Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ ഒരു സഹോദരനെ പോലും തടങ്കൽ പാളയത്തിലേക്ക് അയക്കില്ല; ആർഎസ്എസ്സിന്റെ നാഗ്പൂർ കേന്ദ്രത്തിൽ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണ നാം തിരുത്തണം; ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവ ചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്; മോദിയും അമിത് ഷായും മാപ്പുപറയുന്ന കാലം വരെ ഈ പോരാട്ടം തുടരും; ഇൻഷാ അള്ളാ, അന്തിമ വിജയം നമുക്കായിരിക്കും; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് എസ്ഡിപിഐയുടെ സിറ്റിസൺ മാർച്ചിൽ ചന്ദ്രശേഖർ ആസാദ്; പ്രതിഷേധ സംഗമത്തിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ

രാജ്യത്തെ ഒരു സഹോദരനെ പോലും തടങ്കൽ പാളയത്തിലേക്ക് അയക്കില്ല; ആർഎസ്എസ്സിന്റെ നാഗ്പൂർ കേന്ദ്രത്തിൽ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണ നാം തിരുത്തണം; ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവ ചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്; മോദിയും അമിത് ഷായും മാപ്പുപറയുന്ന കാലം വരെ ഈ പോരാട്ടം തുടരും; ഇൻഷാ അള്ളാ, അന്തിമ വിജയം നമുക്കായിരിക്കും; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് എസ്ഡിപിഐയുടെ സിറ്റിസൺ മാർച്ചിൽ ചന്ദ്രശേഖർ ആസാദ്; പ്രതിഷേധ സംഗമത്തിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമത്തിന് എതിരായി എസ്ഡിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിന് ഉജ്ജ്വല സമാപനം. രാജഭവന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തോടെയാണ് പരിപാടിക്ക് സമാപനമായത്. സമാപനത്തോട് അനുബന്ധിച്ച് പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. ഭീം ആർമ്മി തലവൻ ചന്ദ്രശേഖർ ആസാദ് പരിപാടിക്ക് എത്തിയത് ദേശീയ ശ്രദ്ധയിലേക്ക് പരിപാടി എത്തിച്ചു. കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് ആസാദ് സംസാരിച്ചത്.

പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കൽ പാളയത്തിലേക്ക് അയയ്ക്കാൻ അനുവദിക്കില്ലെന്ന് ചന്ദ്രശേഖർ ആസാദ്. പ്രഖ്യാപിച്ചു. 'സിഎഎ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കേരളം രാജ്ഭവനിലേക്ക്' സിറ്റിസൺസ് മാർച്ചിനു സമാപനംകുറിച്ച് രാജ്ഭവനു മുമ്പിൽ നടന്ന പ്രതിഷേധസംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രാജ്യം നമ്മുടേതാണ്.

ആർഎസ്എസ്സിന്റെ നാഗ്പൂർ കേന്ദ്രത്തിൽനിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കിൽ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവൽക്കാരൻ യജമാനനോട് ചോദിക്കുകയാണ് നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണോയെന്ന്.

പൗരത്വ ഭേദഗതി നിയമം പിൻവലിച്ച് മോദിയും അമിത് ഷായും മാപ്പുപറയുന്നകാലം വരെ ഈ പോരാട്ടം തുടരും. രാജ്യത്തിന്റെ പലഭാഗത്തും സഹോദരിമാർ ശാഹീൻബാഗ് തീർത്തുകൊണ്ടിരിക്കുന്നു. സമരങ്ങളെ ഭയപ്പെടുന്ന സർക്കാർ പോരാട്ടങ്ങളെ തകർക്കാനുള്ള അജണ്ടയുമായി മുന്നോട്ടുവരികയാണ്. ജനങ്ങൾ അക്രമത്തിന്റെ മാർഗം സ്വീകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ, ഭരണഘടനയും കോടതിയും നമുക്ക് നൽകിയ അവകാശങ്ങൾ മുൻനിർത്തി സംയമനം പാലിച്ച് സമരരംഗത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോവാം.

ഇൻഷാ അല്ലാഹ് അന്തിമവിജയം നമുക്കാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഡൽഹി ജുമാമസ്ജിദിൽ വച്ച് നൽകിയ വാഗ്ദാനം താൻ ആവർത്തിക്കുന്നു. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സർക്കാർ മാപ്പുപറയും വരെ നമ്മൾ പോരാട്ടം തുടരും. രാജ്യത്തിന്റെ കാവൽക്കാരനായി നമ്മൾ ഒരാളെ വച്ചു. ഇന്ന് അയാൾ യജമാനനായ ജനത്തോടു ചോദിക്കുന്നു, നിങ്ങൾ ഇവിടത്തെ പൗരനാണോ എന്ന്. ഭരണഘടന നിലനിൽക്കുന്നിടത്തോളം ജനങ്ങൾക്കിടയിൽ സാഹോദര്യം നിലനിൽക്കുന്നിടത്തോളം സിഎഎ നടപ്പാക്കാനാവില്ല.

 

സർക്കാർ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുകയാണനെന്നും ആസാദ് പറഞ്ഞു. സിഐഐക്കെതിരായ കേരളത്തിന്റെ വികാരം താൻ മനസിലാക്കുന്നുവെന്നും അതിന് ഐക്യദാർഢ്യമർപ്പിക്കാനാണ് എത്തിയതെന്നും ആസാദ് വ്യക്തമാക്കി. ആദ്യമായി കേരളം സന്ദർശിക്കുന്ന ആസാദ് തിരുവനന്തപുരത്തിന് പുറമേ കൊടുങ്ങല്ലൂരിലും പൊതുപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അയ്യങ്കാളി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തുകയും ചെയ്തു ആസാദ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്നു പറയുന്ന അമിത് ഷാ ജനകീയ പ്രതിഷേധത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നിയമവുമായി ഓടേണ്ടിവരുമെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.

സുപ്രിംകോടതി അഭിഭാഷകൻ മഹ്മൂദ് പ്രാച, എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷഫീഖ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ, എസ് പി ഉദയകുമാർ, ആന്റി കാസ്റ്റ് ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് സുമിത് സാമോസ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അർഷദ് നദ്വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽഹാദി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തുളസീധരൻ പള്ളിക്കൽ, റോയി അറയ്ക്കൽ, എസ്ഡിപിഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ, എസ്ഡിപിഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ഷെമീർ എടവനക്കാട് സംസാരിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, എസ്ഡിടിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങായ പി കെ ഉസ്മാൻ, ഇ എസ് കാജാ ഹുസൈൻ, പി പി മൊയ്തീൻകുഞ്ഞ്, സംസ്ഥാന സെക്രട്ടറിമാരായ പി ആർ സിയാദ്, കെ എസ് ഷാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതിയംഗങ്ങളായ പി ആർ കൃഷ്ണൻകുട്ടി, കൃഷ്ണൻ എരഞ്ഞിക്കൽ, ഡോ.സി എച്ച് അഷറഫ്, അഡ്വ. എ എ റഹിം, കെ പി സുഫീറ, ഭീം ആർമി നേതാക്കളായ കുഷ് അംബേദ്കർ വാദി, ബഹദൂർ അബ്ബാസ് നഖ്വി, നവേദ്കാൻ, നീതു, മനീഷ്‌കുമാർ സംബന്ധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP