് പാതയിലെ കീരംപാറയ്ക്കടുത്ത് ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. ഏകദേശം 250 മീറ്ററോളം ദൂരത്തിൽ കാറ് നടുറോഡിൽ തകിടം മറിഞ്ഞെന്നാണ് ദൃസാക്ഷികളിൽ നിന്നും ലഭിച്ച വിവരം.കാർ പാതയിലൂടെ അമിത വേഗതയിൽ പാഞ്ഞു പോകുന്നത് കണ്ടെന്നാണ് കണ്ടുനിന്ന നാട്ടുകാരൻ വ്യക്തമാക്കുന്നത്.

രണ്ട് കിലോമീറ്ററോളം ദൂരത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാർ നടുറോഡിൽ പല തവണ തകിടം മറിഞ്ഞ് പാതവക്കിലെ കയ്യാലയിൽ തട്ടി തലകീഴായി മറിഞ്ഞു.കാറിൽ ഡ്രൈവറെ കൂടാതെ പിഞ്ച് കുഞ്ഞും ഒരു യുവതിയും രണ്ട് വയോധികരായ സ്ത്രീകളുമാണുണ്ടായിരുന്നു.

ഇവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി ചുള്ളി സ്വദേശിയായ തണ്ടാശ്ശേരി വീട്ടിൽ രാജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 41 ഇ 9178 സിഫ്റ്റ് കാറാണ് അപകടം വരുത്തിവച്ചത്. സമീപത്ത് വന്ന നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ തലകീഴായി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് പാതവക്കിലേയ്ക്ക് തെറിച്ച വീണെന്നാണ് ഓടിക്കൂടിയ രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.

തൊട്ടു മുമ്പിൽ കാർ തകിടം മറിയുന്നത് കണ്ടതിന്റെ ഞെട്ടലിൽ നിന്നും താൻ ഇനിയും മുക്തനായിട്ടില്ലന്നും ബേസിൽ കൂട്ടിച്ചേർത്തു.ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ ഓട്ടോയിൽ ഇടിച്ച ശേഷം നിർത്താതെ അമിത വേഗതയിൽ പാഞ്ഞ കാർ 1.5 കിലോമീറ്ററോളം അകലെ കീരംപാറയിൽ രണ്ട് സ്‌കൂട്ടറുകൾ ഇടിച്ചിട്ട ശേഷമാണ് അപകടത്തിൽ പെട്ടത്.അയ്യമ്പുഴ സ്വദേശി രാജേഷും കുടുംബവുമാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP